Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

യൂട്യൂബ് നോക്കി, ഡ്രിൽ ഉപയോഗിച്ച് സ്വയം തലയിൽ ദ്വാരമിട്ടു!!! ചിപ്പ് ഘടിപ്പിച്ച് യുവാവ്... എന്തിനെന്നോ..?

23 JULY 2023 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇന്റർനെറ്റ് സൗകര്യം വിനോദത്തിനുമപ്പുറം അറിവിനായി നമ്മൾ ഉപയോഗിക്കാറുണ്ട്. പാചകമടക്കമുള്ള കാര്യങ്ങളിൽ അവ നമ്മൾ പരീക്ഷിക്കാറുമുണ്ട്. എന്നാൽ ചിലതൊക്കെ അബദ്ധങ്ങളിൽ കലാശിക്കാറുമുണ്ട്. എന്നാൽ റഷ്യയിലെ യുവാവ് യുട്യൂബ് നോക്കി പരീക്ഷിച്ചത് സ്വയം ശസ്ത്രക്രിയ നടത്താനാണ്. സ്വപ്നം കാണുന്ന സമയത്ത് മസ്തിഷ്കത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനു വേണ്ടി സ്വയം ഡ്രിൽ ഉപയോഗിച്ച് തലയിൽ ദ്വാരമുണ്ടാക്കി. പിന്നീട് മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ച ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൃത്യമായ ചികിത്സ ലഭ്യമാക്കിയതിലൂടെ ജീവിതത്തിലേക്ക് യുവാവ് എത്തുകയും ചെയ്തു. മിഖായേൽ റഡുഗ എന്ന റഷ്യൻ യുവാവാണ് തന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാനായി അപകടകരമായ ശസ്ത്രക്രിയ നടത്തിയതെന്ന് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. തല ശസ്ത്രക്രിയ ചെയ്ത് മൈക്രോചിപ്പ് സ്ഥാപിക്കാനായിരുന്നു ഇയാളുടെ പദ്ധതി. റഷ്യൻ നഗരമായ നോവോസിബിർസ്ക് സ്വദേശിയാണ് ഇയാൾ.

ഇദ്ദേഹം തന്നെയാണ് ശസ്ത്രക്രിയയുടെ ചിത്രങ്ങൾ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചത്. ഒരു ഡ്രിൽ വാങ്ങി തലയിൽ ദ്വാരം തുളക്കുകയും തലച്ചോറിൽ ഒരു ഇലക്ട്രോഡ് ഘടിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞതായി ഒരു മാധ്യമം  റിപ്പോർട്ട് ചെയ്തു. രക്തസ്രാവം മൂലം ഓപ്പറേഷൻ സമയത്ത് ഏതാണ്ട് മരണത്തിന്റെ വക്കിലെത്തി. എങ്കിലും ശസ്ത്രക്രിയാ ഫലം സ്വപ്ന നിയന്ത്രണ സാങ്കേതികവിദ്യകൾക്കായി മികച്ച സാധ്യതകൾ തുറന്നുവെന്ന് റാഡുഗ പറഞ്ഞു.

മെയ് 17-നാണ് ട്രെപാനേഷൻ, ഇലക്‌ട്രോഡ് ഇംപ്ലാന്റേഷൻ നടത്തിയത്. തലച്ചോറിന്റെ മോട്ടോർ കോർട്ടെക്‌സിൽ വൈദ്യുത ഉത്തേജനം നടത്തി. സ്വപ്ന സമയത്ത് മസ്തിഷ്കത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കാൻ എനിക്കിത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ശസ്ത്രക്രിയക്കിടെ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. 40 വയസ്സുകാരനായ റഡുഗക്ക് ഒരു വർഷം മുമ്പാണ് തലച്ചോറിൽ ഒരു ഇലക്ട്രോഡ് സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത്.

 

പക്ഷാഘാതം, ശരീരത്തിന് പുറത്തുള്ള അവസ്ഥകൾ, ആസ്ട്രൽ പ്രൊജക്ഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പോസ്റ്റു ചെയ്തു. പരീക്ഷണങ്ങൾക്കായി താൻ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂറോ സർജൻമാരെ സമീപിക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചിരുന്നു. എന്നാൽ ഓപ്പറേഷൻ നടത്തുന്ന ക്ലിനിക്കുകൾക്കെതിരെ നടപടിക്ക് ബാധ്യത ഉണ്ടാകുമെന്നതിനാൽ തന്റെ അപ്പാർട്ട്മെന്റിൽ എല്ലാം സ്വയം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഏകദേശം ഒരു ലിറ്റർ രക്തം നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഓപ്പറേഷനിടെ അപകടം പറ്റിയ ഇയാളെ ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അറിയില്ല. നാൽപ്പത് വയസ്സുള്ള ഇയാൾക്ക് വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വപ്‌നങ്ങൾ നിയന്ത്രിക്കാൻ തലച്ചോറിൽ ചിപ്പ് വെച്ച് പിടിപ്പിക്കാനുള്ള ആശയം ഉണ്ടായിരുന്നു ഒടുവിൽ ഇയാൾ തന്നിൽ തന്നെ പരീക്ഷിക്കുകയായിരുന്നു. റഷ്യയിലെ നോവോസിബിർസ്‌കിലുള്ള അപ്പാർട്ട്‌മെന്റിൽ വച്ച് റഡുഗ തനിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ജൂലൈ 18 ന്, ഒരു ട്വിറ്റർ പോസ്റ്റിൽ, യഥാർത്ഥത്തിൽ താൻ തന്നെ നടപടിക്രമം നടത്തിയതായി റഡുഗ സ്ഥിരീകരിച്ചു.

 

റഷ്യൻ അറിയപ്പെടുന്ന ഒബിഇ വിദഗ്ധനാണ്. ഫേസ് റിസർച്ച് സെന്ററിന്റെ സ്ഥാപകനാണ്. ശരീരത്തിന് പുറത്തുള്ള അനുഭവങ്ങൾ (OBEs), ആസ്ട്രൽ പ്രൊജക്ഷനുകൾ, വ്യക്തമായ സ്വപ്നങ്ങൾ എന്നിങ്ങനെ സാധാരണയായി വിളിക്കപ്പെടുന്ന ഒരു വിഘടിത മാനസികാവസ്ഥ (ഘട്ടം) അദ്ദേഹം ഗവേഷണം ചെയ്യുന്നുണ്ട്. ഈ ഓപ്പറേഷൻ റഡുഗയുടെ ആരോഗ്യത്തെ ബാധിച്ചെങ്കിലും, സ്വപ്ന നിയന്ത്രണ സാങ്കേതികവിദ്യകളിൽ ഭാവിയിലെ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (15 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (17 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (24 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (30 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (48 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends