Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ലാന്റിങിന് അനുമതി ലഭിച്ചില്ല, ഇന്ധനം തീരാറായതോടെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ആ റിസ്റ്റ് ഏറ്റെടുത്ത് പൈലറ്റ്, 400 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു

02 SEPTEMBER 2023 05:32 PM IST
മലയാളി വാര്‍ത്ത

സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തര ലാൻഡിങ് നടത്താറുണ്ട്. എന്നാൽ ആശത്തുവെച്ച് പൈലറ്റിനെ പോലും മുൾമുനയിലാക്കിയ സംഭവം ഉണ്ടായിരിക്കുകയാണ്. പറക്കലിനിടെ ഇന്ധനത്തിന്‍റെ അളവ് അപകടകരമാം വിധം കുറഞ്ഞ അവസ്ഥയാണ് ഉണ്ടായത്. എന്നാൽ അപകട സാധ്യത ഒഴിവാക്കാൻ ലാഡിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ ലാന്‍റിംഗിന് സ്ഥലമില്ലെന്ന അറിയിപ്പ് വന്നതോടെ ആയങ്കയേറി. 

യുകെയിൽ നിന്ന് ഗ്രീക്ക് ദ്വീപായ കോർഫുവിലേക്കുള്ള പതിവ് യാത്രയ്ക്കിടെ ജെറ്റ് 2 വിമാനത്തിനാണ് അപകടകരമായ സാഹചര്യം ഉണ്ടായത്. കോർഫു വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ ലാന്‍റിംഗിന് സ്ഥലമില്ലെന്ന അറിയിപ്പ് വന്നത് വിമാനം വിമാനത്താവളത്തിന് അടുത്ത് എത്തിയപ്പോള്‍ മാത്രമായിരുന്നു. അതും ഇന്ധം തീരാറായെന്ന അറിയിപ്പ് വന്നതിന് ശേഷം. ലാന്‍റിംഗിന് സ്ഥലമില്ലാത്തതിനാൽ 400 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിടമാനായിരുന്നു പിന്നീട് പൈലറ്റിന് ലഭിച്ച നിർദ്ദേശം.

പിന്നാലെ, അത്രയും നേരം ആകാശത്ത് വട്ടമിടാനുള്ള ഇന്ധനം വിമാനത്തിലില്ലാത്തതിനാല്‍ പൈലറ്റിന് 482 കിലോമീറ്റര്‍ അകലെയുള്ള ഏഥൻസിലേക്ക് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ വിമാനം വഴിതിരിച്ച് വിടേണ്ടിവന്നു. ആ ഒരു റിസ്ക്ക് എടുക്കാൻ പൈലറ്റിന് തയ്യാറാകേണ്ടിവന്നു. ചങ്കിടിപ്പോടെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കഴിച്ച് കൂട്ടിയത് ഒരു മണിക്കൂറോളം നേരമാണ്. ഏഥന്‍സിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും താപനില 32 ഡിഗ്രി സെല്‍ഷ്യസായിരുന്നതിനാൽ വിമാനയാത്രക്കാര്‍ക്ക് മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

ഇതേ തുടര്‍ന്ന് കഠിനമായ ചൂടില്‍ രണ്ട് മണിക്കൂറോളം യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ കഴിയേണ്ടിവന്നെന്ന് യാത്രക്കാരനായ മൈക്കൽ വെബ്‌സ്റ്റർ പറഞ്ഞതായി മാഞ്ചസ്റ്റർ ഈവനിംഗ് റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍ എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ലക്ഷ്യസ്ഥാനമായ കോർഫു വിമാനത്താവളത്തില്‍ ജെറ്റ് 2 വിന് എത്തിച്ചേരാന്‍ കഴിഞ്ഞത്. ഇത്രയും നേരം വിമാനത്തിനുള്ളില്‍ കഴിയേണ്ടിവന്നതിനാല്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരും അസ്വസ്ഥരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുത്ത ചൂടിനിടെ വിമാനങ്ങള്‍ വൈകുന്നതും വഴി തിരിച്ച് വിടുന്നതും പതിവായിരിക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വിമാനയാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിക്കാറില്ലെന്നും പരാതികള്‍ ഉയരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കോക്ക്പിറ്റിൽ പുകമണം അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ സീഷെൽസ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്. 137 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം വിജയകരമായി ലാൻഡ് ചെയ്തു, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കമ്പനി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 8.12 ന് നാണ് സംഭവം. സീഷെൽസിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്നു എയർ സീഷെൽസ് വിമാനമാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. പറക്കലിനിടെ കോക്ക്പിറ്റിൽ പുക മണം അനുഭവപ്പെടുകയായിരുന്നു. പൈലറ്റിന് ആപകടം മണത്തതോടെ അടിയന്തിര ലാൻഡിംഗ് നടത്താൻ അനുമതി തേടുകയായിരുന്നു.

വിമാനത്തിൽ നിന്ന് എയർപോർട്ട് കൺട്രോൾ ടവറിന് അടിയന്തിര ലാൻഡിംഗ് നടത്താൻ സന്ദേശം ലഭിച്ചതായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും അറിയിച്ചു.തുടർന്ന് വിമാനത്തിന് സഹായമെത്തിക്കാൻ എല്ലാ സജജീകരണങ്ങളും വിമാനത്താവളത്തിൽ സജജീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (51 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends