Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ചൈനയ്ക്ക് മുന്നറിയിപ്പ്...!! അതിര്‍ത്തികളില്‍ 11 ദിവസത്തെ മെഗാ വ്യോമാഭ്യാസം നടത്താൻ ഇന്ത്യ, പോര്‍വിമാനങ്ങള്‍ റെഡി

02 SEPTEMBER 2023 04:55 PM IST
മലയാളി വാര്‍ത്ത

വേണ്ടിവന്നാൽ ചൈനയുമായി ഏറ്റുമുട്ടാൻ ഇന്ത്യൻ സൈന്യം സജ്ജമാവുകയാണ്. ഇന്ത്യയോടു കളിച്ചാൽ കളി തീക്കളിയാകുമെന്ന മുന്നറിയിപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സൈന്യം. ഈ മാസം നാലു മുതൽ ചൈന, പാകിസ്ഥാൻ അതിർത്തികളിൽ 11 ദിവസത്തെ മെഗാ വ്യോമാഭ്യാസം ഇന്ത്യ നടത്തുന്നത് ആ മുന്നറിയിപ്പ് ലക്ഷ്യം വച്ചുതന്നെയാണ്. ഇന്ത്യൻ വ്യോമസേനയുടെ കരുതലും കരുത്തുമായ പ്രധാന പോർ വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയർ റീഫ്യൂല്ലറുകളും ഉൾപ്പെടെയുള്ള സേനാവിന്യാസമാണ് ചൈനയുടെ അതിർത്തിയിൽ ഇന്ത്യ കാണിക്കാനൊരുങ്ങുന്നത്.

അരുണാചൽ പ്രദേശും അക്‌സാനി ചിനും സ്വന്തം ഭൂപടത്തോടൊപ്പം ചാർത്തിയ ചൈനീസ് ധിക്കാരത്തിന് നേരെയുള്ള മറുപടിയായിരിക്കും ഇന്നേ വരെ നടത്തിയിട്ടില്ലാത്ത വ്യോമാഭ്യാസം.ഇന്ത്യൻ സംസ്ഥാനത്തെ വകഞ്ഞെടുത്തുള്ള ഭൂപടം നിർമാണത്തിൽ ചൈനയ്‌ക്കെതിരെ പത്തിലേറെ ലോകരാജ്യങ്ങൾ രംഗത്തുവന്നത് ഇന്ത്യക്ക് കരുത്തു പകർന്നിട്ടുണ്ട്. ചൈനയുടെ അതിർത്തിരാജ്യങ്ങൾ വരെ ചൈനയെ തള്ളിപ്പറഞ്ഞതോടെ ചൈന തന്ത്രപരമായ മൗനം പുലർത്തുകയാണ്.

റഫേൽ, സുഖോയ്-30, മിഗ്-29 എന്നിവയുൾപ്പെടെയുള്ള മുൻനിര യുദ്ധവിമാനങ്ങളുടെ പങ്കാളിത്തം ഇന്ത്യ നടത്താൻ പോകുന്ന വ്യോമാഭ്യാസത്തിൽ ഉണ്ടാകും എന്നത് ചൈനയ്ക്കുള്ള മുന്നറിയിപ്പു തന്നെയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എവിടെ നിന്നും വേണമെങ്കിൽ അര മണിക്കൂറിനുള്ളിൽ ചൈനയിലേക്ക് കടന്നു ചെല്ലാനുള്ള ശേഷിയുണ്ടെന്ന് ഇന്ത്യ ഈ ദിവസങ്ങളിൽ തെളിയിക്കും.

ഇ17 ഹെവി-ലിഫ്റ്ററുകൾ, ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, സ്‌പെഷ്യൽ ഓപ്പറേഷൻസ് എയർക്രാഫ്റ്റുകൾ, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ, ചിനൂക്ക് മൾട്ടി മിഷൻ ചോപ്പറുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് എന്നിവയും ഇന്ത്യ ചൈനീസ് അതിർത്തിയിൽ നടത്തുന്ന അഭ്യാസത്തിൽ ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും സജീവമായി പങ്കെടുക്കും. സെപ്തംബർ 9 മുതൽ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ സാഹചര്യത്തിലും ഈ അഭ്യാസം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

പതിനായിരക്കണക്കിന് സൈനികർ, യുദ്ധ വാഹനങ്ങൾ, ടാങ്കുകൾ, പീരങ്കികൾ, മിസൈലുകൾ, റഡാറുകൾ എന്നിവയുൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിലേക്ക് രാജ്യത്തിന്റെ സൈനിക നില ശക്തിപ്പെടുത്തുന്നതിനായി വെസ്റ്റേൺ എയർ കമാൻഡ് എത്തിച്ചിട്ടുണ്ടായിരുന്നു. അതേപോലെ തരംഗ് ശക്തി എന്ന പേരിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം ഒക്ടോബറിൽ നടക്കാനിരിക്കുകയാണ്. 12 രാജ്യാന്തര വ്യോമശക്തികളുടെ സാന്നിധ്യം ഈ അഭ്യാസത്തിലുണ്ടായിരിക്കും. ഇതൊക്കെ ചൈനയ്ക്കുള്ള ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പാണ്.

ചൈനയുടെ പുതിയ ഭൂപടത്തെ തള്ളിപ്പറഞ്ഞ ഇന്ത്യയ്‌ക്കൊപ്പം ഫിലിപ്പീൻസ്, മലേഷ്യ, തയ്വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ചേർന്നു. ദക്ഷിണ ചൈനാ കടലിലെ അതിർത്തി തർക്കമുള്ള പ്രദേശം കൂടി ഉൾപ്പെടുത്തി ചൈന ഭൂപടമിറക്കിയതിനെ ഈ രാജ്യങ്ങൾ വിമർശിച്ചു. പുതിയ ഭൂപടം അംഗീകരിക്കില്ലെന്ന് ഇവർ വ്യക്തമാക്കി. ചൈന പ്രസിദ്ധീകരിച്ച വിവാദ ഭൂപടത്തിനെതിരെ പ്രതിഷേധവുമായി ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ശക്തമായ നിലപാട് രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇക്കാര്യത്തിൽ അമേരിക്കയും റഷ്യയും ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അങ്ങനെയെങ്കിൽ വിവാദ ഭൂപടം തിരുത്താനോ പിൻവലിക്കാനോ ചൈന നിർബന്ധിതരായിത്തീരും. അരുണാചൽ പ്രദേശ്, അക്‌സായി ചിൻ എന്നിവക്കുപുറമെ, ദക്ഷിണ ചൈന കടലും ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് ചൈന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയുടെ സ്റ്റാൻഡേർഡ് ഭൂപടത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫിലിപ്പീൻസിന്റെ പരിധിയിലുള്ള സമുദ്ര മേഖലയും വിവാദ ഭൂപടത്തിൽ ചൈനയുടേതായാണ് കാണിച്ചിരിക്കുന്നത്.മലേഷ്യൻ സവിശേഷ സാമ്പത്തിക മേഖലയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ മലേഷ്യയുടെ സമുദ്ര മേഖലക്കുമേൽ ഏകപക്ഷീയമായ അവകാശവാദമുന്നയിക്കുന്ന ഭൂപടം തള്ളിക്കളയുന്നതായി മലേഷ്യയും പ്രസ്താവിച്ചു. സമുദ്ര നിയമം സംബന്ധിച്ച യു.എൻ കൺവെൻഷൻ അനുസരിച്ചുള്ളതായിരിക്കണം ചൈനയുടെ 2023ലെ ഭൂപടം ഉൾപ്പെടെ എല്ലാ ഭൂരേഖകളും വരക്കേണ്ടതെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു മേൽ ചൈന ഏറെക്കാലമായി അവകാശങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളുടെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ കൈവശത്തിലാക്കിയാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്ക്ക് ആധിപത്യമുണ്ടാക്കാം എന്നതാണ് ഈ നീക്കങ്ങളുടെ അടിസ്ഥാനം.അതിനിടെ റാഫേൽ യുദ്ധവിമാനങ്ങളുമായി വിദേശത്തെ ആദ്യ അഭ്യാസ പറക്കലിനൊരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേന. ഫ്രാൻസിലെ മോണ്ട് ഡി മാർസാൻ സൈനിക താവളത്തിലാണ് അഭ്യാസം നടക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ 165 ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് ഇന്ത്യയിൽ നിന്നും വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്.

റാഫേൽ ജെറ്റുകൾ ഉപയോഗിച്ചുള്ള ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വിദേശ അഭ്യാസമാണിത്. ഇന്ത്യ നടത്താനൊരുങ്ങുന്ന വ്യോമാഭ്യാസം അതിർത്തിയിൽ എക്കാലത്തും പ്രശന്ക്കാരായ പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ്. കാർഗിൽ യുദ്ധത്തിനുശേഷം പാക്കിസ്ഥാൻ ഇന്ത്യയുമായി മല്ലിടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും കാഷ്മീരിൽ തീവ്രവാദം വളർത്താനുള്ള സർവ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നുണ്ട്. അടുത്തിടെ ലഡാക്ക്, അരുണാചൽ പ്രദേശ്, കശ്മീർ എന്നീ മേഖലകളിൽ വലിയ വെല്ലുവിളിയാണ് പാകിസ്താനും ചൈനയും ഉയർത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (51 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends