ലാന്റിംഗിനിടെ വിമാനവുമായി കൂട്ടിയിടിച്ചു, തീപിടിച്ച ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം മുന്നൂറിലധികം യാത്രക്കാരുമായി റൺവേയിലൂടെ നീങ്ങി, റണ്‍വേയില്‍ ഒന്നിലേറെ സ്ഥലത്ത് തീപിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം

ലാന്റിംഗിനിടെ റൺവേയിൽ പറന്നിറങ്ങിയ വിമാനത്തിന് തീപിടിച്ചു. തീയുമായി വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ വിൻഡോകളിലും താഴെയും തീ പടരുന്നത് വീഡിയോയിൽ കാണാം. ജപ്പാനിലെ ടോക്കിയോ ഹനേദ വിമാനത്താവളത്തിലാണ് അപകടം. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മുന്നൂറിലധികം യാത്രക്കാരായിരുന്നു ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിൽ അപകട സമയം ഉണ്ടായിരുന്നത്.
വിമാനത്തിന്റെ അടിയില്‍ നിന്നൊരു ശക്തമായ സ്‌ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാന്‍റിംഗിനിടെ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ച് തീപിടിച്ചതെന്നാണ്. വിമാനത്തിലെ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയതായാണ് വിവരം. ആർക്കെങ്കിലും പരിക്കുകളുണ്ടോയെന്ന് വ്യക്തമല്ല.
എന്നാൽ കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന 5 പേരെക്കുറിച്ച് വിവരമില്ല. അഗ്നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. റണ്‍വേയില്‍ ഒന്നിലേറെ സ്ഥലത്ത് തീപ്പിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ എങ്ങനെ ഈ അപകടം സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല.
https://www.facebook.com/Malayalivartha
























