അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി 4 കിലോ സ്വര്‍ണവും 6400ലധികം വജ്രങ്ങളുമുള്ള നാണയം പുറത്തിറക്കി

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി നാണയം പുറത്തിറക്കി. 4 കിലോ സ്വര്‍ണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് ഈ നാണയം നിര്‍മിച്ചത്. ഏകദേശം 192 കോടി രൂപ വിലമതിക്കുന്നതാണ് നാണയം.ആഡംബര ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയം നിര്‍മിച്ചിരിക്കുന്നത്.
ദി ക്രൌണ്‍ എന്ന നാണയം രാജ്ഞിയുടെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. ലോകത്തിലെ തന്നെ എക്കാലത്തെയും വിലപിടിപ്പുള്ള നാണയമാണിത്. കൊവിഡ് മഹാമാരിയുടെ കാലത്ത് വജ്രങ്ങളുടെ ലഭ്യതയില്‍ വലിയതോതില്‍ കുറവുണ്ടായിരുന്നു ഇതെതുടര്‍ന്നാണ് നിര്‍മാണം താമസിച്ചത്.
നാണയത്തിന് 9.6 ഇഞ്ചിലധികം വ്യാസവും, ബാസ്‌കറ്റ് ബോളിന്റെ വലിപ്പവും, 2 പൗണ്ടിലധികം ഭാരമുണ്ട്. മേരി ഗില്ലിക്, ആര്‍നോള്‍ഡ് മച്ചിന്‍, റാഫേല്‍ മക്ലൂഫ്, ഇയാന്‍ റാങ്ക് ബ്രോഡ്ലി എന്നിവരാണ് നാണയത്തിന്റെ ഛായാചിത്രങ്ങള്‍ വരച്ചത്.ഈ നാണയം നിര്‍മ്മിക്കാനായി 16 മാസം സമയമെടുത്തു.
"
https://www.facebook.com/Malayalivartha