അമേരിക്കയിൽ, ഇന്ത്യൻ കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ... കൊലപ്പെടുത്തിയതോ..?

ഇന്ത്യൻ കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹർ ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അമേരിക്കൻ സമയം ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സോണാലിയേയും പത്തും ആറും വയസുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വീട്ടിലെത്തിയ ബന്ധുവാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.
സോണാലിയും തേജ് പ്രതാപും ഐ ടി മേഖലയിലായിരുന്നു ജോലി ചെയ്‌തിരുന്നത്.കൊലപാതകം എന്ന നിലയിലാണ് പോലീസ് അന്വേഷണം ഇപ്പോൾ നടത്തുന്നത്. കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha






















