Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പ് അവഗണിച്ച് യെമനിലെ ഹൂതി വിമതര്‍; ഗാസയിലെ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന ആശങ്ക ശക്തം...

05 JANUARY 2024 03:09 PM IST
മലയാളി വാര്‍ത്ത

ചെങ്കടലിലെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തിയില്ലെങ്കില്‍, യെമനിലെ ഹൂതി വിമതര്‍ക്ക് അവ്യക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്കയും സഖ്യകക്ഷികളുമായ 12രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ സൈനിക ഇടപെടല്‍ ഇറാഖിലും ചെങ്കടലിലും ഉണ്ടായതോടെ ഗാസയിലെ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന ആശങ്ക ഇപ്പോള്‍ ശക്തമാവുകയാണ്.

ബഗ്ദാദില്‍ ചെറുത്തു നില്‍പ്പ് പ്രസ്ഥാനമായ പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് കമാന്‍ഡര്‍ മുഷ്താഖ് താലിബ് അല്‍ സൈദിയടക്കം രണ്ടുപേരെ ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയ അമേരിക്കക്കെതിരെ മുന്നറിയിപ്പുമായി സംഘടന രംഗത്ത് എത്തി. ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ആഞ്ഞടിക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനം ഇതോടെ ഹുത്തികള്‍ തള്ളിക്കളഞ്ഞു.

ആഗോള സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ജലപാതയാണ് ചെങ്കടല്‍. ഇതുവഴിയുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഹൂതികള്‍ അനുഭവിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ആക്രമണം തുടരുകയാണെങ്കില്‍ ഹൂതി വിമതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബൈഡന്‍ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ഹൂതികളുടെ എതിര്‍പ്പും പ്രകടമായത്.

 

ബ്രിട്ടനും, ഗള്‍ഫ് രാജ്യമായ ബഹ്റൈനും അമേരിക്കയ്ക്ക് പിന്തുണ നല്‍കി പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, കാനഡ, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് നേരത്തെ ഹൂതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഇസ്രായേലുമായി ബന്ധമുളള കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ ആക്രമണം നടത്തി വന്നിരുന്നത്.

യുഎസ് നാവികസേന മൂന്ന് ഹൂത്തി ബോട്ടുകള്‍ നശിപ്പിച്ചതിന് പിന്നാലെ ചെങ്കടലിലേക്ക് ഇറാന്‍ യുദ്ധക്കപ്പല്‍ അയച്ചിരുന്നു, ഇറാനിയന്‍ സൈന്യത്തിന്റെ 34-ാം നാവികസേനയുടെ ഭാഗമായ അല്‍ബോഴ്‌സ് എന്ന യുദ്ധക്കപ്പലാണ് ചെങ്കടലിലെത്തിയത്. യെമനടുത്തുള്ള ബാബുല്‍ മന്‍ദബ് കടലിടുക്കിലൂടെ അല്‍ബോഴ്‌സ് ചെങ്കടലില്‍ എത്തിയതായി ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സി സ്ഥിരീകരിക്കുകയും ചെയ്തു. ഇസ്രായേലിനു പിന്നാലെ അമേരിക്കയുടെ പുതിയ സൈനിക ഇടപെടല്‍ കൂടിയായതോടെ പശ്ചിമേഷ്യ കൂടുതല്‍ കലുഷിതമായി. സാലിഹ് അല്‍ ആറൂറിയുടെ വധത്തിനു പിന്നാലെ, തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടു.

 

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഫലസ്തീന്‍ സ്ട്രീറ്റില്‍ പി.എം.എഫിന്റെഅല്‍ നുജാബ മിലീഷ്യ ആസ്ഥാനത്തിനു സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മുഷ്താഖ്താലിബ് അല്‍ സൈദി കൊല്ലപ്പെട്ടു.ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തു. സിറിയയിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാഖിലെ ചെറുത്തുനില്‍പ്പ് സംഘം അറിയിച്ചു. ഹമാസ് നേതാക്കള്‍ എവിടെപ്പോയി ഒളിച്ചാലും പിന്തുടര്‍ന്ന് വധിക്കുമെന്ന് മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ മുന്നറിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (8 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (26 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (57 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends