കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം
അഫ്ഗാനിസ്താനിലെ മസാരി ഷെരീഫില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപമുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ കാബൂള്‍ വിമാനത്താവളത്തിലും ചാവേര്‍ സ്ഫോടനം. വിമാനത്താവളത്തിനു സമീപത്തുനിന്ന് തിങ്കളാഴ്ച രാവിലെ സ്ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. ഒരാഴ്ച മുന്‍പ് കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha