ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ഗസ് ഇരട്ട ഹൃദയാഘാതം വന്ന് മരിച്ചു....

ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ഗസ്(33) ഇരട്ട ഹൃദയാഘാതം വന്ന് മരിച്ചു. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ലാരിസയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാര്‍ത്ത പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ 30,000 ഫോളോവേഴ്‌സ് ആണ് ഇവര്‍ക്കുള്ളത്.
ഗ്രമദോയിലേക്ക് യാത്ര ചെയ്യവെ ഹൃദയാഘാതമുണ്ടായി ആഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തന്നെ അവര്‍ കോമയിലായി. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.അവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ഫിറ്റ്‌നസ്, ഫാഷന്‍, യാത്ര വിവരങ്ങളെല്ലാം ലാരിസ ഇന്‍സ്റ്റഗ്രാമില്‍ പതിവായി പങ്കുവെക്കാറുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















