Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസിന്റെ ആക്രമണത്തിൽ ഗോലാനി ബ്രിഗേഡിലെ ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ കൊല്ലപ്പെട്ടു:- ഹമാസിന്‍റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്ക് ഇസ്രായേല്‍ പ്രതിരോധ സേന കടല്‍ ജലം പമ്പ് ചെയ്ത് തുടങ്ങി...

13 DECEMBER 2023 05:12 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ ആക്രമണത്തിൽ ഗോലാനി ബ്രിഗേഡിലെ ഡിവിഷൻ കമാൻഡർ ഉൾപ്പെടെ എട്ട് സൈനികർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ. അൽ ഖസ്സാം ബ്രിഗേഡിന്റെ മിന്നലാക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഗാസയിൽ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 434 സൈനികരുടെ പേര് വിവരങ്ങൾ ഇന്ന് ഇസ്രായേൽ പ്രസിദ്ധീകരിച്ചു. ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത് കരയാക്രമണത്തിലാണ് ഇതിൽ 105 പേർ കൊല്ലപ്പെട്ടത്. ഗാസ അതിർത്തിയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട 57 സൈനികരെയും ജറുസലേമിലും വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ട സൈനികരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ വീണ്ടും പ്രമേയം പാസാക്കി. ഇന്ത്യയടക്കം 153 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ ഇസ്രായേലും അമേരിക്കയും അടക്കം 10 രാജ്യങ്ങൾ എതിർത്തു വോട്ട് ചെയ്തു. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു.

അതേ സമയം, ഗാസയിലെ ഹമാസിന്‍റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്ക് ഇസ്രായേല്‍ പ്രതിരോധ സേന കടല്‍ ജലം പമ്പ് ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഹമാസിന്‍റെ ഭൂഗർഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും പോരാളികളെ പുകച്ചുപുറത്തുചാടിക്കുകയും ലക്ഷ്യമിട്ടാണ് ഐഡിഎഫിന്‍റെ പുതിയ തന്ത്രം. ഇസ്രായേൽ സൈന്യം ഹമാസിന്‍റെ തുരങ്കങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

 

ഈ പ്രക്രിയയ്ക്ക് ആഴ്ചകളെടുക്കുമെന്ന് അവര്‍ കൂട്ടിച്ചേർത്തു. തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്പ് ചെയ്യാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി ഇസ്രായേൽ പ്രതിരോധ സേന ഗാസ സിറ്റിയിലെ അല്‍- ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപം അഞ്ച് വലിയ വാട്ടർ പമ്പുകൾ സ്ഥാപിച്ചു.മെഡിറ്ററേനിയന്‍ കടലില്‍ നിന്നും മണിക്കൂറില്‍ ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ള തുരങ്കങ്ങളിലേക്ക് അടിച്ചുകയറ്റാനും ആഴ്ചകള്‍ക്കുള്ളില്‍ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ഹമാസിന്‍റെ ബന്ദികളെയും യുദ്ധോപകരണങ്ങളെയും ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്ന തുരങ്കങ്ങൾ നശിപ്പിക്കാൻ ഈ പ്രക്രിയ സഹായിക്കുമെന്ന് ചില ബൈഡൻ ഭരണകൂട ഉദ്യോഗസ്ഥർ പറഞ്ഞതായി ജേര്‍ണൽ റിപ്പോർട്ട് ചെയ്തു. കടൽവെള്ളം ഗസ്സയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ''തുരങ്കങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നത് ഒരു നല്ല ആശയമാണ്.

 

പക്ഷെ അതിന്‍റെ പ്രത്യേകതകളെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല'' ഐഡിഎഫ് മേധാവി ഹെർസി ഹലേവി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തുരങ്കം നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സൈന്യം വിസമ്മതിച്ചു. ഈ തുരങ്കങ്ങളില്‍ ബന്ദികളെ ഒളിപ്പിച്ചിട്ടില്ലെന്ന വാദങ്ങളും നടക്കുന്നുണ്ട്.

പക്ഷെ യാഥാര്‍ഥ്യമെന്താണെന്ന് എനിക്കറിയില്ല'' യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കിയുമായി വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഈ നീക്കം ഗാസയിലെ ഭൂഗർഭജലത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകി.

കടല്‍ വെള്ളം തുരങ്കങ്ങളിലേക്ക് ഒഴുക്കിയാല്‍ ഗാസയിലെ വെള്ളത്തിനും മണ്ണിനുമുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ഈജിപ്ഷ്യന്‍ സൈന്യം ഗാസയുടെ തെക്കന്‍ അതിര്‍ത്തിക്ക് താഴെയുള്ള തുരങ്കങ്ങളില്‍ ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. ഗാസയിൽ ഇതിനോടകം 800ലധികം തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഐഡിഎഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (26 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (34 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (41 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends