Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

യുദ്ധമുഖം വെസ്റ്റ്ബാങ്കിലേക്കു കൂടി വ്യാപിപ്പിച്ച് ഇസ്രായേൽ..ഇരച്ചെത്തിയ ഇസ്രായേലി സൈനിക ടാങ്കുകൾ നാല് യുവാക്കളെ വധിച്ചു... അഭയാർഥി ക്യാമ്പിൽ പരിശോധന നടത്തി നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു...

03 JANUARY 2024 04:28 PM IST
മലയാളി വാര്‍ത്ത

ഗസ്സക്ക് പിന്നാലെ യുദ്ധമുഖം വെസ്റ്റ്ബാങ്കിലേക്കു കൂടി വ്യാപിപ്പിച്ച് ഇസ്രായേൽ. ഖൽഖീലിയയിൽ ഇരച്ചെത്തിയ ഇസ്രായേലി സൈനിക ടാങ്കുകൾ നാല് യുവാക്കളെ വധിച്ചു. ജെനിൽ അഭയാർഥി ക്യാമ്പിൽ പരിശോധന നടത്തി നൂറുകണക്കിനുപേരെ അറസ്റ്റ് ചെയ്തു. യുവാക്കളെ വിവസ്ത്രരാക്കി കൈകാലുകൾ ബന്ധിച്ച് കണ്ണുകെട്ടി തുറന്ന വാഹനത്തിൽ ജയിലിലേക്ക് മാറ്റുന്ന ചിത്രങ്ങൾ പുറത്തുവന്നു.യുദ്ധം തുടങ്ങിയശേഷം ഗസ്സ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിൽനിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചവരുടെ എണ്ണം 8600 ആയി. ഇസ്രായേലി ജയിലുകളിലെ ഫലസ്തീനി തടവുകാരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായതായി ‘ഹാരെറ്റ്സ്’ പത്രം റിപ്പോർട്ട് ചെയ്തു.അഞ്ച് സൈനിക ബ്രിഗേഡുകളെ പിൻവലിച്ചെങ്കിലും മധ്യഗസ്സയിൽ വ്യോമാക്രമണം കനപ്പിച്ചു. 24 മണിക്കൂറിനിടെ 200ലധികം പേർ കൊല്ലപ്പെട്ടു. ആകെ മരിച്ചവരുടെ എണ്ണം 22,185 ആയി. 57,000 പേർക്ക് പരിക്കുണ്ട്.

 

ഖാൻ യൂനുസിലെ ഫലസ്തീൻ റെഡ് ക്രസന്റ് ആസ്ഥാനം ചൊവ്വാഴ്ച വൈകീട്ട് ബോംബിട്ട് തകർത്തു. നിരവധി പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.കരസേനയെ ലക്ഷ്യമിട്ട് അൽഖസ്സാം ബ്രിഗേഡ് കടുത്ത ചെറുത്തുനിൽപ് തുടരുകയാണ്. 24 മണിക്കൂറിനിടെ 31 സൈനികർക്ക് പരിക്കേറ്റതായും ഇവരെ ഹെലികോപ്ടറുകളിൽ ആശുപത്രിയിലേക്ക് മാറ്റിയതായും ഇസ്രായേൽ സേന അറിയിച്ചു. ഗസ്സയിൽ ഇതുവരെ 8000 ഹമാസ് പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു.സേനയുടെയും കുടിയേറ്റക്കാരുടെയും ആക്രമണത്തിൽ വെസ്റ്റ്ബാങ്കിൽ 321 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയയിൽനിന്ന് ഇസ്രായേൽ സേനയെ ലക്ഷ്യമിട്ട് അഞ്ച് മിസൈലാക്രമണം നടന്നു.ലബനാനിൽനിന്ന് രണ്ട് മിസൈലുകൾ ഇസ്രായേൽ അതിർത്തിയിലെ ഷലോമി നഗരത്തിൽ പതിച്ചു. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രത്യാക്രമണം നടത്തി. വംശഹത്യ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഇസ്രായേൽ തീരുമാനിച്ചു.

അതെ സമയം ഇസ്രയേലിലെ നിർമ്മാണ സ്ഥലങ്ങളിലെ പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ റിക്രൂട്ട്‌മെന്റ് വിപുലമായ തോതിലാണ് പുരോഗമിക്കുന്നത്. നൂറോളം പേർ ഇതിനകം ഇസ്രായേലിലേക്ക് പോയിട്ടുണ്ടെന്നും കുറഞ്ഞത് 10,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് സൂചന. ഇന്ത്യയിൽ നിന്ന്, കൺസ്ട്രക്ഷൻ, ആരോഗ്യ സേവന മേഖലകളിലേക്ക് ഒരു ലക്ഷം തൊഴിലാളികളെ വരെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതി.ഹമാസുമായുള്ള യുദ്ധത്തെതുടർന്ന് ഇസ്രായേൽ,നിർമാണ തൊഴിലാളികളുടെയും ആരോഗ്യ സേവന മേഖലയിലെ ജീവനക്കാരുടെ കാര്യത്തിലുമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ കൂടുതലും ആരോഗ്യ സേവന രംഗത്താണ് തൊഴിലെടുക്കുന്നത്.

 

ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കൂടാതെ നിരവധി തായ്, ഫിലിപ്പിനോ തൊഴിലാളികൾ രാജ്യം വിടുകയും ചെയ്തു. മൊറോക്കോയിൽ നിന്നും ചൈനയിൽ നിന്നും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രയേലിന് താൽപ്പര്യമില്ലെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനുള്ള നിർദ്ദേശം, ഹമാസ്-ഇസ്രായേൽ സംഘർഷത്തിന് മുമ്പ് തന്നെ ഉയർന്നു വന്നതാണ്. ജൂണിലാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ നിന്ന് 42,000 തൊഴിലാളികളെ കൊണ്ടുപോകാനുള്ള കരാർ ഒപ്പിട്ടത്. അതിൽ 34,000 പേർ നിർമ്മാണ മേഖലയിലേക്കാണ്. എന്നാൽ ഫലസ്തീനുമായുള്ള സംഘർഷത്തിന് ശേഷം കൂടുതലായി തൊഴിലാളികളെ എത്തിക്കേണ്ട സാഹചര്യമാണ് ഇസ്രയേലിലുള്ളത് .ഇസ്രായേലി റിക്രൂട്ടർമാരുടെ മറ്റൊരു സംഘം ഡിസംബർ 27 മുതൽ 10 ദിവസത്തേക്ക് ഡൽഹിയിലും ചെന്നൈയിലും റിക്രൂട്ട്‌മെന്റ് ക്യാമ്പുകൾ നടത്തുന്നുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (56 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends