പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തി പാകിസ്ഥാന്‍ സര്‍ക്കാര്‍

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തി പാകിസ്ഥാന്‍ സര്‍ക്കാര്‍. പെട്രോളിന്14.91 രൂപയും ഹൈസ്പീഡ് ഡീസലിന് 18.44 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 305.36 രൂപയും ഡീസലിന് 311.84 രൂപയുമാണ് വില.
പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ വെല്ലുവിളി.ഇത് സാധാരണക്കാരെയും ബിസിനസ് പ്രവര്‍ത്തകരെയും ആശങ്കയിലാക്കി.
പാകിസ്ഥാന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണം.പ്രധാന മന്ത്രി അന്‍വാറുല്‍ ഹഖ് കാക്കറിന്റെ കീഴിലുളള സര്‍ക്കാരാണ് പുതിയ വില പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha






















