ലണ്ടനിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ലീഡ്സിലെ ഹില്‍ ടോപ്പ് മൗണ്ടില്‍ ഹൈദരാബാദ് സ്വദേശി കുത്തേറ്റു മരിച്ചു... സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

ലണ്ടനിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ ലീഡ്സിലെ ഹില്‍ ടോപ്പ് മൗണ്ടില്‍ ഹൈദരാബാദ് സ്വദേശി കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലീസ് പിടിയില്‍. ഹൈദരാബാദ് നഗരത്തില്‍ നിന്നുള്ള മുഹമ്മദ് ഖാജാ റയീസുദ്ദീനാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.
ഉഗാണ്ടന്‍ പൗരനുമായുള്ള വഴക്കിനെ തുടര്‍ന്ന് ഇയാളുള്‍പ്പെടെ രണ്ടുപേരും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മറ്റൊരാളും മരിച്ചതായാണ് പ്രാഥമിക വിവരം. അഫ്ഗാന്‍ പൗരനും മറ്റു രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോഴാണ് ഇന്ത്യക്കാരന് ജീവന്‍ നഷ്ടപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റയീസുദ്ദീനെ പൊലീസ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha






















