Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അമേരിക്കയിലെ പെന്റഗണിന്റെയും, ദുബായിലെ ബുര്‍ജ് ഖലീഫയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോദിയും ബിജെപി സര്‍ക്കാരും സൂററ്റ് നഗരത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

26 JULY 2023 07:28 PM IST
മലയാളി വാര്‍ത്ത

മോദി ഭരണത്തിലെ നേട്ടങ്ങളുടെ പട്ടികയില്‍ അവിസ്മരണീയമായ ഏടായി മാറുകയാണ് ഗുജറാത്തിലെ സൂററ്റിന്റെ വികസനം എന്നത് എടുത്തുപറയേണ്ടതാണ്. ഗുജറാത്തില്‍ ഒരു ഇന്ത്യ സഖ്യത്തിനും എത്തി നോക്കാന്‍ കഴിയാത്ത തരത്തില്‍ ബിജെപിയുടെ അടിവേരുകള്‍ ആഴത്തില്‍ സ്ഥാപിക്കുന്നതിനുള്ള മോദിയുടെ ശ്രമങ്ങള്‍ ഫലം കാണുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹവും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നേതൃത്വം നല്കി കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ പെന്റഗണിന്റെയും, ദുബായിലെ ബുര്‍ജ് ഖലീഫയുടെയും റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോദിയും ബിജെപി സര്‍ക്കാരും സൂററ്റ് നഗരത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

ദക്ഷിണ ഗുജറാത്തിലെ, അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു വ്യാവസായിക നഗരമാണ് സൂററ്റ്. ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച സ്ഥലം കൂടിയാണ് സൂററ്റ്. വജ്രം, തുണി വ്യവസായങ്ങള്‍ക്ക് പേരുകേട്ട സൂററ്റ് പട്ടണം തപി നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.ലോകത്തിലേക്കാവശ്യ മായ വജ്രത്തിന്റെ 42% ത്തോളം വജ്രം മിനുക്കി കൊടുക്കുന്നത് സൂററ്റില്‍ നിന്നുമാണ്. മൊത്തം ആഭ്യന്തര വിപണിയിലേക്കാവശ്യമായ വജ്രത്തിന്റെ ഏകദേശം 70% സൂററ്റില്‍ നിന്നാണ്. ഭാരതത്തിലെ വജ്ര വ്യാപാരത്തിലുള്ളവരില്‍ ഏകദേശം 40% പേരും സൂററ്റിലുള്ളവരാണ്. ഇത് കൊണ്ട് സൂററ്റിനെ ഡയമണ്ട് സിറ്റി എന്ന് വിളിക്കുന്നു. ഇത് സൂററ്റിന്റെ ഏറ്റവും വലിയ വ്യാപാരമാണ്. തുണി, തുണിയോടനുബധിച്ചിട്ടുള്ള വ്യവസായമാണ് സൂററ്റിന്റെ രണ്ടാമത്തെ പ്രധാന വരുമാനം. ഭാരതത്തിലേക്കാവശ്യമായ തുണിയുടെ 40% വിഹിതവും, നൂലിന്റെ 28% വിഹിതവും, അവയുടെ കയറ്റുമതിയില്‍ 18% വിഹിതവും മൊത്തം ആഭ്യന്തരവിപണിയുടെ 12% വിഹിതവും കയ്യാളുന്നത് കൊണ്ട് സൂററ്റിനെ സില്‍ക്ക് സിറ്റി എന്നും വിളിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഏതാണ്   എന്നു ചോദ്യത്തിന് കഴിഞ്ഞ 80 വര്‍ഷങ്ങളായി ഒരേയൊരു ഉത്തരമെ ഉണ്ടായിരുന്നുള്ളു, അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണ്‍. വരുന്ന നവംബറോടെ ആ ഉത്തരം തിരുത്തപ്പെടുകയാണ്. ഇന്ത്യയുടെ വജ്ര തലസ്ഥാന ആയ സൂററ്റില്‍ അതിവേഗം പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സൂററ്റ് ഡയമണ്ട് ബോഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി മാറുകയാണ്.15 നിലകളിലായി 71 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ളതാണ് ഈ കെട്ടിടം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എല്ലാ ഓഫീസുകളും വിവിധ ഡയമണ്ട് കമ്പനികള്‍ സ്വന്തമാക്കി എന്നതാണ്. സൂററ്റ് ഡയമണ്ട് ബോഴ്‌സ് അഥവാ എസ് ഡി ബി ഏകദേശം 35 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്. 15 നിലകള്‍ വീതമുള്ള ഒന്‍പത് ബ്ലോക്കുകള്‍ ഉള്ള ഈ ഓഫീസ് സമുച്ചയം, 65,000 ല്‍ അധികം വരുന്ന ഡയമണ്ട് പ്രൊഫഷണലുകള്‍ക്ക് എല്ലാം ലഭിക്കുന്ന ഒരിടമായിരിക്കും. അങ്ങനെ പെന്റഗണിന്റെ വലിപ്പം രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളിവിട്ട പ്രധാനമന്ത്രി മേദിയ്ക്ക് ഇന്ത്യയൊട്ടാകെ പ്രശംസകള്‍ ചൊരിയുകയാണ്.

ദീര്‍ഘ ചതുരാകൃതിയിലുള്ള ഓരോ ബ്ലോക്കുകളും സെന്‍ട്രല്‍ സപൈന്‍ വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. വിവിധ കാര്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് കാലതാമസം കൂടാതെ അവര്‍ ഉദ്ദേശിക്കുന്നിടങ്ങളില്‍ എത്തുവാനായി 131 ലിഫ്റ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫയില്‍ ഇതിന്റെ പകുതി എലവേറ്ററുകള്‍ പോലുമില്ല എന്നതാണ് വാസ്തവം. 302 മില്യണ്‍ ചെലവാക്കി പണിതീര്‍ക്കുന്ന ഈ കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലും പരമാവധി സ്വാഭാവിക സൂര്യപ്രകാശം കടന്നു ചെല്ലും എന്നതാണ് ഇതിന്റെ ശില്‍പ ചാരുത.ഓഫീസുകള്‍ക്ക് പുറമെ കോണ്‍ഫറന്‍സ് ഹാളുകള്‍, വിവിധോദ്ദേശ്യ ഹോളുകള്‍, റെസ്റ്റോറന്റുകള്‍, ബാങ്കുകള്‍, റീടെയ്ല്‍ ഷോപ്പുകള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടായിരിക്കും. രത്‌നവുമായി ബന്ധപ്പെട്ട വില്‍പന, പോളീഷിങ്, യന്ത്ര നിര്‍മ്മാണം, സോഫ്റ്റ്വെയര്‍, ലാബില്‍ ഉണ്ടാക്കുന്ന രത്‌നങ്ങള്‍ തുടങ്ങി എല്ലാ തൊഴിലുകളും ഒരു കൂരക്ക് കീഴില്‍ ആക്കുക എന്നതാണ് ഈ കെട്ടിട സമുച്ചയത്തിന്റെ ലക്ഷ്യം.

 2023 നവംബര്‍ 21 ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ ദിവസം എസ് ഡി ബിയെ അനുമോദിച്ചു കൊണ്ട് ഒരു ട്വീറ്റ് അദ്ദേഹം ചെയ്തിരുന്നു. പ്രമുഖ ഇന്ത്യന്‍ ആര്‍ക്കിടെക്ട് കമ്പനിയായ മോര്‍ഫോജെനെസിസിലെ ശില്പികളാണ് ഈ കെട്ടിട സമുച്ചയം രൂപ കല്‍പന ചെയ്തിരിക്കുന്നത്. ഗുജറാത്തിന്റെ റിയല്‍ ഹോറോയാണ് താനെന്ന് നരേന്ദ്രമോദി വീണ്ടും തെളിയ്ക്കപ്പെട്ടിരിക്കുന്നു. പെന്റഗണ്‍, ബുര്‍ജ് ലീഫ തുടങ്ങിയ ലോകോത്തര നിര്‍മ്മിതികളെ മറികടക്കുന്ന നിര്‍മ്മാണ ചാരുതയ്ക്ക് പിന്നില്‍ ബിജെപിയുടെ വികസന നയങ്ങളുടെ മാതൃക അവതരിപ്പിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. ഗുജറാത്ത് മോഡല്‍ വികസനം ചൂണ്ടിക്കാട്ടാനാണ് ബിജെപി താല്പര്യപ്പെടുന്നത്. അടുത്തു നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യ സഖ്യത്തെ നേരിടാന്‍ ഏറ്റവും വലിയ ആയുധമായി സൂററ്റ് ഡയമണ്ട് ബോഴ്‌സിനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends