Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെ ആക്രമിക്കാനാണ് ഹിസ്ബുള്ളയുടെ പദ്ധതി എങ്കിൽ...ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..ഗാസയുടേയും ഖാൻ യൂനിസിന്റേയും അവസ്ഥയാകും ബെയ്‌റൂട്ടിലും തെക്കൻ ലെബനനിലും...

08 DECEMBER 2023 02:45 PM IST
മലയാളി വാര്‍ത്ത

ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെ ആക്രമിക്കാനാണ് ഹിസ്ബുള്ളയുടെ പദ്ധതിയെങ്കിലും ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബെയ്‌റൂട്ടിലും ലെബനനിലുമെല്ലാം കടുത്ത നാശമുണ്ടാകാനേ ഹിസ്ബുളളയുടെ തീരുമാനം വഴിവയ്‌ക്കൂ എന്നും നെതന്യാഹു വ്യക്തമാക്കി.” ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ പൂർണ തോതിലുള്ള ഒരു യുദ്ധം തുടങ്ങാനാണ് ഹിസ്ബുള്ളയുടെ തീരുമാനമെങ്കിൽ, ഗാസയുടേയും ഖാൻ യൂനിസിന്റേയും അവസ്ഥയാകും ബെയ്‌റൂട്ടിലും തെക്കൻ ലെബനനിലും ഉണ്ടാവുക” നെതന്യാഹു പറഞ്ഞു. ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം നടത്തുന്ന ഐഡിഎഫ് നോർത്തേൺ കമാൻഡിന്റെ ആസ്ഥാനത്തിലും നെതന്യാഹു കഴിഞ്ഞ ദിവസം സന്ദർശനം നടത്തി.

 

ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലിന്റെ അതിർത്തി മേഖലകളിൽ ഹിസ്ബുള്ള വെടിവയ്പ്പും ആക്രമണങ്ങളും ശക്തമാക്കിയത്. പിന്നീട് ഹിസ്ബുള്ള ഇതിൽ നിന്ന് പിന്മാറിയെങ്കിലും ഇടയ്‌ക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു നെതന്യാഹു മുന്നറിയിപ്പ് നൽകിയത്.അതേസമയം ഹമാസിനും ഇസ്രായേലിനുമിടയിൽ വീണ്ടും വെടിനിർത്തൽ നടപ്പാക്കി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട് ബെഞ്ചമിൻ നെതന്യാഹുവുമായും ജോർദാനിലെ അബ്ദുള്ള രാജാവുമായും ജോ ബൈഡൻ സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.ആക്രമണം രൂക്ഷമായതോടെ ഗസ്സയിലെ സ്ഥിതിഗതികൾ അത്യന്തം രൂക്ഷമെന്ന്​ യു.എൻ ജീവകാരുണ്യ സംഘടനകൾ. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട്​ യു.എന്നിനു കീഴിൽ തുടരുന്ന ശ്രമങ്ങൾ മുന്നോട്ടു പോയില്ല.

ഹിസ്​ബുല്ല ആക്രമണത്തിൽ രണ്ട്​ ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 24 ​പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. പിന്നിട്ട മൂന്ന്​ നാളുകൾക്കുള്ളിൽ ഇസ്രായേൽ സേനയുടെ 135 വാഹനങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തതായി അൽഖസ്സാം ബ്രിഗേഡ് പറയുന്നു​. ബന്ദികളെ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട്​ തെൽ അവീവിൽ വീണ്ടും ആയിരങ്ങൾ തെരുവിലിറങ്ങി.വ്യാപക ആക്രമണത്തെ തുടർന്ന്​ ഗസ്സയിലെ മാനുഷിക ദുരന്തം അതിന്റെ വ്യാപ്​തിയിലേക്ക്​ നീങ്ങുന്നതായി വിവിധ യു.എൻ ജീവകാരുണ്യ സംഘടനകൾ സംയുക്ത പ്രസ്​താവനയിൽ അറിയിച്ചു. വെടിനിർത്തൽ നീണ്ടാൽ സ്ഥിതിഗതികൾ അങ്ങേയറ്റം സങ്കീർണമാകുമെന്നും സംഘടനകളുടെ മുന്നറിയിപ്പ്​. റഫ അതിർത്തിയോട്​ ചേർന്ന്​ തെരുവിൽ കഴിയുന്നവർ കടുത്ത ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുന്നതായും റിപ്പോർട്ട്​​. ഗസ്സയിൽ ആരോഗ്യരംഗം പാടേതകർന്നു. പരിക്കേറ്റവർക്ക് ചികിത്സ ലഭിക്കുന്നില്ല.

 

ബാക്കിയുള്ള ചുരുക്കം ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.അഭയാർഥി ക്യാമ്പുകൾക്കും ആരാധനാലയങ്ങൾക്കും മേൽ ഇസ്രായേൽ സേനയുടെ ബോംബിങ്​ തുടരുകയാണ്​. നുസൈറാത്, അൽ മഗാസി അഭയാർഥിക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ മാത്രം രണ്ട്​ ഡസനോളം പേർ കൊല്ലപ്പെട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. ഗസ്സ നഗരത്തിലെ അൽ ദറാജിൽ മസ്ജിദിനു നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അൽ സൈത്തൂൻ, അൽശുജൈയ, അൽ സബ്റ പ്രദേശങ്ങളിലുംവീടുകളെ ലക്ഷ്യമിട്ട് കനത്ത ആക്രമണം തുടർന്നു.ഹമാസിന്റെ പ്രത്യാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇസ്രായേൽ യുദ്ധകാര്യ കൗൺസിൽ അംഗവും മുൻ സൈനിക മേധാവിയുമായ ഗാദി ഇസൻകോടിന്റെ മകനെയും ഹമാസ്​ വധിച്ചു.

 

കൊല്ലപ്പെട്ട സൈനികരുടെ യഥാർഥ എണ്ണം ഇസ്രായേൽ മറച്ചുപിടിക്കുകയാണെന്ന്​ അൽഖസ്സാം ബ്രിഗേഡ്​. റാഹെബ്​ സൈനിക കേന്ദ്രത്തിനു നേരെ ഹിസ്​ബുല്ല നടത്തിയ ആക്രമണത്തിൽ രണ്ട്​ സൈനികർ കൊല്ലപ്പെട്ടു. പരിക്കേറ്റ 24 സൈനികരെ ഹെലികോപ്​ടർ മാർഗം ബീർശെബയിലെ സൊറോക ആശുപത്രിയിലേക്ക്​ മാറ്റി. കനത്ത തിരിച്ചടി ഉറപ്പാണെന്ന്​ ഹിസ്​ബുല്ലയ്ക്ക്​ ഇസ്രായേൽ സേന താക്കീത്​ നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (42 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (52 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (59 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends