Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇന്ത്യയിലെ ശരാശരി ശമ്പളം 50,000 രൂപയില്‍ താഴെ;പ്രതിമാസ ശമ്പളത്തിന്റെ ഡാറ്റ പുറത്തുവിട്ട് വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്, ശമ്പളത്തിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ചെറിയ രാജ്യങ്ങള്‍,ചൈനയും ദക്ഷിണാഫ്രിക്കയും ഇന്ത്യയേക്കാള്‍ മുന്നില്‍

21 AUGUST 2023 07:34 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ശരാശരി ശമ്പളം 50,000 രൂപയില്‍ താഴെയാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്, വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ലോകമെമ്പാടുമുള്ള ശരാശരി പ്രതിമാസ ശമ്പളത്തിന്റെ ഡാറ്റ പുറത്തുവിട്ടു. കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള 23 രാജ്യങ്ങളില്‍ ശരാശരി പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയില്‍ കൂടുതലാണ്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന 10 രാജ്യങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍, യുഎസ്എ, ഐസ്ലാന്‍ഡ്, ഖത്തര്‍, ഡെന്‍മാര്‍ക്ക്, യുഎഇ, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ എന്നിവ ഉള്‍പ്പെടുന്നു. അതായത് ശമ്പളത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെയും യൂറോപ്പിലെയും വികസിത രാജ്യങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് ചെറിയ രാജ്യങ്ങളാണ്. ഈ കണക്കില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്നു വിളിക്കപ്പെടുന്ന അമേരിക്കയാണ്.

വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച്, ഈ പട്ടികയിലെ ആദ്യ മൂന്ന് രാജ്യങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, സിംഗപ്പൂര്‍ എന്നിവയാണ്, അവിടെ പൗരന്മാര്‍ക്ക് 1000 രൂപയിലധികം വരുമാനമുണ്ട്. പ്രതിമാസം ശരാശരി 4 ലക്ഷം... ഏറ്റവും മികച്ച പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം യൂറോപ്പിന്റെ കളിസ്ഥലം എന്ന് വിളിക്കപ്പെടുന്ന സ്വിറ്റ്‌സര്‍ലന്‍ഡാണ്. അവിടെ ആളുകളുടെ ശരാശരി പ്രതിമാസ ശമ്പളം 6298 ഡോളറാണ്, അതായത് ഏകദേശം 5,21,894 രൂപ. രണ്ടാം സ്ഥാനം ലക്‌സംബര്‍ഗാണ്. അവിടെ ആളുകളുടെ ശരാശരി പ്രതിമാസ ശമ്പളം 5122 ഡോളറാണ്. മൂന്നാം സ്ഥാനം ഏഷ്യന്‍ രാജ്യമായ സിംഗപ്പൂരാണ് കൈയാളിയിരിക്കുന്നത്. സിംഗപ്പൂരില്‍ നികുതിക്ക് ശേഷം ജനങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പ്രതിമാസ ശമ്പളം 4990 ഡോളറാണ്..

അതേസമയം ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് ഏര്‍പ്പെട്ട തിരിച്ചടിയും ശ്രദ്ധേയമാണ്. കൂടുതല്‍ ശമ്പളം നല്‍കുന്ന ആദ്യ പത്തു രാജ്യങ്ങളില്‍ അമേരിക്ക നാലാം സ്ഥാനത്താണ്, അവിടെ ശരാശരി പ്രതിമാസ ശമ്പളം 4,664 ഡോളറാണ്. അതായത് 3,86,497 രൂപ. അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ഐസ്‌ലാന്‍ഡുണ്ട്. അവിടെ ശരാശരി പ്രതിമാസ ശമ്പളം 4,383 ഡോളറാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യമായ ഖത്തര്‍ പട്ടികയില്‍ ആറാം സ്ഥാനത്താണുള്ളത്. ഖത്തറില്‍ പ്രതിമാസ ശമ്പളം 4147 ഡോളറാണ്. ഏഴാം സ്ഥാനത്ത് ശരാശരി പ്രതിമാസ ശമ്പളം 3,570 ഡോളറുമായി ഡെന്‍മാര്‍ക്കുണ്ട്. ശരാശരി 3,550 ഡോളര്‍ പ്രതിമാസ ശമ്പളവുമായി നെതര്‍ലന്‍ഡ് എട്ടാം സ്ഥാനത്തും, 3511 ഡോളര്‍ പ്രതിമാസ ശമ്പളമുള്ള യുഎഇ ഒമ്പതാം സ്ഥാനത്തും, 3510 ഡോളര്‍ പ്രതിമാസ ശമ്പളവുമായി നോര്‍വേ പത്താം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം ലോകത്തിലെ ഏറ്റവും മികച്ച പത്ത് സമ്പദ്‌വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയക്കാരുടെ ശരാശരി പ്രതിമാസ ശമ്പളം 3263 ആണ്, ജര്‍മ്മനിയിലെ ശരാശരി പ്രതിമാസ ശമ്പളം 3051 ഡോളറും കാനഡയിലെ 2988 ഡോളറുമാണ്.യുകെയിലെ ആളുകളുടെ ശരാശരി പ്രതിമാസ ശമ്പളം 2958 ഡോളറുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ സ്ഥാനം കൗതുകമുണര്‍ത്തുന്നതാണ്. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യ പട്ടികയില്‍ 64ാം സ്ഥാനത്താണ്, ഇന്ത്യയില്‍ ശരാശരി പ്രതിമാസ ശമ്പളം $594 ആണ്, അതായത് 49,227 രൂപ. അതേസമയം ബംഗ്ലാദേശിലെ ജനങ്ങളുടെ ശരാശരി പ്രതിമാസ ശമ്പളം 251 ഡോളറും പാകിസ്ഥാനില്‍ ഇത് 159 ഡോളറുമാണ്. അതായത് ഏകദേശം 13,175 രൂപ..

ശമ്പളത്തിന്റെ കാര്യത്തില്‍ ചൈനയും ദക്ഷിണാഫ്രിക്കയും ഇന്ത്യയേക്കാള്‍ ഇരട്ടി മുന്നിലണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ചൈനയില്‍ ശരാശരി പ്രതിമാസ ശമ്പളം 1,002 ഡോളറും ദക്ഷിണാഫ്രിക്കയില്‍ 1,213 ഡോളറുമാണ്. ബ്രിക്‌സ് രാജ്യങ്ങളെടുത്താല്‍ റഷ്യയില്‍ 507 ഡോളറും ബ്രസീലില്‍ 421 ഡോളറുമാണ് ശരാശരി ഉയര്‍ന്ന ശമ്പളം. നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക ശക്തി വര്‍ദ്ധിക്കുന്നുവെന്ന വാദങ്ങള്‍ ഉയരുമ്പോള്‍ത്തന്നെ ജനങ്ങളുടെ ശമ്പളം ഉള്‍പ്പെടെയുള്ള സാമ്പത്തിക പുരോഗതികളും അതേ വേഗത്തില്‍ വര്‍ദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends