Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ മരണം കൊലപാതകം തന്നെയോ..? ആ കൊലപാതകത്തിനു പിന്നില്‍ ബ്രിട്ടീഷ് രാജകുംടുംബത്തിനും ഫിലിപ്പ് രാജാവിനും പങ്കുണ്ടായിരുന്നുവോ..?ഡയാന രണ്ടര മാസം ഗര്‍ഭിണി ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയോ....? വീണ്ടും ഉടലെടുത്തത് വിവാദങ്ങൾ....

05 SEPTEMBER 2023 12:51 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടണിലെ ഡയാന രാജകുമാരിയുടെ മരണം  കൊലപാതകം തന്നെയോ?.  ആ കൊലപാതകത്തിനു പിന്നില്‍ ബ്രിട്ടീഷ് രാജകുംടുംബത്തിനും ഫിലിപ്പ് രാജാവിനും പങ്കുണ്ടായിരുന്നുവോ.?പാപ്പരാസികളില്‍ നിന്നൊളിക്കാനുള്ള പാച്ചിലില്‍ കാറപകടത്തില്‍പ്പെട്ടു കൊല്ലപ്പെടുമ്പോള്‍ ഡയാന രണ്ടര മാസം ഗര്‍ഭിണി ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയോ.ഡയാനയുടെ കാമുകനായിരുന്ന  ദോദി ഫയാദിന്റെ പിതാവ് ഈജിപ്ഷ്യന്‍ വ്യവസായപ്രമുഖനും ശതകോടീശ്വരനുമായ  മുഹമ്മദ് അല്‍ഫയാദ് കഴിഞ്ഞ ദിവസം അന്തരിച്ച വേളയില്‍ ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്.
മകന്റെ മരണത്തിന് പിന്നില്‍ ബ്രീട്ടിഷ് രാജകുടുംബത്തിന് പങ്കുണ്ടായിരുന്നുവെന്ന മുഹമ്മദ് അല്‍ഫയാദിന്റെ നിഗമനം ഈ വേളയില്‍ വീണ്ടും വാര്‍ത്തയാവുകയാണ്. 94-ാം വയസില്‍ അല്‍ഫയാദ് കഴിഞ്ഞ ദിവസം മരിക്കും വരെ മകന്‍ കൊല്ലപ്പെട്ടതാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

 

ബ്രിട്ടീഷ് രാജകുടുംബം എന്നതിനേക്കാള്‍ ഫിലിപ്പ് രാജാവിനും ചാള്‍സിനും  പങ്കുണ്ടായിരുന്നുവെന്നതാണ് ആരോപണത്തിലെ കഴമ്പ്.ഡയാനയുടെയും മകന്‍ ഡോഡിയുടെയും  26-ാം ചരമവാര്‍ഷികത്തിന് ഒരു ദിവസം മുമ്പാണ് അല്‍-ഫായിദ് മരിച്ചത്. ഡയാന ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ ബ്രീട്ടീഷ് രാജവംശത്തിനുണ്ടായ മാനക്കേടില്‍ ഡയനായെയും ഡോഡിയെയും ആസൂത്രിതമായി ഫിലിപ്പ് രാജാവ് ചാള്‍സിന്റെ അറിവോടെ   കൊലചെയ്തതാണെന്ന ആരോപണത്തില്‍ ശരിയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. മുസ്ലീം വിശ്വാസിയില്‍നിന്ന   ഡയാന ഗര്‍ഭിണിയായി എന്നതു മാത്രമല്ല ഡയാന പില്‍ക്കാലത്ത് മുസ്ലീം മതത്തില്‍ ചേരുമോ എന്ന ആശങ്കയും രാജവംശത്തെ അലട്ടിയിരുന്നുവെന്ന് അല്‍ഫയാദ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.  

 

ഇംഗ്ലണ്ടിന്റെ ഭാവി രാജാവിന് ഒരു മുസ്ലിം അര്‍ദ്ധസഹോദരന്‍ ഉണ്ടാകുന്നത് തടയാനും ചാള്‍സിനെ സംബന്ധിച്ച കൂടുതല്‍ രഹസ്യങ്ങള്‍ ഡയാന പുറത്തുവിടാതിരിക്കാനുമായിരുന്നു കൊലപാകതമെന്നും ഫയാദ് ആരോപിച്ചിരുന്നു.  1997-ലാണ് ഡയാന രാജകുമാരിയും അല്‍ ഫായിദിന്റെ  മകന്‍ ഡോഡിയും സഞ്ചരിച്ച കാര്‍  അപകടത്തിലാകുന്നത്. ഇത് കൊലപാതകമാണെന്ന് വാദിച്ച അല്‍ ഫായിദ് ഏകദേശം 10 വര്‍ഷത്തോളമാണ് ഇതിന്റെ പിന്നാലെ നടന്നത്. ഡയാന ഒരു മുസ്ലീമിനെ വിവാഹം കഴിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും തടയാന്‍ രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരന്‍ തന്നെയാണ് അവളെ കൊല്ലാന്‍ ബ്രിട്ടന്റെ സുരക്ഷാ സേനക്ക് ഉത്തരവിട്ടതെന്നുമാണ് അല്‍ഫായിദ് ആരോപിച്ചുകൊണ്ടിരുന്നത്.ഇരുവവരുടെയും മരണശേഷം ഡയാനയുടെയും ഡോഡിയുടെയും ഒരു  വെങ്കല സ്മാരക പ്രതിമ അദ്ദേഹം സ്ഥാപിച്ചതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

1997 ഓഗസ്‌ററ് 31~ന് പാരിസില്‍വച്ച്  പാപ്പരാസികളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ കാറഅപകടത്തില്‍ ദോദിയും ഡയാനയും മരിച്ചതെന്നാണ് ഇപ്പോഴും പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ പാപ്പരാസികള്‍ വേഷം മാറിവന്ന രഹസ്യപ്പോലീസായിരുന്നുവെന്നും ബ്രിട്ടീഷ് രാജകുടുംബം നിയോഗിച്ച ചാരന്‍മാരായിരുന്നു അവരെന്നുമാണ് അല്‍ഫായിദ് പറഞ്ഞിരുന്നത്.
കൊലപ്പെടുത്താന്‍ ബ്രിട്ടീഷ് സെക്യൂരിറ്റി സര്‍വീസിന് ഫിലിപ്പ് രാജാവ്  ഉത്തരവ് നല്‍കി എന്നായിരുന്നു ദോദിയുടെ ആരോപണം. മരണസമയത്ത് ഡയാന ഗര്‍ഭിണിയായിരുന്നു എന്നും, തന്റെ മകന്റെ കുട്ടിയെയാണ് ഡയാന ഗര്‍ഭം ധരിച്ചിരുന്നതെന്നും മുഹമ്മദ് അല്‍ ഫയദ് അവകാശപ്പെട്ടിരുന്നെങ്കിലും, അതിനുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ പില്‍ക്കാലത്ത്  അദ്ദേഹത്തിനു സാധിച്ചില്ല.ഈജിപ്ഷ്യന്‍ നഗരമായ അലക്‌സാണ്ട്രിയയില്‍ ജനിച്ച അല്‍-ഫയദ് തയ്യല്‍ മെഷീന്‍ വില്‍പ്പനക്കാരനായാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി റിയല്‍ എസ്റ്റേറ്റ്, ഷിപ്പിംഗ്, നിര്‍മ്മാണം എന്നിവ കെട്ടിപ്പടുത്തു. ഹാരോഡ്സ്, ഫുള്‍ഹാം, പാരീസിലെ റിറ്റ്സ് ഹോട്ടല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വന്തമായുണ്ടായിരുന്നെങ്കിലും ബ്രിട്ടനില്‍ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല.ബ്രിട്ടീഷ് പൗരത്വം നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി വാഗ്വാദം നടത്തുകയും ഫ്രാന്‍സിലേക്ക് മാറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അല്‍ ഫായിദിന് പിന്നീട് ഉന്നത  ബഹുമതിയായ ലെജിയന്‍ ഓഫ് ഓണര്‍ നല്‍കിയിരുന്നു.

 

ഈജിപ്റ്റില്‍ ജനിച്ച അല്‍ ഫയദ് 1970~കളിലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. 1979~ല്‍ സഹോദരന്‍ അലിയ്‌ക്കൊപ്പം പാരിസിലെ വിഖ്യാതമായ റിറ്റ്‌സ് ഹോട്ടല്‍ വാങ്ങി. 1985~ല്‍ ഇവര്‍ ഹരോഡ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റേറാറുും സ്വന്തമാക്കി. എന്നാല്‍ ഡയാനയുടെ ഗര്‍ഭത്തിനു പിന്നില്‍  മറ്റൊരാളായിരുന്നുവെന്നും ഡയാനയ്ക്ക് അവസാനകാലത്ത് മൂന്നു കാമുകന്‍മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു കഥ ഇപ്പോഴും പ്രചരിക്കുന്നുണ്ട്.1997 ഓഗസ്റ്റ് മാസം 31 ന് അര്‍ധരാത്രി 12.20നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ  കാറപകടം.  അല്‍ഫയാദിന്റെതന്നെ  ഉടമസ്ഥതയിലുള്ള പാരീസിലെ പ്രശസ്തമായ  റിറ്റ്സ് ഹോട്ടലില്‍  നിന്ന് പുറപ്പെട്ട കറുത്ത ബെന്‍സ് കാര്‍ പോണ്‍ഡെ ലാമ തുരങ്കത്തിനുള്ളിലെ പതിമൂന്നാം നമ്പര്‍ തൂണില്‍ ഇടിച്ച് തകരുകയായിരുന്നു.  കാര്‍ ഓടിച്ചിരുന്ന ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഹെന്റി പോള്‍, ഡോഡി അല്‍ ഫയാദ്  എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഒരേ ഒരാള്‍  ഡോഡിയുടെ ബോഡി ഗാര്‍ഡായിരുന്ന ട്രവറാണ്.

 

ഇവര്‍ മൂന്ന് പേരെക്കൂടാതെ കാറിലുണ്ടായിരുന്ന നാലാമത്തെ വ്യക്തിയും  അപകടത്തിന് മൂന്നര മണിക്കൂറിന് ശേഷം പാരീസിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.1997 ഓഗസ്റ്റില്‍ ഡയാനയും ഡോഡും പാരീസില്‍ വിമാനം ഇറങ്ങിയതുമുതല്‍ പാപ്പരാസികള്‍ പിന്നാലെ കൂടിയതാണ്.    അവരില്‍ നിന്ന് രക്ഷപ്പെടാനാണ് ഓഗസ്റ്റ് 31 ന് അര്‍ത്ഥരാത്രി പാരിസിലെ അപ്പാര്‍ട്ട്മെന്റിലേക്കുള്ള യാത്രക്ക് ഡയാനയും ഡോഡിയും റിറ്റ്സ് ഹോട്ടലിന്റെ പിന്‍വാതില്‍ തെരഞ്ഞെടുത്തത്.കാറിനെ പിന്തുടര്‍ന്ന പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. അവരെ പിന്തുടര്‍ന്ന  ഏഴു  ഫോട്ടോഗ്രാഫര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന ഹെന്റി പോള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നു.  എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഓരോന്നായി ഉയര്‍ന്നുവരികയായിരുന്നു.

ഗൂഢാലോചന നടന്നത് ബെക്കിംഗ്ഹാം കൊട്ടാരത്തിലാണെന്നും പദ്ധതി നടപ്പിലാക്കിയത് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമാണെന്നും  ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമുള്ള ശ്രമം ഫ്രഞ്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ആരോപണം ഉയര്‍ന്നു.അപകട സ്ഥലത്ത് നിന്ന് മൂന്ന് മൈല്‍ മാത്രമകലെയുള്ള ആശുപത്രിയിലേക്ക് എത്താന്‍ ഡയാനയുമായി പുറപ്പെട്ട ആംബുലന്‍സിന് ഒരു  മണിക്കൂര്‍ 10 മിനിറ്റ് വേണ്ടി വന്നു. ഇതിനിടയില്‍ രണ്ട് തവണ ആംബുലന്‍സ് നിറുത്തുകയും ചെയ്തു. ഡയാനയുടെ മരണം ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് ഫയാദും ഗൂഢാലോചനാ വാദക്കാരും പറയുന്നത്. അപകടം നടന്ന ടണലില്‍ ഉണ്ടായിരുന്ന 10 സിസി ടിവി ക്യാമറകളില്‍ ഒന്ന് പോലും അപകടദിവസം പ്രവര്‍ത്തിച്ചിരുന്നില്ല.ഹെന്റി പോള്‍ അമിത അളവില്‍ മദ്യപിച്ചിരുന്നില്ല എന്നതിന് തെളിവായി ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  ഹെന്റിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറി നടന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (51 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends