Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

2024 ൽ മനുഷ്യൻ നേരിടാൻ പോകുന്നത് ഇതൊക്കെയോ..? അന്യഗ്രഹ ജീവികളുടെ ആക്രമണവും ഛിന്നഗ്രഹങ്ങളുമായുള്ള സംഘട്ടനവും, ഭൂമിയിലെ രാജ്യങ്ങൾക്കിടയിൽ ബഹിരാകാശത്തെ മത്സരം വർദ്ധിപ്പിക്കും...

02 JANUARY 2024 01:23 PM IST
മലയാളി വാര്‍ത്ത

2024 ൽ മനുഷ്യൻ നേരിടാൻ പോകുന്നത് ഇതൊക്കെയോ..? അന്യഗ്രഹ ജീവികളുടെ ആക്രമണവും ഛിന്നഗ്രഹങ്ങളുമായുള്ള സംഘട്ടനവും ഭൂമിയിലെ രാജ്യങ്ങൾക്കിടയിൽ ബഹിരാകാശത്തെ മത്സരം വർദ്ധിപ്പിക്കും. അത് മാത്രമല്ല, അതിഘോരമായ മൂന്നാം ലോക മഹായുദ്ധവും പ്രതീക്ഷിക്കാം. കോവിഡ് 19 ന്റെ വരവ് കൃത്യമായി പ്രവചിച്ച ബ്രസീലിയൻ പൗരൻ അത്തോസ് സലോമിന്റെ പ്രവചനങ്ങളാണിത്.ഈ വർഷം ലോകത്തെ കാത്തിരിക്കുന്നത് മനുഷ്യകുലത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന പല സംഭവങ്ങളാണെന്ന് സലോം പറയുന്നു. അതിൽ യുദ്ധം, റോബോട്ടുകളുടെ വിപ്ലവം, ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും ആസന്നമായത് മൂന്നാം ലോക മഹായുദ്ധമാണെന്ന് സലോം ദി സൺ ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഇത് ആരംഭിക്കുന്നത് യൂറോപ്പിൽ നിന്നായിരിക്കില്ല.

 

പകരം ഈ യുദ്ധം ആരംഭിക്കുന്നത് തെക്കൻ ചൈനാ കടലിൽ നടക്കുന്ന ഒരു സംഭവത്തിൽ നിന്നോ ഒരു സൈബർ ആക്രമണത്തിൽ നിന്നോ ആയിരിക്കുമെന്നും അയാൾ പറഞ്ഞു.സംഘർഷം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭീമമായിരിക്കും എന്ന് പറഞ്ഞ സലോം അതുവഴി ലോകത്തിലെ പല പ്രധാന സമ്പദ്വ്യവസ്ഥകൾക്കും മാന്ദ്യം അനുഭവപ്പെടും എന്നും പ്രവചിക്കുന്നു. ജീവിച്ചിരിക്കുന്ന നോസ്റ്റർഡാമസ് എന്ന് വിളിക്കപ്പെടുനൻ സലോം, 2024 - നിർമ്മിത ബുദ്ധി മനുഷ്യ ജീവിതത്തിൽ കൂടുതൽ നിർണ്ണായകമായ പങ്ക് വഹിക്കുമെന്നും വെളിപ്പെടുത്തുന്നു. ഈ വർഷം നിർമ്മിത ബുദ്ധി സ്വയം അവബോധം കൈവരിക്കും എന്നാണ് സലോം പറയുന്നത്. ഇത് യന്ത്രങ്ങൾക്കും മനുഷ്യർക്കും ആപത്കരമായ ഒരു വഴി മുൻപോട്ട് തുറക്കും.ഈ വർഷം ഒരു ഛിന്നഗ്രഹം ഭൂമീയുമായി കൂട്ടിമുട്ടുമെന്നും സലോം പ്രവചിക്കുന്നു.

എന്നാൽ, അത് ഭൂമിക്ക് ആപത്ക്കരമാകുന്നതിന് പകരം അനുഗ്രഹമാകുമെന്നാണ് അയാൾ പറയുന്നത്. ധാരാളം വിലപിടിപ്പുക്കള്ള ധാതുക്കളാൽ സമ്പന്നമായ ഛിന്നഗ്രഹം കൂട്ടിമുട്ടി തകരുന്നതിനാൽ ആ ധാതുക്കൾ എല്ലാം തന്നെ ഭൂമിക്ക് സ്വന്തമാകും. ഈ ധാതുക്കളിൽ നിന്നും അടുത്ത ബഹിരാകാശ മത്സരം ആരംഭിക്കും. ഭൂമിയിലെ വൻശക്തികൾ എല്ലാം തന്നെ ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന് ശ്രമിക്കും.നേരത്തെ കോവിഡ് - 19 ന്റെ വരവ്, എലിസബത്ത് രാജ്ഞിയുടെ മരണം, പുടിന്റെ യുക്രെയിൻ ആക്രമണം എന്നിവ കൃത്യമായി പ്രവചിച്ചിട്ടുണ്ട് എന്നാണ് സലോം അവകാശപ്പെടുന്നത്. ജപ്പാനിലെ, 7.6 മാഗ്‌നിറ്റിയുഡ് രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നതിന് അല്പം മുൻപാണ് സലോമിന്റെ 2024- നെ കുറിച്ചുള്ള പ്രവചനങ്ങൾ ഉണ്ടായത്.ഈ ഭൂകമ്പം നേരത്തെ നോസ്റ്റർഡാമസ് പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ദുരന്തം ഈ മേഖലയിൽ ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രവാചകൻ പ്രവചിച്ചിരുന്നു എന്ന് ന്യുസ് 7 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

നേരത്തെ പുതുവർഷം പിറക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ 2024 ലെ ബാബ വംഗയുടെ പ്രവചനങ്ങളും എത്തിയിരുന്നു.ബൾഗേറിയക്കാരിയായ ബാബാ വാം​ഗെയുടെ പ്രവചനങ്ങൾ മിക്കതും സത്യമാകുന്നു എന്നാണ് വാം​ഗെയുടെ അനുയായികൾ അവകാശപ്പെടുന്നത്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ്, ബ്രിട്ടീഷ് രാജ്ഞി ഡയാനയുടെ മരണം തുടങ്ങി നിരവധി ആഗോള പ്രതിഭാസങ്ങൾ ഇവയെല്ലാം ബാബാ വാം​ഗ പ്രവചിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അത്തരത്തിൽ 2023ൽ പ്രവചിച്ച കാര്യങ്ങളും സംഭവിച്ചു എന്നും അവകാശപ്പെടുന്നു. 1996-ൽ വംഗ മരിച്ചു, മരിക്കുന്നതിന് 5,079 വർഷങ്ങൾക്ക് മുമ്പ് അവർ ലോകത്തിന്റെ ഭാവി പ്രവചിച്ചതായി പറയപ്പെടുന്നു. ഇപ്പോൾ, 2024 വർഷത്തെക്കുറിച്ച് വംഗ പറഞ്ഞ പ്രവചനങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (56 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends