കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ മദ്യം നല്‍കിയ അമ്മ അറസ്റ്റില്‍

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ മദ്യം നല്‍കിയ അമ്മ അറസ്റ്റില്‍. യു എസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് യുവതി മദ്യം നല്‍കിയത്. സംഭവത്തില്‍ ഹോണസ്റ്റി ഡി ലി ടോറെ (37) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോസ് ഏഞ്ചല്‍സില്‍ നിന്ന് 55 മൈല്‍ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാല്‍ട്ടോയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞിന്റെ ശരീരത്തില്‍ ലഹരിയുടെ അംശം കണ്ടെത്തിയത്. തുടര്‍ന്നാണ് യുവതിയ്‌ക്കെതിരെ കേസെടുത്തത്. റിയാല്‍ട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ യുവതി കുപ്പിയില്‍ മദ്യം നിറച്ച് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
മദ്യം നല്‍കി കുഞ്ഞിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെസ്റ്റ് വാലി ഡിറ്റന്‍ഷന്‍ സെന്ററിലാണ് യുവതിയെ ഇപ്പോള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















