Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

ജീവിക്കാൻ കൊള്ളില്ല! ഏറ്റവും വലിയ തുറമുഖം പാക് വിൽക്കുന്നു... ചൈനീസ് കുതന്ത്രമിങ്ങനെ! പിടിച്ചു നിൽക്കാൻ പോലും പണമില്ല!

17 JULY 2023 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ലോകത്തെ താമസയോഗ്യമല്ലാത്ത നഗരങ്ങളുടെ പട്ടികയിലിടം നേടി പാകിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചി. ലോകത്ത് ജീവിക്കാൻ അനുയോജ്യമായ പട്ടണങ്ങളുടെ പട്ടികയിൽ പിൻനിരയിലായിരിക്കുകയാണ് കറാച്ചി. ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022ൽ സംഘടന പുറത്തിറക്കിയ ആഗോള വാസയോഗ്യ നഗരങ്ങളുടെ പട്ടികയിലാണ് ഇത് സൂചിപ്പിക്കുന്നത്

ഇക്കോണമിസ്റ്റ് ഇന്റലിജന്റ് യൂണിറ്റ് തയ്യാറാക്കിയ 173 പട്ടണങ്ങളുടെ പട്ടികയിൽ 169-ാം സ്ഥാനമാണ്‌ കറാച്ചി. നൈജീരിയൻ നഗരമായ ലാഗോസ്, അൾജീരിയയിലെ അൾജിയേഴ്‌സ്, ലിബിയയിലെ ട്രിപ്പോളി, സിറിയയിലെ ഡമാസ്‌കസ് എന്നിവയാണ് കറാച്ചിക്കും പിന്നിലായി ഇടം പിടിച്ച പട്ടണങ്ങൾ.

ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ ഘടങ്ങൾ മുൻനിർത്തിയാണ് റാങ്കിംഗ് നടത്തിയത്. 1 മുതൽ 100 വരെ സ്‌കോറാണ് റാങ്കിംഗിൽ രാജ്യങ്ങൾക്ക് നൽകിയത്. ഏറ്റവും താമസയോഗ്യമല്ലാത്തത്എന്ന കാറ്റഗറിയിലുള്ള നഗരത്തിനാണ് സ്‌കോർ 1. ഐഡിയൽ നഗരങ്ങൾക്കാണ് 100 സ്‌കോർ നൽകിയത്.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. അഞ്ച് വർഷത്തിനിടെ ഇത് നാലാം തവണയാണ് വിയന്ന ഒന്നാം സ്ഥാനത്തെത്തുന്നത്. ലോകത്തെ വിവിധ പട്ടണങ്ങളിലെ കോവിഡിന് ശേഷമുള്ള ജീവിത സാഹചര്യങ്ങൾ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, സംസ്‌കാരം, കാലാവസ്ഥ തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ് പട്ടണങ്ങൾക്ക് പോയന്റ് നൽകിയത്.

100ൽ 37.5 ആണ് റാങ്കിംഗിൽ കറാച്ചിയ്ക്ക് ലഭിച്ച ആകെ സ്‌കോർ. സുസ്ഥിരത ഘടകത്തിൽ വളരെ കുറഞ്ഞ സ്‌കോറായ 20 ആണ് കറാച്ചിയ്ക്ക് ലഭിച്ചത്. 42.5 പോയന്റാണ് കറാച്ചിക്ക് കിട്ടിയത്. ആരോഗ്യ സംരക്ഷണത്തിന് 33, സംസ്‌കാരം, പരിസ്ഥിതി ഘടകം എന്നിവയ്ക്ക് 35, വിദ്യാഭ്യാസത്തിന് 66, അടിസ്ഥാന സൗകര്യവികസനത്തിൽ 51 എന്നിങ്ങനെയാണ് കറാച്ചിയ്ക്ക് ലഭിച്ച സ്‌കോർ.

ഇത് ആദ്യമായല്ല ഈ പട്ടികയിൽ കറാച്ചി പിറകിലായി സ്ഥാനം പിടിക്കുന്നത്. മുൻ വർഷങ്ങളിൽ 140 നഗരങ്ങളുടെ പട്ടികയിൽ 134, 136 സ്ഥാനങ്ങളിലായിരുന്നു ഈ പാകിസ്താൻ നഗരം. പാകിസ്താൻ ഗുരുതരമായ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയം കൂടിയാണിത്. വാസയോഗ്യമായ നഗരങ്ങളുടെ റാങ്കിംഗിൽ ഇതാദ്യമായല്ല കറാച്ചി മോശം പ്രകടനം കാഴ്ചവെയ്ക്കുന്നത്. 2021ൽ 140 നഗരങ്ങളുടെ റാങ്കിംഗിൽ 134-ാം സ്ഥാനത്തായിരുന്നു കറാച്ചി. 2019ൽ കറാച്ചിയ്ക്ക് 136-ാം സ്ഥാനമായിരുന്നു.

പടിഞ്ഞാറൻ യൂറോപ്പിലെ നഗരങ്ങളാണ് പട്ടികയിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ആരോഗ്യ സേവനങ്ങൾ, വിദ്യാഭ്യാസം, സുസ്ഥിരത എന്നിവയിൽ ലഭിച്ച ഉയർന്ന പോയന്റുകളാണ് വിയന്നയെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ പട്ടണമാക്കി മാറ്റിയത്. ഡെൻമാർക്കിലെ നഗരമായ കോപ്പൻ ഹേഗനാണ് രണ്ടാമത്.

മൂന്നാം സ്ഥാനത്ത് മെൽബൺ നഗരമാണ്. സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള നഗരങ്ങളാണ് പട്ടികയിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. വൻ നഗരങ്ങളെക്കാൾ ചെറു നഗരങ്ങൾക്കാണ് കൂടുതൽ പോയന്റ് ലഭിച്ചത്. ലണ്ടൻ 46-ാം സ്ഥാനത്തും ന്യൂയോർക്ക് 69-ാം സ്ഥാനത്തുമാണുള്ളത്. ‘ആദ്യ പത്ത് സ്ഥാനത്തെത്തിയ നഗരങ്ങളിൽ 9 എണ്ണവും ചെറുതും ഇടത്തരവുമായ നഗരങ്ങളാണ്. ആദ്യത്തെ 50 സ്ഥാനത്തെത്തിയ നഗരങ്ങളെല്ലാം സമ്പന്ന രാഷ്ട്രങ്ങളുടെ ഭാഗമാണ്,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റഷ്യൻ അധിനിവേശം തുടരുന്നതിനാൽ ഉക്രൈയ്ൻ നഗരമായ കീവിനെ റാങ്കിംഗിൽ ഉൾപ്പെടുത്തിയിരുന്നില്ല. സംഘർഷം തുടരുന്നതിനാൽ റഷ്യയിലെ പ്രധാന നഗരങ്ങളായ മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവയേയും പട്ടികയിലുൾപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ പിടിച്ചു നിൽക്കാൻ പണം കണ്ടെത്താൻ വേണ്ടി കറാച്ചി തുറമുഖം വിൽക്കാനൊരുങ്ങുകയാണ് പാകിസ്താൻ. യുഎഇയ്‌ക്കാണ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖം പാകിസ്താൻ വിൽക്കാൻ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയ്‌ക്ക് മുംബൈ എന്ന പോലെ പാകിസ്താന്റെ സാമ്പത്തിക ഹൃദയമാണ് കറാച്ചി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തുറമുഖത്തിന് സൈനികപരമായും വലിയ പ്രധാന്യമാണുള്ളത്. എന്നാൽ സാമ്പത്തികമായി പിടിച്ചുനിൽക്കാനുളള മറ്റുവഴികൾ അടഞ്ഞതോടെയാണ് കറാച്ചിയെ വിറ്റുകാശാക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്.

600 കോടി ഡോളർ വായ്പ തേടിയുള്ള പാകിസ്താന്റെ അപേക്ഷ IMF തള്ളിയിരുന്നു. കഴിഞ്ഞ മേയിൽ പാകിസ്ഥാന്റെ റീറ്റെയ്ൽ പണപ്പെരുപ്പം 1957ന് ശേഷമുള്ള ഏറ്റവും ഉയരമായ 38 ശതമാനത്തിൽ എത്തിയ പശ്ചാത്തലത്തിലാണിത്. ചൈന, സൗദി, ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും നിലവിൽ തന്നെ പാകിസ്താൻ വൻ തിക കടമായി കൈപ്പറ്റിക്കഴിഞ്ഞു. എന്നാൽ ഇവയൊന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വിൽക്കാൻ തീരുമാനിച്ചിരുക്കുന്നത്.

ധനമന്ത്രി ഇഷ്താഖ് ധാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പങ്കെടുത്ത ചർച്ചയിൽ വിൽപ്പനയുമായി സംബന്ധിച്ച് ധാരണയായി. തുറമുഖ കൈമാറ്റം സുഖമമാക്കാൻ യോഗത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഈ സമിതിയാകും യുഎഇയും കറാച്ചി പോർട്ട് ട്രസ്റ്റും തമ്മിലുള്ള തുറമുഖ കൈമാറ്റം നിരീക്ഷിക്കുക. കൈമാറ്റം പ്രക്രിയ അവസാനിക്കുന്നതോടെ തുറമുഖത്തിന്റെ പ്രധാന നിയന്ത്രണണ അവകാശം പാകിസ്താനെക്കാളും യുഎഇയ്‌ക്കാകുമെന്നും വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാനി സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ഇപ്പോൾ വിദേശ വായ്പകളെ ആശ്രയിച്ചാണ്. ചൈന, സൗദി എന്നിവരിൽ നിന്ന് ഇതിനകം തന്നെ വൻതുക വായ്പ വാങ്ങിക്കഴിഞ്ഞു. ഇവരുമായുള്ള കരാറുകൾ പ്രകാരം വരും മാസങ്ങളിലായി പാകിസ്ഥാൻ 700 കോടി ഡോളർ തിരിച്ചടയ്ക്കുകയും വേണം. ഇതിൽ 200 കോടി ഡോളറും ചൈനയ്ക്കുള്ളതാണ്.

ഈ സാഹചര്യത്തിലാണ് യു.എ.ഇയെ വായ്പയ്ക്കായി സമീപിച്ചത്. എന്നാൽ, വായ്പ നൽകാനില്ലെന്നും പകരം ആസ്തികളുണ്ടെങ്കിൽ വാങ്ങാമെന്നും യു.എ.ഇ മറുപടി നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തുറമുഖ ടെർമിനൽ കൈമാറ്റം. എത്ര തുകയുടേതാണ് ഇടപാടെന്ന് വ്യക്തമല്ല.

ഏതാനും വർഷമായി കനത്ത സാമ്പത്തിക ഞെരുക്കത്തിലാണ് പാകിസ്ഥാൻ. വിദേശ നാണയശേഖരം വെറും 319 കോടി ഡോളറാണ്. രണ്ടാഴ്ചത്തെ ഇറക്കുമതിക്ക് മാത്രമേ ഇത് പ്രയോജനപ്പെടൂ. ഇന്ത്യയുടെ വിദേശ നാണയശേഖരം 60,000 കോടി ഡോളറിനടുത്താണെന്ന് ഓർക്കണം. ദക്ഷിണേഷ്യയിൽ അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൽ ഏറ്റവും ദുർബലമായ ജി.ഡി.പിയും (മൊത്ത ആഭ്യന്തര ഉത്പാദനം) പാകിസ്ഥാന്റേതാണ്.

12,500 കോടി ഡോളറിനുമേൽ (ഏകദേശം 10.25 ലക്ഷം കോടി രൂപ) കടക്കെണിയിലാണ് പാകിസ്ഥാൻ. ഇതിൽ 10,000 കോടി ഡോളറും ഉറ്റ ചങ്ങാതിയായ ചൈനയിൽ നിന്നുള്ളതാണ്; സൗദി അറേബ്യയിൽ നിന്നും വൻതോതിൽ വായ്പ എടുത്തിട്ടുണ്ട്. പാകിസ്ഥാന്റെ സ്വപ്‌നപദ്ധതിയായിരുന്നു ചൈന മുൻകൈയെടുത്ത് നടപ്പാക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി അഥവാ സി.പി.ഇ.സി.

എന്നാൽ, പാകിസ്ഥാനിലെ രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങളെ തുടർന്ന് സി.പി.ഇ.സിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ചൈന നിറുത്തി. ചൈനീസ് സൈന്യത്തിന്റെ സുരക്ഷയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്ന നിർദേശം ചൈന മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ചൈനീസ് സൈന്യം പാക് മണ്ണിലെത്തിയാൽ, പാക് സൈന്യത്തിന്റെ കരുത്തും സ്വാധീനവും കുറയുമെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (15 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (17 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (19 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (26 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (32 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (50 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends