വിവാഹ നിശ്ചയ പാര്‍ട്ടിക്കിടെ കുന്നിന്‍ മുകളില്‍ നിന്ന് വീണ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം

വിവാഹ നിശ്ചയ പാര്‍ട്ടിക്കിടെ കുന്നിന്‍ മുകളില്‍ നിന്ന് വീണ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ഇസ്താംബൂളില്‍ വിവാഹം നിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെ കുന്നിന്റെ മുകളില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് വീണാണ് പ്രതിശ്രുത വധു മരിച്ചത്. യെസിം ദെമിര്‍ എന്ന യുവതിയാണ് കാല്‍ വഴുതി വീണ് മരിച്ചത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ പോളണ്ടെകേപ്പിലാണ് സംഭവം.
കാമുകന്‍ നിസാമെതിന്‍ ഗുര്‍സുവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് പാര്‍ട്ടി നടക്കുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്ന് വീഴുകയായിരുന്നു. ജൂലൈ ആറിനാണ് സംഭവം. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭക്ഷണവും മദ്യവുമായി സൂര്യാസ്തമയ സമയം വിവാഹ നിശ്ചയ പാര്‍ട്ടി ആഘോഷിക്കുന്നതിനിടെയാണ് അപകടം. പ്രതിശ്രുത വരന്‍ കാറെടുക്കാന്‍ താഴേക്ക് മടങ്ങിയ സമയത്താണ് യുവതി വീണത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ ഗുര്‍സു യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ യെസിം മരണത്തിന് കീഴടങ്ങി.
പ്രണയാര്‍ദ്രമായ സ്ഥലമാണെന്ന നിഗമനത്തിലാണ് ഇവര്‍ വിവാഹ നിശ്ചയ പാര്‍ട്ടി നടത്താന്‍ ഈ സ്ഥലം തെരഞ്ഞെടുത്തതെന്ന് ഇയാള്‍ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിന് ശേഷം ഞങ്ങള്‍ കുറച്ച് മദ്യം കഴിച്ചു. അവള്‍ ബാലന്‍സ് തെറ്റി താഴെ വീഴുകയായിരുന്നു. എല്ലാം പെട്ടെന്നാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്.
https://www.facebook.com/Malayalivartha





















