Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഏഴ് പിഞ്ചു കുഞ്ഞുങ്ങളെ വായു കുത്തിവെച്ച് കൊന്നു ..ചെയ്തത് ഡോക്ടറായ കാമുകനെ സ്വന്തമാക്കാൻ ,ഗവേഷകർ പോലും പഠന വിധേയമാക്കാൻ മടിക്കുന്ന കൊടും ക്രൂരത ..അതാണ് എയർ എംബോളിസം ..

20 AUGUST 2023 05:04 PM IST
മലയാളി വാര്‍ത്ത


ആരുമറിയാതെ ആര്‍ക്കും പിടികൊടുക്കാതെ തന്റെ ഇരകളെ കൊന്നൊടുക്കാനുള്ള തന്ത്രം ..ഗവേഷകർ പോലും പഠന വിധേയമാക്കാൻ മടിക്കുന്ന കൊടും ക്രൂരത ..അതാണ് എയർ എംബോളിസം .. ഏഴ് കുരുന്നുകളുടെ ജീവൻ അപഹരിച്ചത് ആ പിഞ്ചു ശരീരങ്ങളിലേക്ക് വായു കയറ്റിയെന്ന് മെഡിക്കല്‍ വിദഗ്ദ്ധര്‍ പറയുമ്പോൾ ഞെട്ടുന്നത് മനുഷ്യ മനഃസാക്ഷിയാണ് . വായു കുത്തിവച്ചാല്‍ മരണം വരെ സംഭവിയ്ക്കുമെന്നത് പലര്‍ക്കും ആദ്യമായിട്ടുള്ള അറിവാണ്. എയര്‍ എംബോളിസം എന്നാണ് ഇത് അറിയപ്പെടുന്നത്. മരണം വരെ സംഭവിയ്ക്കാവുന്ന ഒന്നാണ് ഇഞ്ചക്ഷനിലൂടെ വായു ഉള്ളില്‍ കയറിയാല്‍ സംഭവിയ്ക്കുന്നത്. മരണം സംഭവിച്ചില്ലെങ്കില്‍ത്തന്നെയും അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ പല അപകടാവസ്ഥകളിലേയ്ക്കും ഇത് കൊണ്ടു ചെന്ന് എത്തിയ്ക്കുന്നു.

ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും ആറ് പേരെ കൊല്ലാൻ ശ്രമിച്ചതിനും കുറ്റക്കാരിയെന്ന് കണ്ടെത്തിയ നഴ്സ് ലൂസി ലെറ്റ്ബി എന്ന 36 കാരി . ഒരു ബാൻഡ് 5 നഴ്‌സായിരുന്നു, അതായത് നവജാതശിശു വിഭാഗത്തിലെ രോഗികളായ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള പരിശീലനം ഉള്ള വ്യക്തി. എന്നിട്ടും ഒരു മനസാക്ഷി കുത്തുമില്ലാതെ ജനിച്ചുവീണ കുഞ്ഞുങ്ങളെ ഇഞ്ചിഞ്ചായി കൊന്നു ..

ശിശുരോഗ വിദഗ്ധരായ ഡോ. ഡേവി ഇവാൻസും, ഡോ. സാൻഡി ബോഹിനും പറയുന്നത്, ഒന്നുകില്‍ കുത്തിവയ്പിലൂടെ വായു രക്തത്തിലേക്ക് കടത്തിയേക്കാം എന്നാണ്. അതല്ലെങ്കില്‍ ഫീഡിങ് ട്യൂബ് വഴി ആമാശയത്തിലേക്ക് കടത്തിയിട്ടുണ്ടാകാം. രക്ത ധമനികളില്‍ വായു കുമിളകള്‍ കയറി രക്തമൊഴുക്ക് തടയുന്ന എയര്‍ എംബോളിസം എന്ന അവസ്ഥയെ കുറിച്ച്‌ പക്ഷെ ധാരാളം പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

പത്തനംതിട്ട പരുമല ആശുപത്രിയില്‍ പ്രസവിച്ച്‌ കിടന്ന യുവതിയെ വധിക്കാൻ ശ്രമിച്ച കേസില്‍ പ്രതി അനുഷ റിമാന്റിലാണ് . ദിവസങ്ങള്‍ക്ക് മുമ്ബാണ് കേരളത്തെ നടുക്കിയ ഈ സംഭവമുണ്ടായത്.

 
സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാനാണ് സിറിഞ്ച് കുത്തിവെച്ച്‌ സ്‌നേഹയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ വ്യക്തമാക്കിയത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശിനി സ്‌നേഹയെ കൊലപ്പെടുത്താൻ ഭര്‍ത്താവ് അരുണിന്റെ സുഹൃത്ത് അനുഷ വൻ ആസൂത്രണമാണ് നടത്തിയതെന്ന് വ്യക്തമാകുന്നു. കായംകുളത്തെ കടയില്‍നിന്നാണ് അനുഷ നഴ്‌സിങ് കോട്ട് വാങ്ങിയത്. സ്വദേശമായ പുല്ലുകുളങ്ങരയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് സിറിഞ്ചും വാങ്ങിച്ചു

സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനോട് വിളിച്ചു ചോദിച്ചാണ് അനുഷ പരുമലയിലെ ആശുപത്രിയിലെത്തിയത്. സ്‌നേഹയെ അഡ്‌മിറ്റ് ചെയ്ത പരുമല ആശുപത്രിയിലെ 102 ആം നമ്ബര്‍ മുറിയില്‍ കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത നേരം നോക്കി അകത്ത് കയറി. മൂന്ന് തവണ സിറിഞ്ച് കൊണ്ട് കുത്തിയിട്ടും കൈ ഞരമ്ബ് കിട്ടിയില്ല . ഇതോടെ സ്‌നേഹ നിലവിളിച്ചു. ഇതോടെ എയര്‍ എം ബോളിസം എന്ന ശാസ്ത്രീയ കൊലപാതക ശ്രമം അനുഷയ്ക്ക് പാളി. രണ്ടുതവണ വിവാഹിതയായ അനുഷ, അരുണുമായി അടുപ്പത്തിലായിരുന്നു. അരുണിനോടുള്ള തന്റെ സ്‌നേഹം എത്രത്തോളമുണ്ടെന്ന് കാണിക്കാൻ വേണ്ടിയാണ് കൃത്യം നടത്തിയെന്ന് അനുഷ മൊഴി നൽകി.

ഇതേ രീതിയാണ് ബ്രിട്ടണില്‍ ലൂസിയും നടത്തിയത്. ഇതാണ് കോടതിയില്‍ തെളിഞ്ഞത്. ഗ്യാസ് എംബോളിസം എന്നും ഇത് അറിയപ്പെടുന്നു. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാം. ശ്വാസകോശത്തിന്റെ അമിത വികാസത്തിന് ഈ അവസ്ഥ കാരണമാകുന്നതോടെ ഹൃദയാഘാതം അടക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ക്ലിനിക്കല്‍ നടപടിക്രമങ്ങളില്‍ ആകസ്മികമായി ഒരു സിരയിലേക്കോ ധമനികളിലേക്കോ വായു നേരിട്ട് കുത്തിവയ്ക്കാം . സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്ബോഴുണ്ടാകുന്ന ഒരു അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം . കാര്യമായ എംബോളിസം സംഭവിക്കുകയാണെങ്കില്‍, ഹൃദയ , ശ്വാസകോശം അല്ലെങ്കില്‍ കേന്ദ്ര നാഡീവ്യൂഹം എന്നിവയെ ബാധിച്ചേക്കാം.

നവജാത ശിശുക്കള്‍ പോയിട്ട്, ഏതൊരു രോഗിയുടെയും രക്തത്തിലേക്ക് വായു കുത്തിവയ്ക്കുന്നത് തികച്ചും നൈതികവിരുദ്ധമായതിനാലാണ് ഈ മേഖലയില്‍ ഏറെ ഗവേഷണങ്ങള്‍ നടക്കാത്തത് എന്നും ഡോക്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചു. രക്തധമനികളില്‍ തടസ്സം സൃഷ്ടിച്ച്‌ രക്തമൊഴുക്ക് തടയുവാനും അതുവഴി ഹൃദയം നിശ്ചലമാക്കാനും എത്രമാത്രം വായു വേണം എന്നതിന് കൃത്യമായ കണക്കൊന്നും ഇല്ല. എന്നാലും, ഒരു നവജാത ശിശുവിനെ കൊല്ലാൻ വെറും 5 മില്ലി ലിറ്റര്‍ (ഒരു ടീസ്പൂണില്‍ കൊള്ളാവുന്നത്ര) വായു മതി എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.


ഇതുണ്ടാകുന്നതോടെ ബ്രെയിനിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതുപോലെ ബിപി കൂടി രക്തക്കുഴല്‍ പൊട്ടാന്‍ സാധ്യതയുമുണ്ടാകുന്നു. ഹാര്‍ട്ട്, ബ്രെയിന്‍, ലംഗ്‌സ് എന്നിവയിലാണ് സാധാരണയായി ഇത്തരം വായു കുമികളകള്‍ അഥവാ എയര്‍ ബബിളുകള്‍ കുടുങ്ങുന്നത്. ഇത് യഥാക്രമം ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, ശ്വാസതടസം എന്നിവ സൃഷ്ടിക്കുന്നു. ഇത് മരണം വരെ വരുത്തിയേക്കാം.പ്രായപൂർത്തി ആയ ആൾക്ക് പോലും വെറും 2-3 മില്ലി വായു അപകടമായിമാറും


കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഒണ്‍ടേരിയോയിലെ ശാസ്ത്രജ്ഞര്‍ എയര്‍ എംബോളിസത്തെ കുറിച്ച്‌ എഴുതിയ ഗ്രന്ഥവും അവര്‍ ഹാജരാക്കിയിരുന്നു. ചര്‍മ്മത്തിലെ നിറമാറ്റങ്ങളെ കുറിച്ച്‌ അതില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. ചര്‍മ്മം വിളറുകയും പിങ്ക് നിറത്തിലുള്ള പാടുകള്‍ വരികയും ചെയ്യും. ലൂസി ലെറ്റ്ബിയുടെ ആദ്യ ഇരയുടെ കാര്യത്തില്‍ ഈ നിറമാറ്റംആ ശിശുവിനെ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

ലൂസിയുടെ ക്രൂരതക്കിരയായ ഏഴ് കുരുന്നുകളില്‍ അഞ്ചു പേരുടെ ദേഹത്തും നിറവ്യത്യാസവും പിങ്ക് പാടുകളും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. രക്തമൊഴുക്ക് തടയപ്പെടുന്നതോടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ ലഭിക്കാതെ വരും. ഇതു കാരണമാണ് ചര്‍മ്മം വിളറുന്നത്. നേരിട്ട് രക്തത്തിലേക്ക് വായു കടത്തിവിടുമ്ബോള്‍. അരുണ രക്ത കണങ്ങള്‍ ഓക്സിജനുമായി സമ്ബര്‍ക്കത്തില്‍ വരികയും ഓക്സിജനേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതാണ് ഇടക്കിടെ പിങ്ക് പാടുകള്‍ പ്രത്യക്ഷപ്പെടാനുള്ള കാരണം.

 

മരണ ശേഷം ഇതില്‍ രണ്ട് കുട്ടികളുടെ എക്സ് റേ എടുത്തപ്പോള്‍ പ്രധാന സിരകളിലും ധമനികളിലും വായുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഫീഡിങ് ട്യുബ് വഴി അമിതമായി വായു അകത്തേക്ക് കയറ്റപ്പെട്ട കുട്ടികളുടെ കുഞ്ഞു വയറുകള്‍ വീര്‍ക്കുകയും ഡയഫ്രത്തെ തള്ളി ശ്വാസകോശത്തെ അമര്‍ത്തി, അതിന്റെ പ്രവര്‍ത്തനം ഇല്ലാതാക്കുകയുമായിരുന്നു ചെയ്തത്. ഇങ്ങനെ ശ്വസനത്തിന് കഴിയാതെ രണ്ട് കുട്ടികള്‍ മരണമടഞ്ഞതായും വിദഗ്ദ്ധര്‍ കോടതിയെ ബോധിപ്പിച്ചു. ലൂസി ലെറ്റ്‌ബിയുടെ അവസാന ഇരകൾ ഒരു പ്രവസത്തിൽ ജനിച്ച മൂന്ന് ആൺകുട്ടികളിലെ രണ്ട് പേരായിരുന്നു. പി‌, ഒ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട കുട്ടികളെ പ്രോസിക്യൂഷൻ കോടതിയിൽ പരാമർശിച്ചത്

എന്നാല്‍, ഫീഡിങ് ട്യുബ് വഴി വായു കടത്തിവിട്ട ചില കുഞ്ഞുങ്ങളെ രക്ഷിക്കാനായിട്ടുണ്ട്. പക്ഷെ അവരില്‍ പലര്‍ക്കുമൊരു സാധാരണ ജീവിതം സാധ്യമല്ലാത്ത സാഹചര്യവുമാണ്. ഒരു കുട്ടിക്ക് ഇതുവഴി മസ്തിഷ്‌ക്കത്തിന് വലിയ ക്ഷതമാണ് ഏറ്റത്. ഇത്തരത്തില്‍ മരിച്ച കുട്ടികളുടെ, മരണശേഷം എടുത്ത എക്സ് റേയില്‍ ആമാശയത്തിനകത്ത് വലിയ തോതില്‍ വായുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. 

താൻ ദൈവമായി മാറിയെന്ന് വിചാരിച്ചാണ് ലെറ്റ്ബി പ്രവർത്തിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികളെ ഉപദ്രവിച്ചു കൊണ്ട് ദൈവമായി മാറിയെന്ന് ലെറ്റ്ബി വിചാരിച്ചു. അതേസമയം, കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിനെക്കുറിച്ച് സഹപ്രവർത്തകരെ ആദ്യം അറിയിക്കുന്നതും ലെറ്റ്ബി തന്നെയായിരുന്നു. എല്ലാ സ്വയം നിയന്ത്രിക്കുന്നത് ലെറ്റ്ബി ആസ്വദിച്ചു.

 സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പ്രവചിക്കാൻ ആഗ്രഹിച്ചാണ് ഇങ്ങനെ പ്രവർത്തിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

 
കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ വിവാഹിതയായ ഒരു ഡോക്ടറുമായി ലെറ്റ്ബിക്ക് രഹസ്യ ബന്ധമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം അതിവേഗം വഷളാകുമ്പോൾ ബന്ധപ്പെടുന്ന ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇത്തരത്തിൽ ഇടപെടൽ നടത്തി ഡോക്ടറുടെ 'വ്യക്തിഗത ശ്രദ്ധ' ലഭിക്കാനാണ് ഇത് ചെയ്തെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു.

പല സന്ദര്‍ഭങ്ങളിലും എയര്‍ എംബോളിസമുണ്ടാകും. കുത്തിവയ്പ്പിനിടെ, ശസ്ത്രക്രിയാ വേളകളില്‍ എല്ലാം ഇത്തരം പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒഴിഞ്ഞ സിറിഞ്ച് കൊണ്ട് കുത്തി വച്ചാലും ഇതേ അവസ്ഥയ്ക്ക് സാധ്യതയുണ്ട്. മൂത്രം പോകാന്‍ വേണ്ടി ഘടിപ്പിയ്ക്കുന്ന കത്തീറ്റര്‍ വഴിയും ഇത്തരം എംബോളിസം സാധ്യതയുണ്ട്. 

ലംഗ്‌സ് ട്രോമ ഈ എയര്‍ എംബോളിസത്തിന് ഇടയാക്കും. ഏതെങ്കിലും അവസ്ഥയില്‍ തനിയെ ശ്വസിയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആളുകളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിയ്ക്കാറുണ്ട്. ഇത്തരം അവസ്ഥയില്‍ വെന്റിലേറ്ററിലൂടെയും എയര്‍ എംബോളിസത്തിന് സാധ്യതയുണ്ട്

 

സ്‌കൂബ ഡൈംവിഗ് ഇത്തരം സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വെള്ളത്തിനടയില്‍ ശ്വാസം പിടിച്ച് പെട്ടെന്ന് ഉപരിതലത്തിലേയ്ക്ക് വന്ന് പെട്ടെന്ന് ശ്വാസമെടുക്കുമ്പോള്‍ എയര്‍ എംബോളിസം സാധ്യതയുണ്ട്. ഇതുണ്ടായാല്‍ ശ്വാസതടസമുണ്ടാകും. നെഞ്ചുവേദന, സന്ധിവേദന, ബോധം കെടുക, ചുണ്ടിലും നാവിലും നീല നിറം തുടങ്ങിയ പല ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends