സെല്‍ഫി പണി കൊടുത്തു
കാലിഫോര്‍ണിയയിലെ മോഷണം നടത്തിയ ശേഷം ഇരയ്ക്കൊപ്പം നിന്ന് സ്നാപ് ഷോട്ട് സെല്‍ഫിയെടുത്ത യുവാവ് പോലീസ് പിടിയില്‍. കാറു മോഷണത്തിനെത്തിയ സംഘത്തില്‍ അല്‍മാന്‍സ മോഷണം നടത്തി തിരികെ പോകും മുന്‍പ് യുവതിക്കൊപ്പം നിന്നു സെല്‍ഫിയെടുത്തത്.
ഈ സെല്‍ഫി തന്നെ അയാള്‍ക്ക് പണിയും നല്കി. സെല്‍ഫി കണ്ട പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പസഫിക് ഗ്രോവ് പോലീസാണ് കാസ്ട്രോവില്ലെ സ്വദേശിയായ 18കാരന് വിക്റ്റര്‍ അല്മന്സയെ അറസ്റ്റ് ചെയ്തത്.
ആയുധങ്ങളുമായി എത്തി മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെ കൂടി പോലീസ് തിരയുകയാണ്. മോഷണത്തിനും തട്ടിക്കൊണ്ടുപോകലിനും അമാന്സയ്ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha