Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

ഹൂതികളുടെ ബോട്ടുകൾക്ക് നേരെ ആക്രമണം നടത്തി യുഎസ് നാവികസേന; ചെങ്കടലിലേക്ക് യുദ്ധക്കപ്പയച്ച് ഇറാന്‍...

02 JANUARY 2024 04:48 PM IST
മലയാളി വാര്‍ത്ത

യുഎസ് നാവികസേന മൂന്ന് ഹൂത്തി ബോട്ടുകള്‍ നശിപ്പിച്ചതിന് പിന്നാലെ ചെങ്കടലിലേക്ക് യുദ്ധക്കപ്പയച്ച് ഇറാന്‍. മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ച അമേരിക്കന്‍ പടക്കപ്പല്‍ പിന്‍വലിക്കാനുള്ള പെന്റഗണ്‍ നീക്കത്തിനിടെയാണ് ഇറാന്റെ നടപടി. ഗാസയില്‍ യുദ്ധം മൂന്ന് മാസത്തിലേക്ക് അടുക്കവെ, ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. അതിനിടെ നെതന്യാഹു സര്‍ക്കാറിന്റെ വിവാദ ജുഡീഷ്യറി പരിഷ്‌കരണ നിയമം ഇസ്രായേല്‍ സുപ്രിംകോടതി റദ്ദാക്കി. ചെങ്കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്.

10 പോരാളികളെ ചെങ്കടലില്‍ അമരിക്ക കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് തെഹ്റാനില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഹൂതി സംഘത്തിന് എല്ലാ പിന്തുണയും ഇറാന്‍ ആവര്‍ത്തിച്ചു. ഇറാനിയന്‍ സൈന്യത്തിന്റെ 94-ാം നാവികസേനയുടെ ഭാഗമായ ഐറിസ് അല്‍ബേഴ്സ് എന്ന യുദ്ധക്കപ്പലാണ് യെമനിനടുത്തുള്ള ബാബുല്‍ മന്‍ദബ് കടലിടുക്കിലൂടെ ചെങ്കടലിലെത്തിയത്. ഇറാന്‍ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയന്‍ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാമുമായിചര്‍ച്ച നടത്തി. ഹൂതികള്‍ക്കും യെമനും എതിരെ വ്യാപക ആക്രമണം ലക്ഷ്യമല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈനിക സന്നാഹങ്ങള്‍ ഒരുക്കി നിര്‍ത്താന്‍ തന്നെയാണ് ഹൂതികളുടെ തീരുമാനം. ചെങ്കടലില്‍ അമേരിക്കന്‍ കപ്പലിനു നേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ സിറിയയില്‍ നിന്ന് ഇറാന്‍ അനൂകുല സേനയുടെ പിന്‍മാറ്റം നടക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. യുദ്ധം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കിടയിലും ഗാസയില്‍ നിന്ന് ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇസ്രായേല്‍ സേന.

 

തിരിച്ചുവിളിക്കുന്ന റിസര്‍വ് സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും സൈന്യം. അഞ്ച് ബ്രിഗേഡുകളെയാണ് പിന്‍വലിക്കുന്നത്. വടക്കന്‍ ഗാസയിലുള്‍പ്പെടെ മേഖലകളില്‍ നിന്നാണ് വന്‍തോതില്‍ പിന്മാറ്റം. പകരം, വ്യോമാക്രമണം ശക്തമാക്കി ഗാസയ്ക്ക് മേല്‍ തകര്‍ച്ച ഉറപ്പാക്കാനാണ് തീരുമാനം.

സൈനിക നീക്കം ആരംഭിച്ച് ഇതാദ്യമായാണ് ഗാസയില്‍ നിന്ന് സൈനികരെ ഇസ്രായേല്‍ വന്‍തോതില്‍ പിന്‍വലിക്കുന്നത്. അതിനിടെ ഗാസയിലെ യുദ്ധം ഇനിയും മാസങ്ങളോളം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (8 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (26 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (57 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends