വടക്കന്‍ ചൈനയില്‍ ബസിന് തീപിടിച്ച് 14 പേര് മരിച്ചു, മുപ്പതോളം പേര്‍ക്ക് പരിക്ക്
വടക്കന്‍ ചൈനയിലെ നിംഗ്സിയ പ്രവിശ്യയില്‍ ബസിനു തീപിടിച്ച് 14 പേര് മരിച്ചു. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. നിംഗ്സിയയിലെ യിംഗ്ചുവാന് മേഖലയില്‍ പ്രദേശിക സമയം രാവിലെ ഏഴിനാണ് അപകടം. ഏകദേശം പത്തു മിനിറ്റോളം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാല്‍ ബസിനു തീപിടിക്കാനുള്ള കാരണം വ്യക്തമല്ലെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥന് അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha