Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഷി ഇന്ത്യയോട് പിണങ്ങി ..ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ചൈന ! വിഷമം പറഞ്ഞ് ബൈഡൻ; ചിരിച്ചു തള്ളി മോദി

04 SEPTEMBER 2023 07:11 PM IST
മലയാളി വാര്‍ത്ത

 ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ചൈന. ഇന്ത്യ സർക്കാരിന്റെ ക്ഷണപ്രകാരം, സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന 18-ാമത് ജി 20 ഉച്ചകോടിയിൽ സ്റ്റേറ്റ് കൗൺസിൽ പ്രീമിയര്‍ ലി ക്വിയാങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രസ്താവനയിലൂടെ അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഷി എത്തില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ചൈനയുടെ ഔദ്യോഗിക അറിയിപ്പിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഇന്ത്യ.

 

 റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെ നേരിട്ട് വിളിച്ചാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.

.ഷിയുടെ നിലപാടിൽ തനിക്കു നിരാശയുണ്ടെന്നാണ് ബൈഡൻ പറയുന്നത് . ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോർട്ട്. ''ഞാൻ നിരാശനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു''- എന്ന് ബൈഡൻ മാദ്ധ്യമങ്ങളോടു പ്രതികരിച്ചു. എന്നാൽ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുക്കാതിരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ആണ് ഇന്ത്യ പ്രതികരിച്ചത് ..

 

ചില ആഗോള നേതാക്കള്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനുള്ള കാരണം അവരുടെ മറ്റ് തിരക്കുകള്‍ കാരണമാണ് എന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ലോക നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കണക്കിലെടുക്കുമ്പോള്‍ എല്ലാ നേതാക്കള്‍ക്കും എല്ലാ ഉച്ചകോടിയിലും പങ്കെടുക്കുന്നത് എപ്പോഴും സാധ്യമല്ല എന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പലരും ഉച്ചകോടികള്‍ ഒഴിവാക്കിയേക്കാമെന്നും ഇന്ത്യ പറഞ്ഞു.

2008 മുതല്‍ നടന്ന ജി 20യുടെ 16 ഉച്ചകോടികള്‍ ആണ് നടന്നത്. 2010 ന് ശേഷം നടന്ന ഒരു ഉച്ചകോടിയിലും എല്ലാ രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ പങ്കെടുത്ത ചരിത്രമുണ്ടായിട്ടില്ല. 2010, 2011, 2012, 2013, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികളില്‍ അഞ്ച്-ആറ് രാജ്യങ്ങളിലെ തലവന്‍മാരോ ഭരണത്തലവന്‍മാരോ പങ്കെടുത്തിട്ടുണ്ട്.

 

 കൊവിഡ് രൂക്ഷമായ 2021 ല്‍ ആറ് രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയത് ഭരണ-രാഷ്ട്രത്തലവന്‍മാരേക്കാള്‍ കുറഞ്ഞ സ്ഥാനങ്ങളിലിരിക്കുന്നവരായിരുന്നു. കാനഡ, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ദക്ഷിണ കൊറിയ, തുര്‍ക്കി, യുകെ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് എല്ലായ്പ്പോഴും ഒരു രാഷ്ട്രത്തലവനെ ജി 20 ഉച്ചകോടിയിലേക്ക് അയച്ചിട്ടുള്ളത്.

 

ചൈന, ഫ്രാന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഓരോ തവണയും അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ രണ്ട് തവണ വീതവും രാഷ്ട്രത്തലവന്‍മാരെ അയയ്ക്കാതിരുന്നിട്ടുണ്ട്.

 


ജി 20 പ്രഖ്യാപനത്തിൽ നിന്ന് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശവുമായിട്ടാണ് ഇന്ത്യ രം​ഗത്തെത്തിയിരിക്കുന്നത്. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് ആണ് നിർദ്ദേശം. അതേസമയം, യുക്രെയിൻ സംഘർഷത്തിൽ ശക്തമായ നിലപാട് വേണമെന്നാണ് ജി 7 രാജ്യങ്ങളുടെ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രകാരം ഏറ്റവും പുരോഗമിച്ച ഏഴ് സമ്പദ്‌വ്യവസ്ഥകളുടെ ഗ്രൂപ്പാണ് G7 അല്ലെങ്കിൽ ഗ്രൂപ്പ് ഓഫ് സെവൻ. കാനഡ, യുഎസ്എ, യുകെ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നിവയാണ് ഏഴ് രാജ്യങ്ങൾ. ആഫ്രിക്കൻ യൂണിയനെ ജി20യിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തിലും എതിർപ്പുണ്ട്.

 

ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കൾ വ്യാഴാഴ്ച മുതൽ ദില്ലിയിൽ എത്താനിരിക്കെ സംയുക്ത പ്രസ്താവനയിൽ സമവായത്തിനുള്ള നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്.

 

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങും ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. സംയുക്തപ്രഖ്യാപനത്തിൽ യുക്രെയിൻ സംഘർഷം ഉൾപ്പെടുത്താനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിർക്കുകയാണ്. റഷ്യൻ നിലപാട് കൂടി പരാമർശിച്ചില്ലെങ്കിൽ പ്രഖ്യാപനം വീറ്റോ ചെയ്യും എന്ന് വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് വ്യക്തമകാക്കി. ചൈനയുടെ പിന്തുണയും ഇക്കാര്യത്തിൽ റഷ്യയ്ക്കുണ്ട്. 

 

എന്നാൽ റഷ്യയുടെ യുദ്ധവെറിക്കെതിരെ ശക്തമായ സന്ദേശം ദില്ലി പ്രഖ്യാപനം നൽകണമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡന്‍റെ നിർദ്ദേശം..ജി20യിൽ യുക്രയിൻ സംഘർഷത്തിനുൾപ്പടെ പരിഹാരം കാണാൻ ശ്രമിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് റഷ്യയും ചൈനയും സ്വീകരിക്കുന്ന കടുത്ത നിലപാട് തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് തർക്ക വിഷയങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശം ഇന്ത്യ മുന്നോട്ട് വെക്കുന്നത്. യുക്രെയിനെക്കുറിച്ച് നേരിട്ട് പരാമർശം വേണ്ടെന്ന് ഇന്ത്യയുടെ നിർദ്ദേശം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (50 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends