Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

ഹമാസിനൊപ്പം ഹിസ്ബുള്ളയും, ഹമാസ് ഉപനേതാവിനെ ആസൂത്രിതമായി വധിച്ചതോടെ ഹസാസുകളുടെ സമനില തെറ്റി, ഇസ്രായേലിനെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപനതോടെ യുദ്ധം ഉടനൊന്നും അവസാനിക്കില്ലെന്ന് വ്യക്തം, എല്ലാത്തിനേയും തീര്‍ക്കുമെന്ന് ഇസ്രായേല്‍

05 JANUARY 2024 01:25 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലിനെതിരെ ഹമാസ് തീവ്രവാദികള്‍ക്കൊപ്പം സഖ്യം ചേര്‍ന്ന് ഹിസ്ബുള്ളയും യുദ്ധത്തിനിറങ്ങുന്നു. ലബനോന്‍ ആസ്ഥാനമായ രാഷ്ട്രീയ പാര്‍ട്ടിയും ഇറാന്റെ പിന്തുണയുള്ള സായുധ ഷിയ ഇസ്ലാമിക സംഘടനയുമായ ഹിസ്ബുള്ള ഇസ്രായേലിനെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയതോടെ യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന് വ്യക്തമാണ്.

ഹിസ്ബുള്ളയുമായി ബന്ധമുള്ള പശ്ചിമേഷ്യയിലെ മറ്റ് ഇസ്ലാമിക തീവ്രസംഘടനകളും ഹമാസിനെ പിന്‍തുണച്ച് ഇസ്രായേലിനെ നാലു അതിര്‍ത്തികളില്‍ നിന്നും ഒരേ സമയം ആക്രമക്കാന്‍ പദ്ധതിയിടുകയാണ്. ഹമാസിന്റെ ഉപനേതാവ് സലേഹ് അല്‍ അറൂറിയെ ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആസൂത്രിതമായി വധിച്ചതോടെ ഹസാസുകളുടെ സമനില തെറ്റിയിരിക്കുന്നു. ലബനോനിലെ ഒളിവുകേന്ദ്രത്തിലിരുന്ന് ആറൂറിയായിരുന്നു ഹമാസ് തീവ്രവാദികളെ നിയന്ത്രിച്ചിരുന്നത്.

അറൂറിക്ക് പകരക്കാരനായി മറ്റൊരാള്‍ ഹസമാസുകള്‍ക്ക് ഇല്ലാതായതോടെ ഇസ്രായേല്‍ ഇനി നടത്തുന്ന നീക്കങ്ങളെ ചെറുക്കാനാവില്ലെന്ന് വ്യക്തമാണ്. ഹമാസിലേക്ക് യുവാക്കളെ തെരഞ്ഞെടുത്ത് ആയുധപരിശീലനം നല്‍കുന്ന ചുമതലക്കാരനും അറൂറിയായിരുന്നു. 15 വര്‍ഷം ഇസ്രായേല്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അറൂറി ഇസ്രായേലിനെ ഇല്ലാതാക്കിയശേഷമേ മരിക്കൂ എന്ന് പരസ്യപ്രസ്താവനയും നടത്തിയിരുന്നു.

ലെബനോനില്‍ രാപകല്‍ ഇരുപതോളം ഹിസ്ബുള്ള ആയുധധാരികളുടെ സുരക്ഷിതവലയത്തിലായിരുന്ന ഹമാസ് ഉപമേധാവി അല്‍ അറൂറിയെ അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ വക വരുത്തിയെന്നാണ് ഹിസ്ബുള്ള മനസിലാക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ചാര ഉപഗ്രഹങ്ങള്‍ അറൂറിയുടെ ലബനോനിലെ ഒളിത്താവളം കണ്ടെത്തിയതും ഇക്കാര്യം ഇസ്രായേലിനെ അറിയിച്ചതും.

ചൊവ്വാഴ്ച ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനു തെക്ക് ദഹിയേഹിലാണ് അറൂറിയെയും അംഗരക്ഷകരായ ആറു ഹമാസ് തീവ്രവാദികളെയും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചത്. നിലവില്‍ ഇസ്രായേല്‍ ഹമാസുകളോളും ഹിസ്ബുള്ളകളോടും മാത്രമല്ല സിറിയയോടും ഈജിപ്തിനോടും ഇറാനോടും പോരാടാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ നിലയില്‍ ഭയാനകമായ യുദ്ധനാശങ്ങളുടെ ദിനങ്ങളാണ് ആസന്നമായിരിക്കുന്നത്. ഇസ്രായേലിലേക്ക് പതിവായി മിസൈല്‍ അയക്കുന്ന ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണ് ലെബനോന്‍. അറൂറിയുടെ അപ്രതീക്ഷിതമായ വധത്തിന് പ്രതികാരം ചെയ്യുമെന്ന് രണ്ടുകൂട്ടരും പ്രഖ്യാപിച്ചതോടെയാണ് യുദ്ധം ഗാസയ്ക്കു പുറത്തേക്കു വ്യാപിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് ഡെപ്യൂട്ടി ചീഫ് സലാഹ് അല്‍അറൂറി കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുള്ള തലവന്‍ പ്രതികരണം അറിയിക്കുകയും . ലെബനോനെതിരെ യുദ്ധം ചെയ്യുന്നതിന് ഇസ്രായേല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഹമാസ് നേതാവിന്റെ മരണത്തിന് പകരം ചോദിക്കുമെന്നും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ല പറഞ്ഞു. ശത്രുകള്‍ ലെബനോനെതിരെ യുദ്ധം ചെയ്യാന്‍ വിചാരിച്ചാല്‍, ഞങ്ങള്‍ നിയന്ത്രണമില്ലാതെ, നിയമങ്ങളില്ലാതെ, പരിധികളില്ലാതെ പോരാടും. ഇറാനില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്പറേഷന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ നാലാം വാര്‍ഷികം അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസന്‍ നസ്‌റല്ല.

ഹിസ്ബുള്ള ഇനിയുള്ള ദിവസങ്ങളില്‍ ആക്രമണം കടുപ്പിച്ചാല്‍ ലെബനോനെ ഗാസയാക്കുമെന്ന ഭീഷണി മുന്നറിയിപ്പ് മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിരുന്നു. ഇസ്രായേല്‍ ഏത് ആക്രമണത്തെയും പ്രതിരോധിക്കാനും അതിനെ ശക്തമായി തിരിച്ചടിക്കാനും സജ്ജമാണെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരിയും പറയുന്നു. അതിനിടെ ഇസ്രായേലിന് കൂടുതള്‍ നൂതനമായ ആയുധങ്ങള്‍ എത്തിക്കാനുള്ള തീരുമാനവുമായി അമേരിക്ക രംഗത്തുവന്നതോടെ യുദ്ധം കൂടുതല്‍ ഭയാനകമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഗാസയിലെ പകുതിയിലേറെ പാര്‍പ്പിട സമുച്ചയങ്ങളും തകര്‍ത്തു കഴിഞ്ഞതായായി ഇസ്രായേല്‍ പ്രഖ്യാപനം നടത്തി. ഗാസയിലുള്ള എല്ലാവരും പലായനം ചെയ്യാനാണ് ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (56 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends