ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചു, ലക്ഷ്യസ്ഥാനത്ത് വിമാനമിറക്കാൻ സാധിക്കാതെവന്നതോടെ കലിപ്പിലായ പൈലറ്റ് കാട്ടിക്കൂട്ടിയത്, തികച്ചും യാദൃശ്ചികമെന്ന് വിമാനക്കമ്പനി

ചില സന്ദർഭങ്ങളിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പൈലറ്റിന് കഴിയാതെ പോകാറുണ്ട്. മോശം കാലാവസ്ഥ, സാങ്കേതിക തകരാർ, മറ്റ് അപകട സാഹചര്യങ്ങൾ എന്നീ കാരണങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം. അത്തരത്തിൽ ലക്ഷ്യസ്ഥാനത്ത് വിമാനം ഇറക്കാൻ കഴിയില്ലെന്ന അറിയിപ്പിൽ നിരാശനായ പൈലറ്റ് കാണിച്ച് കൂട്ടിയത് ആകെ നാണക്കേട് ഉണ്ടാക്കിവെച്ചിരിക്കുകയാണ്.
ലക്ഷ്യസ്ഥാനത്ത് വിമാനമിറക്കാൻ സാധിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ കലിപ്പിലായ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോർട്ട്. ലുഫ്താൻസ പൈലറ്റാണ് ആകാശത്ത് ചിത്രപ്പണി ചെയ്തത്. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്കുള്ള ഫ്ലൈറ്റ് 306 യാത്രയ്ക്കിടെയാണ് സംഭവം.ജൂലൈയിൽ ഫോണ്ടനാറോസ വിമാനത്താവളത്തിലെ ടെർമിനൽ തീപിടിത്തം കാരണം നേരത്തെ നിശ്ചയിച്ച സ്ഥലത്ത് ലാൻഡ് ചെയ്യാൻ വിമാനത്തിന് കഴിയാതെ പോയി. ഈ സമയം, ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു.
വഴിതിരിച്ചുവിടാൻ അറിയിപ്പ് ലഭിച്ചപ്പോൾ നിരാശനായ പൈലറ്റ് കാറ്റാനിയയുടെ വ്യോമാതിർത്തിയിലെ റഡാർ മാപ്പിൽ പുരുഷ ജനനേന്ദ്രിയം വരച്ചാണ് ഇിൽ ദേഷ്യം പ്രകടിപ്പിച്ചത്. സിസിലിക്ക് മുകളിലൂടെ വലം വെച്ച് തെക്കോട്ട് മാൾട്ടയിലേക്ക് പോകുന്നതിന് ഏകദേശം 16 മിനിറ്റ് മുമ്പായിരുന്നു പൈലറ്റിന്റെ പ്രകടനം. റഡാർ ഭൂപടത്തിൽ പ്രത്യക്ഷപ്പെട്ട ലിംഗാകൃതി തികച്ചും യാദൃശ്ചികം.
വിമാനം മാൾട്ടയിലേക്ക് തിരിച്ചുവിടാനുള്ള നിർദ്ദേശം ലഭിക്കുന്നതിന് മുമ്പ് കാറ്റിന്റെ പാറ്റേണിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം പൈലറ്റിന് വട്ടമിട്ട് പറക്കേണ്ടി വന്നതെന്ന് വിമാനക്കമ്പനിയായ ലുഫ്താൻസ എയർലൈൻസ് പ്രതികരിച്ചു. പൈലറ്റ് ലിംഗത്തിന്റെ പാറ്റേൺ സൃഷ്ടിക്കുന്ന ആദ്യ സംഭവമല്ല നടന്നതെന്നും മുമ്പ് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha





















