Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

ആ ലക്‌ഷ്യം നേടിയെടുത്ത് മോദി...25 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യ ..! യു എ ഇയിലും ഊഷ്മള വരവേൽപ്പ്

15 JULY 2023 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയ്ക്ക് ഇത്രമേല്‍ സ്വീകാര്യത കിട്ടിയ മറ്റൊരു ദിവസവും ഉണ്ടാവില്ല. 25 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഇന്ത്യ ഫ്രാന്‍സ് ബന്ധത്തിന് കൂടുതല്‍ ആഴവും പരപ്പും നല്‍കിക്കൊണ്ട് മോദിയുടെ രണ്ടുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം അവസാനിച്ചു. ഇന്ത്യയുടെ ഭാവിക്ക് അതിനിര്‍നായകമായ തീരുമാനങ്ങള്‍ നല്‍കാന്‍ സാധിച്ചു കൊണ്ടാണ് മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനം അവസാനിച്ചത്. ഇസ്രായേൽ , ഇന്ത്യ, യു എ ഇ , യു എസ് എന്നീ രാഷ്ട്രങ്ങളുൾക്കൊള്ളുന്ന ക്വഡ് രൂപീകരിക്കാൻ കഴിഞ്ഞു എന്നത് തന്നെ പ്രധാനമന്ത്രി മോദിയുടെ വിജയം ആണ് ..

ഫ്രാന്സുമായി ഇന്ത്യയ്യ്ക്ക് വളരെ അടുത്തബന്ധമുണ്ട് .. ഇന്ത്യയുടെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുക എന്നലക്ഷ്യം തന്നെ ആയിരുന്നു മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് പിന്നിൽ പ്രധാനമായും ഉണ്ടായിരുന്നത്

ഇന്ത്യയുടെ യുപിഐ, പ്രതിരോധം, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് സ്റ്റഡി വിസ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിയും മാക്രോണും ചേര്‍ന്ന് തീരുമാനമെടുത്തു. ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ സൈനിക ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ പദവിയും നല്‍കിയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മോദിയെ യാത്രയാക്കിയത്. എന്തൊക്കെയാണ് ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ മോദി വാങ്ങിയെടുത്ത നേട്ടങ്ങള്‍. എത്ര പ്രധാനപ്പെട്ടതായിരുന്നു ഈ സന്ദര്‍ശനം. വിശദമായി അറിയാം

നിരവധി വിഷയങ്ങളില്‍ തീരുമാനമെടുത്തുകൊണ്ടാണ് നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം അവസാനിച്ചത്. ഇന്ത്യ ഫ്രാന്‍സ് ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവേളയിലാണ് സന്ദര്‍ശനം നടത്തുന്നതെന്ന് നരേന്ദ്ര മോദി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. 1998 മുതല്‍ ഇരുരാഷ്ട്രങ്ങളും നിരവധി വിഷയങ്ങളില്‍ തന്ത്രപരമായ പങ്കാളികളും ആണ്.

ലോകചരിത്രത്തിലെ അതികായര്‍ ആണ് ഇന്ത്യയെന്നായിരുന്നു പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റിന്‍ ഡേ പ്രമാണിച്ച് ഇന്നലെ പാരിസില്‍ നടന്ന പ്രൗഢഗംഭീരമായ സൈനിക പരേഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരാമര്‍ശം.

ഇന്ത്യന്‍ ഫ്രാന്‍സ് ഉഭയകക്ഷി ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആയിരുന്നു പ്രതിരോധം. നാവികസേനയ്ക്കായി സ്‌കോര്‍പ്പിന്‍ ക്ലാസിലെ മൂന്ന് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഫ്രാന്‍സുമായി ഇന്ത്യ ഭരണ പത്രത്തില്‍ ഒപ്പുവച്ചു. ഫ്രാന്‍സ് സാങ്കേതികവിദ്യയില്‍ മുംബൈയിലെ മസ്‌ഗോണ്‍ഡോക്കിലാണ് ഇവയുടെ നിര്‍മ്മാണം നടത്തുക. 

നാവികസേനയ്ക്കായി 26 അത്യാധുനിക റാഫേല്‍ എം സംബന്ധിച്ചും തീരുമാനമെടുത്തു. ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ നിലവില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ആണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സില്‍ കരാര്‍ ഒപ്പിട്ട നാവികസേനയ്ക്കായുള്ള 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ക്കും മൂന്ന് സ്‌കോര്‍പിയോണ്‍ ക്ളാസ് അന്തര്‍വാഹിനികള്‍ക്കുമുള്ള ഇടപാടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍(ഡി.എ.സി) അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

26 റാഫേല്‍ മറൈന്‍ വിമാനങ്ങള്‍ക്കു പുറമെ അനുബന്ധ ഉപകരണങ്ങള്‍, ആയുധങ്ങള്‍, സിമുലേറ്റര്‍, സ്‌പെയറുകള്‍, രേഖകള്‍, നാവിക പരിശീലനം, ലോജിസ്റ്റിക് പിന്തുണ എന്നിവയും ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് ലഭിക്കും വിധമായിരിക്കും കരാര്‍. മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയ വില കണക്കാക്കിയാകും ഇടപാട് നിശ്ചയിക്കുക.

 

 ഇന്ത്യയില്‍ രൂപകല്പന ചെയ്ത ഉപകരണങ്ങളുടെ സംയോജനവും മെയിന്റനന്‍സ്, റിപ്പയര്‍ ആന്റ് ഓപ്പറേഷന്‍സ് (എം.ആര്‍.ഒ) ഹബ് സ്ഥാപിക്കുന്നതും കരാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ മൂന്ന് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ മുംബയ് മസഗോണ്‍ ഡോക്ക്യാര്‍ഡിലാകും നിര്‍മ്മിക്കുക

റാഫേല്‍ യുദ്ധവിമാനങ്ങളുടെ വിതരണം ഫ്രാന്‍സ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് ഇന്ത്യ പ്രത്യേക പരാമര്‍ശവും നടത്തിയിരുന്നു. ഇരു നേതാക്കന്മാരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ' ഇന്ത്യ ഫ്രാന്‍സ് ബന്ധത്തിന്റെ അടിസ്ഥാനം എക്കാലവും പ്രതിരോധ മേഖലയിലെ സഹകരണം തന്നെയാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അടിയുറച്ച പരസ്പര ബന്ധത്തിന്റെ പ്രതീകമാണിത്. 

 

മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയവയില്‍ പ്രധാനപ്പെട്ട പങ്കാളിയാണ് ഫ്രാന്‍സ്. അന്തര്‍വാഹികളുടെ കാര്യത്തിലും കപ്പലുകളുടെ കാര്യത്തിലും അങ്ങനെതന്നെ. നമ്മുടെ മാത്രമല്ല സുഹൃത്ത് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ കൂടി നമുക്ക് പരിഗണിക്കേണ്ടതുണ്ട്' എന്നായിരുന്നു മോദിയുടെ പ്രസ്താവന.

ഇന്ത്യയുടെ മള്‍ട്ടി റോള്‍ ഹെലികോ്ര്രപര്‍ പദ്ധതിയുമായി ബന്ധപ്പെട്ട എന്‍ജിന്‍ വികസനത്തിന് ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക് ലിമിറ്റഡ് ഫ്രാന്‍സിലെ സാഫ്രന്‍ കമ്പനിയും തമ്മില്‍ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ലോഞ്ചര്‍ മേഖലയില്‍ ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പേസ് സ്റ്റാഡീസും സംയുക്ത വികസന പദ്ധതികള്‍ക്കും ധാരണയായിട്ടുണ്ട്. 1998 മുതല്‍ ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ ഫ്രാന്‍സിന്റെ സഹകരണം ഉണ്ട്.

വികസിത രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ ഫ്രാന്‍സിന്റെ സഹകരണം നിര്‍ണായകമാണ്. അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായി ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ യുപിഐ ഫ്രാന്‍സിനും ഉപയോഗിക്കാമെന്ന് പാരീസില്‍ ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ഈ വര്‍ഷം സെപ്തംബറോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരുത്തും.

 

യുപിഐ ലോകവ്യാപകമാക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് മാറ്റുകൂട്ടുന്നതാന്ന് ഈ തീരുമാനം. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ചരിത്രപ്രസിദ്ധമായ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കുമ്പോള്‍ യുപിഐ വഴി ഇന്ത്യന്‍ രൂപ വിനിമയം ചെയ്യാന്‍ അധികം വൈകാതെ അവസരം ഒരുങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഫ്രാന്‍സിലെ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനമായ ലൈറയുമായി സഹകരിക്കാന്‍ ധാരണയായിരുന്നു

ഫ്രാൻസ് സന്ദർശനത്തിന് ശേഷം ഇപ്പോൾ യുഎഇയിൽ ഔദ്യോഗിക സന്ദർശനത്തിലെത്തിയിരിക്കുകയാണ് മോദി .. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (16 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (18 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (25 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (31 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (49 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends