മൊറോക്കോയില്‍ മിനിബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 24 യാത്രികര്‍ മരിച്ചു...അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

മൊറോക്കോയില്‍ മിനിബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 24 യാത്രികര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യ മൊറോക്കോയിലെ അസിലാല്‍ പ്രവിശ്യയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ഡെംനാന്റെ പട്ടണത്തിലെ ആഴ്ചക്കമ്പോളത്തിലേക്കുള്ള യാത്രികരുമായി പോയ ബസ് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നതായും സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha





















