ജീവനുള്ള പാമ്പുകളെ പോക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ജീവനുള്ള പാമ്പുകളെ പോക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിലായി. തെക്കു കിഴക്കന്‍ ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിലാണ് സംഭവം. ചൈന ഹോങ്കോംഗ് അതിര്‍ത്തിയിലുള്ള ഫ്യൂഷ്യന്‍ തുറമുഖത്തെത്തിയ കപ്പല്‍ യാത്രക്കാരന്റെ അസ്വാഭാവികമായ നടത്തത്തില്‍ സംശയം തോന്നി കസ്റ്രംസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
കഴിഞ്ഞ മാസം ഇതേ തുറമുഖത്ത് വച്ച് ഒരു സ്ത്രീ ജീവനുള്ള കോണ്‍ സ്‌നേക്കിനെ ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചിരുന്നു. അതിര്‍ത്തി കടക്കുന്നതിനിടെ സ്ത്രീയെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ശരീര പരിശോധന നടത്തിയപ്പോഴാണ് ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന യുവാവിനെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോക്കറ്റിലും സോക്‌സിലും ഒളിപ്പിച്ച നിലയില്‍ പാമ്പുകളെ കണ്ടെത്തിയത്. 12 പാമ്പുകളെയാണ് പിടികൂടിയത്. പിന്നീട് ഇയാള്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രത്തില്‍ നിന്ന് രണ്ടു പാമ്പുകളെയും കണ്ടെടുത്തു. 14 പാമ്പുകളില്‍ മൂന്നെണ്ണം റോയല്‍ പൈത്തണുകള്‍ എന്നറിയപ്പെടുന്ന ബോള്‍ പെരുമ്പാമ്പുകളാണ്. വംശനാശ ഭീഷണി നേരിടുന്ന ഇവ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ചുവപ്പ് പട്ടികയില്‍പ്പെട്ടതാണ്.
https://www.facebook.com/Malayalivartha





















