ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ കുതന്ത്രം;ചൈനയെ പൊളിച്ചടുക്കി ശ്രീലങ്ക,ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ലങ്ക,ഇന്ത്യയുടെ സുരക്ഷയാണ് പ്രധാനമെന്ന് ലങ്ക വ്യക്തമാക്കി,ഇതോടെ കലിയിളകി ഷീ ജിന്‍പിങ്
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചാരപ്പണിക്ക് നെറികേടുമായ് ചൈന. ഷീചിന്‍ പിങ്ങിന്റെ പദ്ധതി പൊളിച്ചടുക്കി ശ്രീലങ്ക. ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യന്‍ സുരക്ഷയാണ് പ്രധാനം ചൈനീസ് കപ്പല്‍ അടുപ്പിക്കില്ലെന്ന് കടുപ്പിച്ച് ലങ്ക. ചൈനീസ് ഗവേഷണ കപ്പലായ ഷിയാന്‍ 6 ശ്രീലങ്കയില്‍ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നടത്തുന്ന സൈനിക ഇടപെടലുകള്‍ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യന്‍ സമുദ്രാതിര്‍ത്തികളില്‍ കാലങ്ങളായ് ചൈന കണ്ണുവെക്കുന്നുണ്ട്. ശ്രീലങ്കയാണ് അതിന് താവളമായ് ചൈന കാണുന്നത്. എന്നാല്‍ ലങ്കയും നിലപാട് കടുപ്പിച്ചതോടെ ചൈന തേഞ്ഞു.
സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കയ്ക്കാണ് ശ്രീലങ്ക പ്രാധാന്യം നല്‍കുന്നതെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകാലമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനം. ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് ഞങ്ങള്‍ ഈ തീരുമാനത്തില്‍ എത്തിയത്. അദ്ദേഹം പറഞ്ഞു.
ഒക്ടോബറില്‍ ചൈനീസ് കപ്പലിനു ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്ക !ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഞങ്ങള്‍ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങള്‍ക്ക് പ്രധാനം.'' സാബ്രി അലി വ്യക്തമാക്കി.
വിദേശ കപ്പലുകള്‍ നങ്കൂരമിടുന്നതില്‍ ചില മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാന്‍ 6 ശ്രീലങ്കന്‍ തീരത്തെത്തുന്നതില്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി വിക്ടോറിയ നൂലന്റ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി സാബ്രി അലിയെ നേരത്തെതന്നെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചൈനീസ് ചാര കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടതിനെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വിമര്‍ശിച്ചിരുന്നു.
ഇന്ത്യയുടെ സമുദ്രാതിര്‍ത്തികളില്‍ ചൈന കണ്ണുവെക്കുന്നുണ്ട്. ചൈനയുടെ ചാരക്കപ്പലുകള്‍ വട്ടം ചുറ്റുന്നുമുണ്ട്. അകമ്പടിയായി മല്‍സ്യബന്ധന കപ്പലുകളുടെ വേഷത്തില്‍ പ്രത്യേക ദൗത്യവുമായി ചൈനീസ് കപ്പലുകള്‍ റോന്ത് ചുറ്റുന്നത്. ഒരു തരത്തില്‍ ഇന്ത്യയെ കടലിലും വളയാനാണ് ചൈന നോക്കുന്നത്. സ്ഥിതി അത്യന്തം ആശങ്കാജനകമാണ് കരയില്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നില്ല. ഇതോടെ കടലിലേക്കും കടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha