Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പറക്കും തളികകളിൽ വന്നിറങ്ങുന്ന, പച്ചയോ നീലയോ നിറങ്ങളിലുള്ള നീണ്ട് മെലിഞ്ഞ ശരീരവും, വലിയ കണ്ണുകളും ഉള്ള അന്യഗ്രഹ ജീവികൾ...അജ്ഞാത ജീവികളെക്കുറിച്ച് പഠിക്കാനുള്ള തയാറെടുപ്പിലാണ് നാസ....കൃത്യമായി പഠിച്ച് ദുരൂഹതകൾ നീക്കാനാണ് പദ്ധതിയിടുന്നത്....

01 OCTOBER 2023 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

അന്യഗ്രഹ ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന രൂപമുണ്ട്. പറക്കും തളികകളിൽ വന്നിറങ്ങുന്ന പച്ചയോ നീലയോ നിറങ്ങളിലുള്ള നീണ്ട് മെലിഞ്ഞ ശരീരവും വലിയ കണ്ണുകളും ഉള്ള രൂപമാണ് അന്യഗ്രഹ ജീവികൾ എന്ന് പറയുമ്പോൾ നമ്മുടെയൊക്കെ മനസിലേക്ക് വരിക.ഒരേസമയം കൗതുകവും ആശയക്കുഴപ്പവും സൃഷ്ടക്കുന്ന ഒന്നാണിത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള അജ്ഞാത ജീവികളെക്കുറിച്ച് പഠിക്കാനുള്ള തയാറെടുപ്പിലാണ് നാസ.യുഎഫ്ഒ അഥവാ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്ടുകളെ കൃത്യമായി പഠിച്ച് ദുരൂഹതകൾ നീക്കാനാണ് പദ്ധതിയിടുന്നത്. പഠനങ്ങളുടെ ഭാഗമായി അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിനോൺ (യുഎപി) റിസർച്ചിന് പുതിയ തലവനെ നാസ നിയമിച്ചിരിക്കുകയാണ്. ആകാശത്തുണ്ടായ നിഗൂഢ സംഭവങ്ങൾ അന്യഗ്രഹ ജീവികൾ മുഖേന രൂപപ്പെട്ടതാണോ എന്നതുൾപ്പെടെ വിശകലനം ചെയ്യും.

 

അന്യഗ്രഹ ജീവികൾ എന്നും സയൻസ് ഫിക്ഷൻ എഴുത്തുകാർക്കും ഗൂഡാലോചന സിദ്ധാന്തക്കാർക്കും പ്രിയപ്പെട്ട വിഷയമാണ്. കഴിഞ്ഞ ദിവസം മെക്സിക്കോയിൽ അന്യഗ്രഹ ജീവികളുടേത് എന്ന് അവകാശപ്പെടുന്ന ചില മൃതശരീരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ആ ദൃശ്യങ്ങളിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പക്ഷേ വൈറലാകുന്നതെല്ലാം യഥാർത്ഥ്യമല്ലെന്ന് മാത്രം.പ്രചാരണം ഇപ്രകാരമായിരുന്നു..പെറുവിൽ നിന്ന് വീണ്ടെടുക്കപ്പെട്ട ആയിരത്തിലധികം വർഷം പഴക്കമുള്ള ഏലിയൻ മൃതശരീരങ്ങള്‍എന്ന നിലയിലാണ് മെക്സിക്കന്‍ കോണ്‍ഗ്രസില്‍ രണ്ട് പെട്ടികളില്‍ അന്യഗ്രഹ ജീവികളുടെ ശരീരം അവതരിപ്പിച്ചത്. മെക്സിക്കൻ മാധ്യമപ്രവർത്തകനായ ഹോസെ ജെയിമി മൗസാനാണ് പാര്‍ലമെന്റില്‍ അന്യഗ്രഹ ജീവിയുടെ ശരീരം അവതരിപ്പിച്ചത്. നമ്മള്‍ തനിച്ചല്ല എന്ന സാക്ഷ്യത്തോടെയായിരുന്നു അവതരണം. ചൊവ്വാഴ്ചയാണ് രണ്ട് കൈകളിലും മൂന്ന് വിരലുകളും നീളമുള്ള തലയോടും കൂടിയ അന്യഗ്രഹ ജീവികളുടെ ശരീരം മെക്സിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.

പെറുവിലെ നസാക്കാ ലൈനിന് സമീപത്ത് നിന്ന് 2017ല്‍ കണ്ടെത്തിയതെന്ന അവകാശവാദത്തോടെയായിരുന്നു അവതരണം. മെക്സിക്കോയുടെ നാഷണല്‍ ഓട്ടോണോമസ് സര്‍വ്വകലാശാല നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗില്‍ ആയിരം വര്‍ഷം പഴക്കമാണ് ഇതിന് കണ്ടെത്തിയതെന്നും മാധ്യമ പ്രവര്‍ത്തകന്‍ അവകാശപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള തെളിവ് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നും അവകാശവാദം മാധ്യമ പ്രവര്‍ത്തകന്‍ ഉയര്‍ത്തിയിരുന്നു. പ്രദര്‍ശിപ്പിക്കപ്പെട്ട അവശിഷ്ടങ്ങളില്‍ എക്സ് റേ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തിയതായി സയന്‍റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഓഫ് ദി മെക്സികന്‍ നേവി ഡയറക്ടര്‍ ജോസേ ദേ ജീസസ് സ്കേല്‍ ബെനിറ്റേസ് വിശദമാക്കുകയും ചെയ്തിരുന്നു. മനുഷ്യരോട് ഇവയ്ക്ക് സമാനതകള്‍ ഇല്ലെന്നായിരുന്നു ജോസേ ദേ ജീസസ് സ്കേല്‍ ബെനിറ്റേസ് പ്രതികരിച്ചത്.

 

എന്നാല്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും എല്ലുകൾ കൂട്ടിച്ചേർത്തുണ്ടാക്കിയതാണ് ഇപ്പോൾ കാണിച്ച ഏലിയൻ രൂപമെന്നാണ് വിദഗ്ധരുടെ അനുമാനം. നാസ അടക്കമുള്ള സംവിധാനങ്ങള്‍ ഇവയില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഒരുങ്ങുകയാണ്. കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾ നടക്കുമ്പോള്‍ അവകാശവാദത്തിലെ നെല്ലും പതിരും അറിയാമെന്നാണ് കണക്കുകൂട്ടല്‍. പല സയൻസ് ഫിക്ഷൻ സിനിമകളിലും, ചിത്രകഥകളിലും കണ്ട് പരിചയിച്ച അതേ രൂപമാണ് ഏലിയൻ എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ട രൂപങ്ങൾക്കുള്ളത്. ആ സാദൃശ്യത്തിൽ തുടങ്ങുന്നുണ്ട് അവകാശവാദങ്ങൾ പൊള്ളയും കള്ളവുമാണെന്നതിലേക്കുള്ള സൂചനകൾ. മുമ്പും ഇത്തരം അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് ജെയിമി മൗസാൻ. 2017ൽ പെറുവിൽ ഇങ്ങനെയൊരു അവകാശവാദം നടത്തുകയും ചില ശരീരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. അന്ന് കാണിച്ചത് കൃത്രിമമായി നിർമ്മിച്ച പാവകളെയായിരുന്നുവെന്ന് തിരിച്ചറിയുകയും മൗസാൻ നാണംകെടുകയും ചെയ്തതാണ്. അതിന് ശേഷമാണ് വീണ്ടും സമാന അവകാശവാദവുമായുള്ള രംഗപ്രവേശം.തൽക്കാലം ഈ മെക്സിക്കൻ അവകാശവാദം വിശ്വസിക്കാൻ ഒരു വഴിയുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (26 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (1 hour ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (2 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends