Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ലോകത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ പലപ്പോഴായി വാര്‍ത്തകളില്‍ ആവര്‍ത്തിക്കപ്പെട്ട സ്കോട്ട്ലാന്‍ഡിലെ തടാക ഭീകരന്‍റെ രഹസ്യം തേടല്‍ ആരംഭിച്ചു.

29 AUGUST 2023 09:52 PM IST
മലയാളി വാര്‍ത്ത

വെബ്‌ക്യാമുകളും ഡ്രോണുകളും ഹൈഡ്രോഫോണുകളും ഉപയോഗിച്ച് 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ലോക്ക് നെസ് രാക്ഷസ വേട്ടയ്‌ക്കായി സന്നദ്ധപ്രവർത്തകർ സ്കോട്ട്‌ലൻഡിൽ ഒത്തുകൂടുന്നു.ഐറിഷ് സന്യാസിയായ സെന്‍റ് കൊളംബയുടെ ജീവചരിത്രത്തിൽ, AD 565 ലാണ് ഈ ജീവിയെക്കുറിച്ചുള്ള ഏറ്റവും പഴയ ലിഖിത രേഖയുള്ളത്. പിന്നീട് 1934 ല്‍ സർജന്‍റെ ഫോട്ടോഗ്രാഫുകൾ എന്നറിയപ്പെട്ട ചിത്രത്തിലൂടെ ഭീകരജീവിയുടെ ചിത്രം ലേകമെങ്ങും പ്രചരിച്ചു..

ലോക്ക് നെസ് അല്ലെങ്കിൽ നെസ്സി എന്നറിയപ്പെടുന്ന ഒരു പുരാണ രാക്ഷസനെ വേട്ടയാടാൻ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ, വെബ്‌ക്യാമുകളും ഡ്രോണുകളും ഹൈഡ്രോഫോണുകളും ഉപയോഗിച്ച് വടക്കൻ സ്കോട്ട്‌ലൻഡിൽ ഒത്തുകൂടി. വാരാന്ത്യത്തിലെ രണ്ട് ദിവസത്തെ തിരച്ചിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ തിരച്ചിൽ ആണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

 



കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ലോകത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ പലപ്പോഴായി വാര്‍ത്തകളില്‍  ആവര്‍ത്തിക്കപ്പെട്ട സ്കോട്ട്ലാന്‍ഡിലെ തടാക ഭീകരന്‍റെ രഹസ്യം തേടല്‍ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത തടാക ഭീകര ജീവിയുടെ പഴയ ചിത്രങ്ങള്‍ ഇതിനകം ലോകമെങ്ങും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ഗവേഷകരും ഈ വിഷയത്തില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചവരുമാണ് അന്വേഷണ സംഘത്തിലുള്ളത്..

തടാകത്തിലെ വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ കണ്ടെത്തുന്നതിന് തെർമൽ ഇമേജിംഗ് ഡ്രോണുകൾ, ഇൻഫ്രാറെഡ് ക്യാമറകൾ, ഹൈഡ്രോഫോൺ എന്നിവ ഉപയോഗിച്ചുള്ള അത്യാധുനീക തെരച്ചിലാണ് നടക്കുന്നതെന്ന് ലോക്ക് നെസ് സെന്‍റർ അറിയിച്ചു. തെർമൽ സ്കാനറുകൾ മങ്ങിയ ആഴത്തിലുള്ള വിചിത്രമായ സംഗതികള്‍ തിരിച്ചറിയും. അതേസമയം ഹൈഡ്രോഫോൺ ഇത്തരം ജീവികളുടെ അസാധാരണമായ ജലാന്തര ശബ്ദങ്ങള്‍ അന്വേഷകരിലേക്ക് എത്തിക്കും. "എല്ലാ വിധത്തിലുള്ള സ്വാഭാവിക സ്വഭാവങ്ങളും പ്രതിഭാസങ്ങളും രേഖപ്പെടുത്തുകയും പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അത് വിശദീകരിക്കാൻ കൂടുതൽ വെല്ലുവിളിയാകാം," തെരച്ചില്‍ സംഘത്തിലെ ലോച്ച് നെസ് എക്സ്പ്ലോറേഷന്‍റെ അലൻ മക്കെന്ന AFPയോട് പറഞ്ഞു.

37 കിലോമീറ്റര്‍ ചുറ്റളവും, പരമാവധി ആഴം 240 മീറ്ററുമുള്ള  ബ്രിട്ടനിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോച്ച്...വിനോദ സഞ്ചാരത്തിന് പേരുകേട്ട പ്രദേശമായി ലെച്ച് തടാകം മാറിയിരിക്കുന്നു.. ഇന്ന് ഇവിടെ നിന്നുള്ള വിനോദയാത്രയില്‍ നിന്ന് ദശലക്ഷക്കണക്കിന് പൗണ്ടാണ് സ്കോട്ട്ലാന്‍ഡിന് ലഭിക്കുന്നത്. സംഗതി എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നല്‍കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘം..

1933-ല്‍ പർവ്വതങ്ങളുടെ ചരുവിലുള്ള ലോച്ചിൽ ഒരു "അസാധാരണമായ ജലമൃഗത്തെ" കണ്ടെത്തിയതായി ആൽഡി മക്കേ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ ജലജീവി ലോക ശ്രദ്ധയിലേക്ക് വരുന്നത്. പിന്നാലെ, ഇത് സംബന്ധിച്ച് നിരവധി ഗോസിപ്പുകള്‍ ലോകമെങ്ങും ഉയര്‍ന്നു. ഇതില്‍ പലതും ദൃക്സാക്ഷി വിവരണമെന്ന തരത്തിലായിരുന്നു.

അതേ സമയം പ്രദേശത്തെ കല്ലുകളില്‍ ഒരു നിഗൂഢ ജീവിയുടെതെന്ന് തോന്നുന്ന ചില കൊത്തുപണികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. 1933 മെയ് മാസത്തില്‍ പുതുതായി നിര്‍മ്മിച്ച ലോച്ച്സൈഡ് റോഡിലൂടെ ഒരു ദമ്പതികൾ വാഹനത്തില്‍ പോകുമ്പോള്‍, തടാകത്തില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ടെന്നും നോക്കിയപ്പോള്‍ തിമിംഗലത്തിന്‍റെ ശരീരത്തോട് സാമ്യമുള്ള ഒരു ജീവി ജലത്തില്‍‌ നിന്നും ഒരു നിമിഷത്തേക്ക് ഉയര്‍ന്ന് പൊങ്ങി വെള്ളത്തിലേക്ക് തന്നെ താഴ്ന്നു പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

1933 ല്‍ ബ്രിട്ടീഷ് പത്രമായ ദി ഡെയ്‌ലി മെയിൽ ദക്ഷിണാഫ്രിക്കകാരനും വേട്ടക്കാരനുമായ മർമഡ്യൂക്ക് വെതറെലിനെ ഈ അപൂര്‍വ്വ ജീവിയെ കണ്ടെത്താന്‍ നിയോഗിച്ചു. അദ്ദേഹം ഏകദേശം 20 അടി വലിപ്പമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. 1934-ൽ ഇംഗ്ലീഷ് ഫിസിഷ്യൻ റോബർട്ട് വിൽസൺ "സർജൻസ് ഫോട്ടോഗ്രാഫ്" എന്ന് അറിയപ്പെട്ട പ്രശസ്തമായ ചിത്രം പകര്‍ത്തി. ജലാശയത്തില്‍ നിന്നും നീണ്ട കഴുത്തും ചെറിയ തലയുമുള്ള ഒരു ജീവി ഉയര്‍ന്നു വരുന്ന ചിത്രമായിരുന്നു അത്. ചിത്രം ലോകം മുഴുവനും ആഘോഷിക്കപ്പെട്ടെങ്കിലും പിന്നീട് ചിത്രം യഥാര്‍ത്ഥമല്ലെന്ന് ചിത്രമെടുത്ത സംഘത്തിലുണ്ടായിരുന്ന ക്രിസ് സ്പർലിംഗ് വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (50 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends