സാക്ഷികളെ സ്വാധീനിക്കരുത്... 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും

സാക്ഷികളെ സ്വാധീനിക്കരുത്... 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്. വന്‍ സുരക്ഷയിലാണ് ഫെഡറല്‍ കോടതിയില്‍ ട്രംപ് ഹാജരായത്.
തനിക്കെതിരായ നാലു കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കേസ് ഓഗസ്റ്റ് 28നു വീണ്ടും പരിഗണിക്കും. അന്നു വിചാരണ തീയതി പ്രഖ്യാപിക്കും. കോടതി നടപടികള്‍ക്ക് ശേഷം 'അമേരിക്കയ്ക്ക് സങ്കടകരമായ ദിനമെന്ന്' ട്രംപ് പ്രതികരിച്ചു.
ട്രംപിനെതിരെ നാലു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. രാജ്യത്തെ കബളിപ്പിക്കല്‍, ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തല്‍, ഗൂഢാലോചന നടത്തല്‍, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
"
https://www.facebook.com/Malayalivartha





















