അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ച യുഎസ് പൗരനെ ഉത്തര കൊറിയ തടവില്‍ വച്ചിരിക്കുന്നതായി യുഎന്‍ കമാന്‍ഡ്

ദക്ഷിണ കൊറിയയില്‍നിന്ന് അതിര്‍ത്തി ലംഘിച്ച് പ്രവേശിച്ച യുഎസ് പൗരനെ ഉത്തര കൊറിയ തടവില്‍ വച്ചിരിക്കുന്നതായി യുഎന്‍ കമാന്‍ഡ്. യുഎസ് ആര്‍മിയിലെ സൈനികനെയാണ് തടവില്‍ വച്ചിരിക്കുന്നതെന്നു സംശയിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ അതിര്‍ത്തിയായ ജോയിന്റ് സെക്യൂരിറ്റി ഏരിയ (ജെഎസ്എ)യില്‍ അതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ തടവിലാക്കിയത്.
ജെഎസ്എ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ആളാണ് അതിര്‍ത്തി കടന്നത്. സംഭവത്തില്‍ ഇടപെടാന്‍ യുഎന്‍ കമാന്‍ഡ് ദക്ഷിണ കൊറിയയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ യുഎസ് പൗരന്മാര്‍ ഉത്തര കൊറിയയില്‍ പ്രവേശിക്കരുതെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. 2015ല്‍ യുഎസില്‍നിന്നുള്ള കോളജ് വിദ്യാര്‍ഥി രണ്ട് വര്‍ഷത്തോളം തടവിലാക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിര്‍ദേശം.
1950–53ലെ കൊറിയന്‍ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ പാന്‍മുന്‍ജോമിലെ ജെഎസ്എ യുഎന്‍ കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ്. കോട്ടയുടെ ഇരുഭാഗത്തുമായി രണ്ട് രാജ്യങ്ങളുടെയും സൈനികര്‍ കാവല്‍ നില്‍ക്കും. ദക്ഷിണ കൊറിയയിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. 2019ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തിയത് ഇവിടെവച്ചായിരുന്നു.
https://www.facebook.com/Malayalivartha





















