അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കം....വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരത്തില്‍ പലയിടത്തും സബ് വേ സര്‍വീസുകള്‍ തടസ്സപ്പെട്ടു, ഹൈവേകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കം. വെള്ളക്കെട്ട് രൂക്ഷമായതോടെ നഗരത്തില്‍ പലയിടത്തും സബ് വേ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഹൈവേകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി.
ലാഗാര്‍ഡിയ വിമാനത്താവളത്തിലെ ഒരു ടെര്‍മിനല്‍ അടച്ചു. അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി്. ആളുകള്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, ഹഡ്സണ്‍ വാലി എന്നിവിടങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ കാത്തി ഹോചുല്‍ പറഞ്ഞു. മഴക്കെടുതിയില്‍ മരണമോ ആര്‍ക്കെങ്കിലും ഗുരുതര പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല.
പലയിടത്തും അധികൃതര്‍ റോഡുകള്‍ അടക്കുകയും നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















