Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഓങ് സാൻ സൂ ചിയ്ക്ക് മാപ്പുമായി പട്ടാളം! ജീവിതകാലം തടങ്കലിൽ കണ്ണില്ലാ ക്രൂരത പിറകേ.. ഇതിലും ഭേ​ദം കൊല്ലുന്നതാ....

01 AUGUST 2023 05:45 PM IST
മലയാളി വാര്‍ത്ത

മ്യാൻമർ മുൻ ഭരണാധികാരിയും നോബൽ സമ്മാന ജേതാവുമായ ഓംഗ് സാൻ സൂചിയ്ക്ക് (78) സൈനിക ഭരണകൂടം മാപ്പ് നൽകി. 2021ൽ മ്യാൻമറിലെ സൈനിക അട്ടിമറിയെ തുടർന്ന് ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ 33 വർഷത്തെ തടവ് ശിക്ഷയാണ് സൂചിയ്ക്ക് വിധിച്ചത്. ഇതേ തുടർന്ന് സൈനിക തടങ്കലിലായിരുന്ന സൂചി അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടുത്തടങ്കലിലായിരുന്നു.

അഞ്ച് കുറ്റകൃത്യങ്ങൾക്കാണ് സൂചിയ്ക്ക് മാപ്പ് നൽകിയത്. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി ഏഴായിരത്തിലധികം തടവുകാർ‌ക്ക് പൊതുമാപ്പ് നൽകിയതിൽ ഉൾപ്പെടുത്തിയാണ് സൂചിയ്ക്കും മാപ്പ് നൽകിയതെന്ന് മ്യാന്‍മർ മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു. ഇതോടെ തടവിൽ ആറുവർഷത്തെ ഇളവ് സൂചിയ്ക്ക് ലഭിച്ചിരിക്കുകയാണ്.

എന്നാൽ സൂചിയ്ക്ക് 33ൽ 27 വർഷത്തെ തടവും വീട്ടുത്തടങ്കലും തുടരേണ്ടി വരുമെന്നാണ് വിവരം. രണ്ടു വർഷമായി തടവിൽ തുടരുന്ന സൂ ചിയെ ഉടൻ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിൻ മിന്റിനും മാപ്പു നൽകുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു.

വിവിധ അഴിമതിക്കേസുകളിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശിക്ഷ വിധിച്ചത്. 1991ലെ നൊബേൽ ജേതാവായ സൂ ചിക്കെതിരെ അഴിമതി,രാജ്യദ്രോഹം അടക്കം 18 കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിട്ടുള്ളത്. 48 വർഷം വരെ ശിക്ഷ വിധിക്കാവുന്ന കേസുകളാണ് ഇവർക്കു മേൽ ചുമത്തിയിട്ടുള്ളത്.

2020 നവംബറിലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ ജയത്തിനുവേണ്ടി ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലും സൂചിക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്ക് മേൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും സൂചി നിഷേധിച്ചിരുന്നു. ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടുന്ന ഇവർ ഒരു ബുദ്ധമത വിശ്വാസിയാണ്

ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും 2010 നവംബർ 13-നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാൻ തയ്യാറായത്.

1988 സെപ്റ്റംബർ 27ന് ജുന്റക്കെതിരായി നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. 1989 ജൂലായ് 20 ന് സേനാ ഭരണകൂടത്താൽ "രാജ്യം വിട്ടുപോയാൽ സ്വാതന്ത്രയാക്കാം" എന്ന വ്യവസ്ഥയിൽ വീട്ടുതടങ്കിൽ അടക്കപ്പട്ടു. എങ്കിലും ബെർമ്മ വിട്ടുപോകാൻ സൂ ചി കൂട്ടാക്കിയില്ല.

1990-ലെ തിരഞ്ഞെടുപ്പിൽ "നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി" വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എങ്കിലും ജുന്റ ഭരണകൂടം ഭരണം വിട്ടുകൊടുത്തില്ല. ഇത്‌ അന്താരാഷ്ട്ര ശ്രദ്ധപിടിച്കു പറ്റുകയും അതിന്റെ പേരിൽ സൂ ക്യിക്ക്‌ 1991 സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends