Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയുടെ വധം.. ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും...പ്രതികാരം ചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം, ഗാസയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്...

04 JANUARY 2024 10:56 AM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയുടെ വധം ഇസ്രയേല്‍-ഹമാസ് യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബയ്‌റുത്തിനു തെക്ക് ദഹിയേഹിലാണ് അറൂറിയെയും അംഗരക്ഷകരെയും ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത്. ഗാസയിലെ ആക്രമണത്തിന്റെപേരില്‍ ഇസ്രയേലിലേക്ക് ദിവസേനയെന്നോണം മിസൈല്‍ അയക്കുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനന്‍.ഹമാസിനെപ്പോലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ളയും. അറൂറിയുടെ വധത്തിന് പ്രതികാരംചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം ഗാസയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്.ഇസ്രയേലും ലെബനനും തമ്മിലുള്ള ബന്ധം മുമ്പേ സംഘര്‍ഷഭരിതമാണ്. ബയ്‌റുത്തില്‍ അറൂറിയെ വധിച്ചതിനെ ലെബനന്‍ പ്രധാനമന്ത്രി നജീബ് മിതാക്കി അപലപിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ലെബനനും പെട്ടുപോകുമോ എന്ന ഭീതിയും അദ്ദേഹത്തിനുണ്ട്.

 

ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനനെ ഗാസയാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.പലസ്തീന്‍ ജനതയുടെ ആത്മാഭിമാനത്തിനുവേണ്ടിയാണ് ഹമാസ് അംഗങ്ങള്‍ രക്തസാക്ഷികളാകുന്നതെന്നാണ് അറൂറിയുടെ മരണത്തില്‍ അനുശോചിച്ച് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ പറഞ്ഞത്.പലസ്തീന്‍ ഒരിക്കലും തോല്‍ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹും അറൂറി വധത്തെ അപലപിച്ചു.ഹമാസിന്റെ രാഷ്ട്രീയവിഭാഗത്തിന്റെ രണ്ടാമത്തെ വലിയ നേതാവ്; സായുധവിഭാഗമായ അല്‍ കസം ബ്രിഗേഡ്‌സിന്റെ സഹസ്ഥാപകന്‍; ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ അല്‍ കസം ബ്രിഗേഡ്‌സിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി; ഇറാനും ഹിസ്ബുള്ളയും ഹമാസും തമ്മിലുള്ള കണ്ണി. ഇവയെല്ലാമായിരുന്നു ചൊവ്വാഴ്ച ഇസ്രയേല്‍ വധിച്ച സലേഹ് അല്‍ അറൂറി (57). 2015ല്‍ യു.എസ്. അറൂറിയെ ഭീകരരുടെ പട്ടികയില്‍പ്പെടുത്തി.

വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചു.ഹമാസിന് വേണ്ടി ഫണ്ട് ശേഖരിക്കുന്നതും ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഇദ്ദേഹമാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. 2015ൽ അമേരിക്ക അൽ ആറൂറിയെ ഭീകരനായി പ്രഖ്യാപിച്ചു. കൂടാതെ ഇദ്ദേഹത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൻ ഡോളറാണ് (ഏകദേശം 41 കോടി രൂപ) അമേരിക്ക വിലയിട്ടത്.2014 ജൂണിൽ വെസ്റ്റ് ബാങ്കിൽനിന്ന് ഇസ്രായേൽ കൗമാരക്കാരായ ഇയാൽ യിഫ്ര, ഗിലാഡ് ഷെയർ, നഫ്താലി ഫ്രാങ്കൽ എന്നിവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം തുർക്കിയിൽനിന്ന് ഏകോപിപ്പിച്ചത് അൽ ആറൂറിയാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഹമാസ് ആദ്യം ഇത് നിഷേധിച്ചുവെങ്കിലും പിന്നീട് ആറൂറി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വരികയുണ്ടായി.


ഒക്ടോബർ ഏഴിലെ ആക്രമണത്തെത്തുടർന്ന് ആറൂറി ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒക്‌ടോബർ 30ന് വെസ്റ്റ്ബാങ്കിലെ അരൂരയിൽ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീട് ഇസ്രായേൽ തകർക്കുകയുണ്ടായി.ഒക്ടോബർ ഏഴിനു ശേഷം ഹമാസ് വക്താവായി വിഷയങ്ങൾ പുറംലോകത്തോട് പങ്കുവെച്ചത് ആറൂരിയായിരുന്നു. ഹമാസ് നേതാക്കളിൽ ഇസ്രായേൽ കൊലപ്പെടുത്തുന്ന അവസാനത്തെയാളാണ് ആറൂറി.ഹമാസ് യുദ്ധമുറകളുടെ ബുദ്ധികേന്ദ്രമായിരുന്ന യഹ്‍യ അയ്യാശിനെ 1996ൽ വധിച്ചാണ് തുടക്കം. 2002ൽ എഫ്-16 യുദ്ധവിമാനം നടത്തിയ ആക്രമണത്തിൽ ശൈഖ് സലാഹ് ശഹാദയും 2004ൽ യുദ്ധ ഹെലികോപ്റ്റർ ആക്രമണത്തിൽ ശൈഖ് അഹ്മദ് യാസീനും കൊല്ലപ്പെട്ടു. അതേ വർഷം, ഉപസ്ഥാപകൻ അബ്ദുൽ അസീസ് റൻതീസിയും 2006ൽ സായുധ വിഭാഗം നേതാവ് നബിൽ അബൂസൽമിയയും ഇസ്രാ​യേൽ ആക്രമണത്തിനിരയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (56 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends