ചൊവ്വാഗ്രഹത്തിൽ അടിച്ച പൊടിച്ചെകുത്താൻ കാറ്റിന്‌റെ ദൃശ്യങ്ങൾ പുറത്ത്!!! ചിത്രങ്ങൾ പകർത്തിയത് നാസയുടെ റോവർ

ചൊവ്വാഗ്രഹത്തിൽനിന്നുള്ള ചില ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. നാസയുടെ റോവർ പകർത്തിയ ചിത്രങ്ങൾ ആണ് പുറത്ത് വന്നരിക്കുന്നത്. ചൊവ്വാഗ്രഹത്തിൽ അടിച്ച പൊടിച്ചെകുത്താൻ കാറ്റിന്‌റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഈ ദൃശ്യങ്ങൾ പകർത്തിയെടുത്തത് പെഴ്‌സിവീയറൻസ് റോവർ. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവീയറൻസ് .
പൊടിച്ചെകുത്താൻ കാറ്റ് അറിയപ്പെടുന്നത്, ഡേർട്ട് ഡെവിൾ, ഡസ്റ്റ് ഡെവിൾ തുടങ്ങിയ പേരുകളിലാണ് .18 ഇഞ്ച് വിസ്തീർണമുള്ള ചെറിയ കാറ്റുകൾ മുതൽ 30 അടി വിസ്തീർണമുള്ള വലിയ കാറ്റുകൾ വരെ ഈ ഗണത്തിൽ ഉൾപ്പെടുന്നുണ്ട്.
ഓസ് ട്രലിയയിൽ ഇവ വില്ലി വില്ലി എന്ന പേരിൽ അറിയപ്പെടുന്നു. ഭൂമിയിലടിക്കുന്ന പൊടിച്ചെകുത്താൻ കാറ്റുകൾ പൊതുവെ അത്ര പ്രശ്‌നക്കാരല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം . ചുഴലിക്കാറ്റുകളുടെയത്ര തീവ്രത ഇവ നേടാറില്ല.
ഭൂമിയുടെ ഉപരിതലത്തിലുള്ള ചൂട് വായു പെട്ടെന്ന് ഉയർന്ന് തണുത്ത വായുവിന് മുകളിലെത്തും .അപ്പോഴാണ് ഇവ രൂപപ്പെടുന്നത്. പെഴ്‌സിവീയറൻസിന്‌റെ ഈ പുതിയ കണ്ടെത്തൽ, ചൊവ്വയുടെ കാലാവസ്ഥാ ഘടനകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ്. റോവറിന്‌റെ നാവ്കാംസ് എന്ന ക്യാമറയാണ് ദൃശ്യം പകർത്തിയത്.
ജ്യോതിശ്ശാസ്ത്ര വിദഗ്ധർ പറയുന്നത് അനുസരിച്ച് പൊടിച്ചെകുത്താൻ കാറ്റുകൾ ചൊവ്വയുടെ ഉപരിതല ഘടനയിൽ നിർണായക സ്ഥാനം വഹിക്കുന്നുണ്ട്. ചൊവ്വയിലെ പൊടി പുനക്രമീകരിക്കുന്നത് ഈ കാറ്റാണ്.ജെസീറോ ക്രേറ്റർ എന്ന ഗർത്തമേഖലയിലാണ് പെഴ്‌സിവീയറൻസ് സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha






















