ഫലസ്തീനികള്‍ ഗാസയില്‍ സുരക്ഷിതരായിരിക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ ലക്ഷ്യം:- ഇസ്രായേല്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ...

ഗാസയില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സഭ. 'നിര്‍ബന്ധിപ്പിച്ച് പുറത്താക്കാനുള്ള നീക്കത്തിനെതിരാണ് ഞങ്ങള്‍. അക്കാര്യം വളരെ വ്യക്തമായി പറയുകയാണ്. ഫലസ്തീനികള്‍ ഗാസയില്‍ സുരക്ഷിതരായിരിക്കുക എന്നതായിരിക്കണം യഥാര്‍ത്ഥ ലക്ഷ്യം. ഗാസയില്‍ സാധാരണക്കാര്‍ സുരക്ഷിതരായിരിക്കണം' -യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ അസോസിയേറ്റ് വക്താവ് ഫ്‌ലോറന്‍സിയ സോട്ടോ നിനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫലസ്തീനികളെ ഗാസയില്‍ നിന്ന് കൂട്ടത്തോടെ പുറന്തള്ളാന്‍ ആരും ആവശ്യപ്പെ?ടരുതെന്ന് ഞങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവര്‍ വീടുകളില്‍ സുരക്ഷിതരായിരിക്കണം. ഓരോ വ്യക്തിക്കും നിര്‍ബന്ധിത കുടിയിറക്കലില്‍നിന്നുള്ള സംരക്ഷണത്തിന് അവകാശമുണ്ട്. ഇതുവരെ ഗസ്സയിലെ ജനസംഖ്യയുടെ 85 ശതമാനവും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു.
വളരെ മോശമായ അവസ്ഥയിലാണ് അവര്‍ ജീവിക്കുന്നത്. അവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ അവകാശമുണ്ട്' -നിനോ കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ നിന്ന് പുറന്തള്ളുന്നവര്‍ക്ക് താവളമൊരുക്കാന്‍ ഇസ്രായേല്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യുദ്ധശേഷം ഗാസയില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിച്ച് കുടിയിറക്കുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേല്‍ മന്ത്രിമാരും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി. ഇതിനെതിരെ അമേരിക്കയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















