വംശീയ വിദ്വേഷം മൂലം ഒരു തോക്കുധാരി ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലില്‍ മൂന്ന് കറുത്ത വര്‍ഗക്കാരെ വെടിവച്ചു കൊലപ്പെടുത്തി

വംശീയ വിദ്വേഷം മൂലം ഒരു തോക്കുധാരി ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലില്‍ മൂന്ന് കറുത്ത വര്‍ഗക്കാരെ വെടിവച്ചു കൊലപ്പെടുത്തി. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു ആക്രമണം. ഡോളര്‍ ജനറല്‍ എന്ന കടയിലാണ് വെടിവയ്പുണ്ടായത്. കറുത്ത വര്‍ഗക്കാരെ തെരഞ്ഞുപിടിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അക്രമിയുടെ കൈയില്‍നിന്നും കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയ വെറുപ്പിന്റെ സന്ദേശം അധികൃതര്‍ കണ്ടെടുത്തു.
ഓട്ടോമാറ്റിക് തോക്കുകളുമായി എത്തിയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. അക്രമി പിന്നീട് സ്വയം വെടിയുതിര്‍ത്ത് ജീവനോടുക്കിയതായും പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ എഫ്ബിഐയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുന്നു.
്.വംശീയവെറിയാണ് കൊലയ്ക്ക് കാരണമെന്നും യുഎസ് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഫ്‌ലോറിഡ ഗവര്‍ണര്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















