Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

ഹമാസിനെതിരെ പോരാട്ടം ജയിക്കാൻ മാസങ്ങളെടുക്കുമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ തുറന്നുപറച്ചിലിനു പിന്നാലെ..ഗസ്സയിൽനിന്നു സൈനികരെ പിൻവലിക്കാൻ ഇസ്രായേൽ.. മൂന്നു മാസത്തോടടുത്ത യുദ്ധത്തിൽ അപ്രതീക്ഷിത പിന്മാറ്റവുമായി ഇസ്രായേൽ..ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുകയാണെന്ന് സൈനിക വക്താവ്...

02 JANUARY 2024 01:00 PM IST
മലയാളി വാര്‍ത്ത

ഹമാസിനെതിരെ പോരാട്ടം ജയിക്കാൻ മാസങ്ങളെടുക്കുമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ തുറന്നുപറച്ചിലിനു പിന്നാലെ ഗസ്സയിൽനിന്നു സൈനികരെ പിൻവലിക്കാൻ ഇസ്രായേൽ.ഗസ്സയിൽ മൂന്നു മാസത്തോടടുത്ത യുദ്ധത്തിൽ അപ്രതീക്ഷിത പിന്മാറ്റവുമായി ഇസ്രായേൽ. പ്രഖ്യാപിത ലക്ഷ്യങ്ങളായ ബന്ദികളെ പുറത്തെത്തിക്കലും ഹമാസിനെ തകർക്കലും എവിടെയുമെത്താതെ തുടരുന്നതിനിടെ ഗസ്സയിൽനിന്ന് ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുകയാണെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു. അഞ്ച് ബ്രിഗേഡുകളെയാണ് പിൻവലിക്കുന്നത്.വടക്കൻ ഗസ്സയുൾപ്പെടെ മേഖലകളിൽനിന്നാണ് വൻതോതിൽ പിന്മാറ്റം. പകരം, വ്യോമാക്രമണം ശക്തമാക്കി ഗസ്സക്കുമേൽ നാശം തുടരാനാണ് തീരുമാനം. സൈനിക നീക്കം തുടങ്ങിയശേഷം ആദ്യമായാണ് ഗസ്സയിൽനിന്ന് സൈനികരെ ഇസ്രായേൽ വൻതോതിൽ പിൻവലിക്കുന്നത്. യുദ്ധം ആരംഭിച്ചയുടൻ മൂന്നുലക്ഷം റിസർവിസ്റ്റുകളെ ഇസ്രായേൽ സൈനിക സേവനത്തിനായി വിളിച്ചിരുന്നു.

 

വിശ്രമത്തിനും പരിശീലനത്തിനുമായാണ് ഇവരെ നാട്ടിലേക്ക് അയയ്ക്കുന്നതെന്നാണു വിശദീകരണം.അടുത്ത ആഴ്ചകളിലായി അഞ്ച് ബ്രിഗേഡുകളെ പൂർണമായും പിൻവലിക്കാനാണു നീക്കമെന്ന് ഒരു സൈനിക വൃത്തം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹമാസിനെതിരെ കൂടുതൽ ആസൂത്രിതമായ ആക്രമണത്തിനു സൈന്യത്തെ സജ്ജമാക്കുകയാണു ലക്ഷ്യമായി പറയുന്നത്.ഇതോടൊപ്പം റിസർവ് സേനയിലുള്ള സിവിലിയന്മാരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചയയ്ക്കും. യുദ്ധത്തെ തുടർന്നു തകർന്നുകിടക്കുന്ന രാജ്യത്തെ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.റിസർവ് സേനയെ നാട്ടിലേക്ക് അയയ്ക്കുന്നതോടെ സമ്പദ്ഘടനയിലെ വലിയൊരു ഭാരം കുറഞ്ഞുകിട്ടുമെന്നാണ് സൈനിക വക്താവ് ഡാനിയേൽ ഹഗാരി മാധ്യമങ്ങളോട് വിശദീകരിച്ചത്.

ഈ വർഷം നടക്കാനുള്ള സൈനിക നടപടികൾക്കുള്ള ശക്തി സംഭരിക്കാനും ഇത് ഇവരെ സഹായിക്കും. യുദ്ധം തുടരുന്നതിനാൽ ഇവരുടെ സഹായം ഇനിയും വേണ്ടിവരുമെന്നും ഇദ്ദേഹം അറിയിച്ചു.ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗസ്സയിൽ ആക്രമണം തുടരുമെന്നും സൈനികവൃത്തം വ്യക്തമാക്കി. എന്നാൽ, പിൻവലിക്കുന്ന അഞ്ച് സേനാ വിഭാഗങ്ങളെ ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധത്തിനായി വിന്യസിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.22,000 പേരെ അറുകൊല നടത്തി ഗസ്സയിൽ ഇസ്രായേൽ വംശഹത്യ തുടരുകയാണ്. കരയാക്രമണത്തിന് ആദ്യം തുടക്കമിട്ട വടക്കൻ ഗസ്സയിൽ സൈനിക നീക്കം ഏകദേശം പൂർത്തിയായെന്ന് ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ഹമാസുമായി നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന ഖാൻ യൂനുസ് അടക്കം മേഖലകളിൽ ഇപ്പോഴും രൂക്ഷ യുദ്ധം തുടരുകയാണ്. മധ്യ ഗസ്സയിലാകട്ടെ, സിവിലിയൻ കേന്ദ്രങ്ങളിൽ നിരവധി പേരാണ് ഇസ്രായേൽ കുരുതിക്കിരയായത്.

 

ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. 8,000 ഹമാസ് പേരാളികളെ വധിച്ചതായും ഇസ്രായേൽ അവകാശപ്പെടുന്നു.അതിനിടെ, ഹൂതികൾക്കെതിരെ യു.എസ് നേരിട്ട് ആക്രമണം ആരംഭിച്ച ചെങ്കടലിൽ സംഘർഷം ഇരട്ടിയാക്കി ഇറാൻ യുദ്ധക്കപ്പൽ വിന്യസിച്ചു. ഇറാൻ നാവികസേനയുടെ ഭാഗമായ ഐറിസ് അൽബുർസ് കപ്പലാണ് ബാബൽ മൻദബ് കടന്ന് ചെങ്കടലിലെത്തിയത്. ഇറാൻ സുരക്ഷാസേന മേധാവി അലി അക്ബർ അഹ്മദിയാൻ ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായി ചർച്ചകൾ നടത്തിയെന്ന വാർത്തകൾക്കു പിറകെയാണ് പുതിയ നീക്കം. ഞായറാഴ്ച വാണിജ്യ കപ്പൽ ആക്രമിക്കാനെത്തിയെന്ന് കരുതുന്ന മൂന്ന് ഹൂതി ബോട്ടുകൾ യു.എസ് മുക്കിയിരുന്നു. അതിലുണ്ടായിരുന്ന മുഴുവൻപേരും കൊല്ലപ്പെടുകയും ചെയ്തു.സിംഗപ്പൂർ പതാകയുള്ള മീർസ്ക് ഹാങ്ഷൂ കപ്പൽ റാഞ്ചാൻ ശ്രമിക്കുന്നതിനിടെ യു.എസ്.എസ് ഐസനോവറിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്ററുകൾ തിരിച്ചടിക്കുകയായിരുന്നെന്നാണ് യു.എസ് കേന്ദ്രങ്ങളിൽനിന്നുള്ളറിപ്പോർട്ട്. 10 പേർ മരിച്ചതായി ഹൂതികളും സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇറാനെ നേരിട്ട് സംഘർഷത്തിന്റെ ഭാഗമാക്കിയേക്കുമെന്ന സൂചന നൽകുന്ന സംഭവം മേഖലയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.പുതുവർഷദിനം വരെ ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22000 കവിഞ്ഞു.മധ്യ ഗാസയിലെ ഡെയർ എൽ ബലായിൽ പുതുവർഷ ദിനത്തിലുണ്ടായ ആക്രമണത്തിൽ 15 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.അതെസമയം ഇസ്രായേൽ ജയിലിൽ ഒരു പലസ്തീൻകാരൻ കൂടി മരണമടഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം നിരവധി പലസ്തീൻകാർ ഇസ്രായേൽ ജയിലുകളിൽ മരണമടഞ്ഞിരുന്നു. ജയിലിൽ നടന്നത് സാധാരണ മരണമല്ലെന്നും ഇസ്രായേൽ പട്ടാളം കൊല ചെയ്തതാണെന്നും പലസ്തീനിലെ വിവിധ സംഘടനകൾ പ്രസ്താവിച്ചു.അതെസമയം പുതുവർഷദിനമായ ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ നടന്നു. ന്യൂയോർക്കില്‌ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിനു പുറത്ത് നടന്ന സമരങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.വെസ്റ്റ് ബങ്കിലെ പലസ്തീൻ കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തതായി യുഎൻ അറിയിച്ചു.

വെസ്റ്റ് ബങ്കിൽ 2023ൽ മാത്രം 1,119 പലസ്തീൻ കെട്ടിടങ്ങൾ പൊളിക്കുകയും 2,210 പേരെ ഓടിക്കുകയും ചെയ്ത് ഇസ്രായേൽ അധിനിവേശം കൂടുതൽ വ്യാപിപ്പിച്ചതായി യുഎന്‍ പുറത്തുവിട്ട വാർത്തകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം മഗാസി അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അൽ അഖ്‌സ പള്ളിയിലെ മുൻ ഇമാമും ഗാസയിലെ മുൻ വഖഫ്‌ മന്ത്രിയുമായ ഷെയ്‌ഖ്‌ യൂസുഫ്‌ സലാമ കൊല്ലപ്പെട്ടിരുന്നു.മൂന്ന്‌ മസ്‌ജിദുകൾക്കു നേരെയും ആക്രമണമുണ്ടായി. 85 ദിവസത്തിനുള്ളിൽ ഇസ്രയേൽ 1825 കൂട്ടക്കൊലകൾ നടത്തിയതായി ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് കഴിഞ്ഞ ദിവസം പറഞ്ഞു.ഹമാസ്‌ സൈനിക വിഭാഗമായ ഖസം ബ്രിഗേഡ്‌ ഞായറാഴ്‌ച അർധരാത്രിയോടെ ടെൽ അവീവിലേക്കുൾപ്പെടെ 20 റോക്കറ്റ്‌ വിക്ഷേപിച്ചതായി അറിയിച്ചു. അതേസമയം, ഗാസയിൽനിന്ന്‌ ആയിരക്കണക്കിനു സൈനികരെ മാറ്റുന്നതായി ഇസ്രായേൽ സൈന്യം തിങ്കളാഴ്ച പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനത്തിന്‌ മുന്നോടിയായാണ്‌ തീരുമാനം. ഒക്‌ടോബർ അവസാനവാരം മുതൽ തങ്ങളുടെ 172 സൈനികർ ഗാസയിൽ കരയാക്രമണം തുടങ്ങിയപ്പോൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (8 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (26 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (57 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends