Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഹമാസിനെ തോല്‍പ്പിക്കാന്‍ മാസങ്ങളോ അതിലധികമോ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, ഹമാസുമായുള്ള രണ്ടാം വെടിനിര്‍ത്തലിന്, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത തേടി ഇസ്രായേല്‍...

12 DECEMBER 2023 03:54 PM IST
മലയാളി വാര്‍ത്ത

ബന്ദി മോചന കരാര്‍ അവസാനിച്ചതിന് പിന്നാലെ, ഖാന്‍ യൂനിസ് അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഇതിന് പ്രത്യാക്രമണം നടത്തി ഹമാസും മറുപടി നല്‍കി. ഇപ്പോഴിതാ ഹമാസുമായുള്ള രണ്ടാം വെടിനിര്‍ത്തലിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത ഇസ്രായേല്‍ തേടിയതായി റിപ്പോര്‍ട്ടുകള്‍. ഈജിപ്ഷ്യന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്സാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ കൈമാറിയാല്‍ വെടിനിര്‍ത്തലിന് ഒരിക്കല്‍ കൂടി ഒരുക്കമാണെന്നാണ് ഇസ്രായേല്‍ പറയുന്നത്.

'ഹമാസുമായി മറ്റൊരു വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ ഇസ്രായേല്‍ ഈജിപ്തിന്റെയും ഖത്തറിന്റെയും സഹായം തേടി. സ്‌കൈ ന്യൂസ് അറേബ്യയോട് ഈജിപ്ഷ്യന്‍ സ്രോതസ്സുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമാസിന്റെ പിടിയിലുള്ള ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കണമെന്ന ചട്ടക്കൂടിലാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. ഇതിനായി അമേരിക്കയുടെ സാരഥ്യത്തില്‍ ഇസ്രായേലി, ഈജിപ്ഷ്യന്‍, ഖത്തരി ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ ചേരും' - എന്നാണ് ഹാരെറ്റ്സ് റിപ്പോര്‍ട്ടു ചെയ്തത്.

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഡിസംബര്‍ എട്ടിന് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം യുഎസ് വീറ്റോ ചെയ്തിരുന്നു. 13 അംഗങ്ങള്‍ വെടിനിര്‍ത്തലിനെ അനുകൂലിച്ചപ്പോള്‍ യുഎസ് മാത്രമാണ് എതിര്‍ത്തത്. യു.കെ വിട്ടുനിന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗം വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആണ് പ്രമേയം കൊണ്ടുവന്നത്.

 

യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ് പ്രമേയം എന്നാണ് യുഎസ് പ്രതിനിധി റോബര്‍ട്ട് എ വുഡ് പ്രതികരിച്ചത്. യുഎസ് നടപടിക്കെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ശക്തമാണ്. ബന്ദികളെയും തടവുകാരെയും പരസ്പരം മോചിപ്പിക്കാമെന്ന കരാറില്‍ നേരത്തെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ആദ്യ വെടിനിര്‍ത്തല്‍ നവംബര്‍ 24ന് പ്രാബല്യത്തില്‍ വന്നിരുന്നു. നാലു ദിവസത്തേക്കായിരുന്നു വെടിനിര്‍ത്തല്‍. ഇരുകൂട്ടരും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു.


ഹമാസിനെ തോല്‍പ്പിക്കാന്‍ മാസങ്ങളോ അതിലധികമോ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വെടിനിര്‍ത്തലിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത ഇസ്രായേല്‍ തേടിയതായി റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.

വ്യോമാക്രമണങ്ങളിലൂടെയും, വെടിവെപ്പിലൂടെയും ഗാസയ്ക്കെതിരെയുള്ള കരയാക്രമണം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രധാന മധ്യസ്ഥ പങ്കുവഹിച്ച ഖത്തര്‍ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (49 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends