Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അറബികളെ പൂട്ടാന്‍ ഹൂതികള്‍ തീര്‍ത്ത വാരിക്കുഴി;ഹുദൈദ എന്ന ഉരുക്ക് കോട്ട തകര്‍ക്കാന്‍ ജൂതപ്പട,ഇസ്രയേല്‍-ഹമാസ് യുദ്ധം യെമനിലേക്കും പടരുന്നു,ഹുദൈദയില്‍ കയറി അടിക്കും ഗ്യാലക്‌സി കപ്പല്‍ പിടിച്ചെടുക്കുമെന്ന് ജൂതപ്പടയുടെ വെല്ലുവിളി,ലോകം ഭീതിയുടെ നടുവില്‍

05 JANUARY 2024 08:05 PM IST
മലയാളി വാര്‍ത്ത

ഹുദൈദ തുറമുഖം ഹൂതികളുടെ കോട്ടയാണ്. ഇവിടം ആയുധസംഭരണ കേന്ദ്രമാക്കി അറബ് മേഖലയ്ക്കു ഭീഷണി ഉയര്‍ത്താന്‍ ഹൂതി വിമതര്‍ ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി .ഹുദൈദയില്‍ മിസൈലുകള്‍, ഡ്രോണുകള്‍, വെടിക്കോപ്പുകള്‍ എന്നിവ വന്‍ തോതില്‍ സംഭരിക്കുകയും തീവ്രവാദികള്‍ താവളമാക്കുകയും ചെയ്യുന്നത് ഭീഷണിയാണെന്നുള്ള മുന്നറിയിപ്പുകള്‍ 2014 മുതല്‍ ശക്തമാണ്. യമനിലെ തന്ത്രപ്രധാനമായ തുറമുഖമാണ് ഹുദൈദ. ഹുദൈദ പിടിച്ചെടുക്കാന്‍ ഹൂതികളും സൗദി അറേബ്യ പിന്തുണ നല്‍കുന്ന യമന്‍സഖ്യസേനയും വലിയ പോര് നടന്നിട്ടുണ്ട്. യമനിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും ഇന്ധനവും എത്തുന്നത് ഹുദൈദ വഴിയാണ്. ഇത് കീഴടക്കിയാല്‍ ഹൂതികളുടെ ശക്തി ഇല്ലാതാക്കാം എന്ന ലക്ഷ്യത്തോടെയാണ് തുറമുഖം പിടിച്ചടയ്ക്കാന്‍ സഖ്യസേന മുന്‍പ് നീക്കം ആരംഭിച്ചത്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ഹുദൈദ കൈവശപ്പെടുത്തി. ഹുദൈദ നിലവില്‍ ഹൂതി സൈന്യത്താല്‍ സജീവമാണ്. കുഴിബോംബുകള്‍ വ്യാപകമായതിനാല്‍ പ്രദേശത്തേക്ക് കരമാര്‍ഗം എത്തപ്പെടാന്‍ ബുദ്ധിമുട്ടാണ്.. ഇവിടേയ്ക്കാണ് രണ്ടും കല്‍പ്പിച്ചു ജൂതപ്പട ഇരമ്പി ചെല്ലുന്നത്

സൗദിയെ തകര്‍ക്കുക എന്ന നീക്കത്തിനു മുന്നില്‍ മത ശാസനകള്‍പോലും നോക്കാതെ ഇസ്ലാമിന്റെ പഞ്ചമഹാ സ്തംഭങ്ങളില്‍ ഉള്‍പ്പെട്ട്ട മക്കയിലേയ്ക്കും , മദീനയിലേയ്ക്കും പോലും മിസൈല്‍ അയയ്ക്കാന്‍ മടിക്കാത്തവരായതിനാല്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ സംഘടനകളില്‍ ഒന്നായാണ് ഹൂതികളെ കണക്കാക്കുന്നത് .ഷിയാ ഐസിസ് എന്ന് വിളിക്കുന്ന ഇവര്‍ക്ക് പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്നതാണ് ശൈലി. ഇടയ്ക്ക് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ മക്കക്ക് അടുത്താണ് വീണത്. മദീനക്കു നേരെയും അവര്‍ മിസൈല്‍ തൊടുത്തൂ. യമനിലെ ഷിയാ സൈദി വിഭാഗത്തില്‍ പെട്ട ഹുസൈന്‍ അല്‍ ഹൂതി എന്ന നേതാവിന്റെ പേരില്‍ നിന്നാണ് ഹൂതികള്‍ ആ പേര് സ്വീകരിക്കുന്നത്. ഇദ്ദേഹം സ്ഥാപിച്ച സംഘമാണ് പിന്നീട് 1990ന്റെ പകുതിയില്‍ ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. യമനില്‍ ഹൂതികള്‍ ന്യൂനപക്ഷമായിരുന്നു. 2004 മുതല്‍ ഇവര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്.20 കൊല്ലത്തെ ഏകാധിപത്യ ഭരണം യമനില്‍ അവസാനിപ്പിക്കാനുള്ള പ്രക്ഷോഭത്തിനും ഇവര്‍ മുന്നില്‍ നിന്നു.

സര്‍ക്കാര്‍ ഭരണത്തില്‍ ന്യൂനപക്ഷമെന്ന നിലക്കുള്ള പ്രാതിനിധ്യം, വടക്കന്‍ യെമനിലെ ഹൂതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധന വിലയിളവ് വെട്ടിക്കുറച്ച നടപടി റദ്ദാക്കുക,കരട് രൂപപ്പെട്ട യമന്‍ ഭരണഘടനയില്‍ ഹൂതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭാഗം ചേര്‍ക്കുക എന്നിവയായിരുന്നു ആദ്യ ആവശ്യങ്ങള്‍. ദാരിദ്ര്യ നിരക്ക് 2012ല്‍ 54.5 ശതമാനത്തിലെത്തിലായിരുന്നു യമനില്‍. അതായത് 45% യമനികളും വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവര്‍. ഇതോടെ പലരും സൗദിയുള്‍പ്പെടെ സമീപ രാജ്യങ്ങളിലേക്ക് കുടിയേറി. അഴിമതിയില്‍ മുങ്ങിയ യമനില്‍ ഇതോടെ വിമത കക്ഷികള്‍ വളര്‍ന്നു.പലതും സായുധമായി കരുത്തുള്ളതായി. അഴിമതി ഭരണത്തേക്കാള്‍ ജനങ്ങള്‍ ഇവയെ പിന്തുണക്കാന്‍ തുടങ്ങി. യമനിലെ ഹൂതികളും , തെക്കന്‍ വിഭജനവാദികളും മറ്റു തീവ്ര ഗ്രൂപ്പുകളും വളരുന്നത് അങ്ങിനെയാണ്.

2011ലെ അറബ് വസന്തത്തോടെ യമനിലെ ദീര്‍ഘകാല സ്വേച്ഛാധിപത്യ പ്രസിഡന്റായ അലി അബ്ദുള്ള സാലിഹ് ഭരണത്തില്‍ നിന്നും പിന്മാറി. തുടര്‍ന്നു വന്നത് സാലിഹിന്റെ ഉപ മന്ത്രിയായിരുന്ന അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയാണ്. എന്നാല്‍ ആഭ്യന്തര പ്രശ്‌നവും , സാമ്പത്തിക സ്ഥിതിയും ഗുരുതരമായതോടെ കലാപമായി. യമനിലെ സൈദി ഷിയാ വിഭാഗമായ സായുധ സംഘമാണ് ഹൂതികള്‍. അന്‍സാറുള്ളാഹ് എന്നും ഇവരെ വിളിക്കുന്നു. ഇവര്‍ അലി അബ്ദുള്ള സാലിഹിനെ തന്നെ പ്രസിഡണ്ടാക്കാണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. തലസ്ഥാനമായ സന്‍ആയുടെ ഭരണം ഹൂതികള്‍ പിടിച്ചെടുത്തു. ഇതോടെ 2015ല്‍ ഹാദി സൗദിയില്‍ അഭയം തേടി. ഇന്നും അദ്ദേഹം സൗദിയില്‍ തുടരുന്നുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതികളെ പ്രതിരോധിച്ച് ഹാദിയെ തന്നെ പ്രസിഡണ്ടാക്കാന്‍ വേണ്ടി സൗദി നടത്തിയ ഇടപെടലില്‍ ജിസിസി രാജ്യങ്ങളടക്കം പങ്കാളികളായി. യമന്‍ സൈന്യത്തെ സഹായിക്കാന്‍ സൗദിക്കൊപ്പം ഭൂരിഭാഗം അറബ് രാജ്യങ്ങളടക്കം 34 രാജ്യങ്ങളാണ് പങ്കാളികളായത്. ഇതില്‍ 60 ശതമാനവും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയിലെ അംഗങ്ങളായിരുന്നു.

ഹൂതി വിമതര്‍ക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്നു യുഎഇ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി . 2014ല്‍ യമനിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വിമതര്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെയാണ് ഇവിടെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്...ചെങ്കടലിലെ എണ്ണ ടാങ്കുകള്‍ ആക്രമിക്കുമെന്ന് ഹൂതി തലവന്‍ മുഹമ്മദ് അലി അല്‍ ഹൂതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പറഞ്ഞിരുന്നതാണ് , ഹുദൈദ തുറമുഖം വഴി ഇറാന്റെ സഹായത്തോടെ വിമതര്‍ ആയുധം കടത്തുന്നുവെന്ന ആരോപണവും സഖ്യസേന ഉയര്‍ത്തിയിരുന്നു. ജനവാസമേഖലകള്‍ താവളമാക്കുകയും കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ മനുഷ്യപ്പരിചകളാക്കി ആക്രമണം നടത്തുകയും ചെയ്യുന്നത് ഹൂതികള്‍ അന്ന് മുതല്‍ തന്നെ നടപ്പിലാക്കി വരുന്ന യുദ്ധ തന്ത്രം ആണ് . പരുക്കേറ്റവര്‍ക്കും രോഗബാധിതര്‍ക്കും മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിക്കുന്ന യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കപ്പലുകളെ ആക്രമിക്കുക എന്നത് ഹൂതികളുടെ രീതിയാണ്

2015 മാര്‍ച്ച് മുതല്‍, യെമനിലെ അരക്ഷിതാവസ്ഥ രാജ്യത്തെ തകര്‍ത്തു, അടിസ്ഥാന സൗകര്യങ്ങള്‍, സമ്പദ്‌വ്യവസ്ഥ, ആരോഗ്യ സേവനങ്ങള്‍, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയുടെ തകര്‍ച്ച, പരിമിതമായ ആരോഗ്യ വിദഗ്ധര്‍, മെഡിക്കല്‍ സപ്ലൈകളുടെ കുറവ്, പകര്‍ച്ചവ്യാധി എന്നിവയെല്ലാം കാരണം , 22.2 ദശലക്ഷം ആളുകള്‍ നരക തുല്യമായ ജീവിതമാണ് നയിച്ചത് . 2018 ജൂണ്‍ മുതല്‍ ഏകദേശം 78,400 കുടുംബങ്ങള്‍ സനയിലെ പൊതുവിദ്യാലയങ്ങളില്‍ താല്‍ക്കാലിക അഭയം തേടിയിരുന്നു. 2015 ഓഗസ്റ്റില്‍ തുറമുഖ നഗരമായ ഏദനില്‍ ഇറങ്ങിയ സഖ്യസേനയുടെ കരസേന ഹൂതികളെ തെക്കന്‍ യെമനില്‍ നിന്ന് തുരത്തി. എന്നിരുന്നാലും, അവര്‍ക്ക് അവരെ സന്‍ആയില്‍ നിന്നോ , രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നിന്നോ പുറത്താക്കാന്‍ കഴിഞ്ഞില്ല. ഹൂത്തികള്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭരിക്കാന്‍ ഒരു 'രാഷ്ട്രീയ സമിതി' രൂപീകരിക്കാന്‍ ഒരുങ്ങി. ഇതിനായി യമനില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹുമായി സഖ്യമുണ്ടാക്കി. എന്നാല്‍, 2017 ഡിസംബറില്‍ സലാഹ് ഹൂതികളുമായി ബന്ധം വേര്‍പെടുത്തുകയും അവരോട് പോരാടാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പിന്നാലെ ഹൂതികളാല്‍ സാലിഹ് കൊല്ലപ്പെട്ടു.

ഹൂതികള്‍ സലാഹിന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. 2018ല്‍ സാലിഹിന്റെ വിശ്വസ്തര്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേര്‍ന്നു. ചെങ്കടല്‍ നഗരമായ ഹുദൈദ തിരിച്ചു പിടിക്കാന്‍ അവര്‍ ഒരുമിച്ച് ഹൂതികള്‍ക്കെതിരെ വലിയ ആക്രമണം നടത്തി. ആറ് മാസത്തെ ഘോര പോരാട്ടത്തിനൊടുവില്‍ ഇരുപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചു. 2021ല്‍, ഗവണ്‍മെന്റിന്റെ വടക്ക് ഭാഗത്തുള്ള അവസാന ശക്തികേന്ദ്രവും എണ്ണ സമ്പന്നമായ പ്രവിശ്യയുടെ കേന്ദ്രവുമായ മാരിബില്‍ ഹൂതികള്‍ ആക്രമണം ആരംഭിച്ചു. മുന്‍പ് രണ്ട് രാജ്യമായിരുന്നു യമന്‍. വടക്കന്‍ യമനും , തെക്കന്‍ യമനും. 2014 മുതല്‍ ആഭ്യന്തര യുദ്ധം കനത്തതോടെ യുദ്ധം മൂന്ന് ഭാഗമായി മാറി. യമന്‍ ഭരണകൂടത്തിന്റെ പ്രധാന എതിരാളികള്‍ ഹൂതികളായിരുന്നു. ഇവര്‍ തലസ്ഥാനമായ സന്‍ആ കയ്യടക്കി. ഇതോടെ യമന്‍ ഭരണകൂടം ഏദന്‍ തലസ്ഥാനമാക്കി.

ഏദന്‍ വൈകാതെ തെക്കന്‍ വിഭജന വാദികളും പിടിച്ചെടുത്തു. ഇതോടെ ഹൂതികള്‍ക്കെതിരായ നീക്കം ദുര്‍ബലമായി. പല ഭാഗങ്ങളും ഹൂതികള്‍ ബലം പ്രയോഗിച്ചും , ഇറാന്‍ പിന്തുണയോടെയും , ആയുധങ്ങളുടെ പിന്‍ബലത്തോടെയും പിടിച്ചെടുത്തു. ഇറാന്‍ നിര്‍മിത മിസൈലുകളും , ഡ്രോണുകളുമാണ് സൗദിയിലേക്ക് ഹൂതികള്‍ അയക്കുന്നുവെന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി . ഇറാനാണ് ഹൂതികള്‍ക്ക് ആയുധം കൈമാറുന്നതില്‍ വലിയ പങ്കു വഹിക്കുന്നത്. ഇതിന്റെ തെളിവുകള്‍ സഖ്യസേന പുറത്ത് വിട്ടിരുന്നു. ദശലക്ഷക്കണക്കിന് യെമനികളുടെ പ്രധാന ജീവനാഡിയാണ് തുറമുഖം. ഭക്ഷ്യവസ്തുക്കളും അടിസ്ഥാന വസ്തുക്കളും ഉള്‍പ്പെടെ യെമനിലെ 80 ശതമാനം ഇറക്കുമതിയും അല്‍ ഹുദൈദ തുറമുഖം വഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇരുപത്തിയെട്ട് ദശലക്ഷം യെമനികള്‍, ഈ തുറമുഖത്തെ ആശ്രയിക്കുന്നുണ്ട് . അതുകൊണ്ടു തന്നെ തുറമുഖത്തിന്റെ ഏതെങ്കിലും ഉപരോധമോ നശീകരണമോ രാജ്യത്തെ ഒരു സമ്പൂര്‍ണ ക്ഷാമത്തിലേക്ക് തള്ളിവിടും,

യമനിലെ പ്രധാന തുറമുഖങ്ങളും തലസ്ഥാനമായിരുന്ന സന്‍ആയും വിമാനത്താവളവും ഹൂതികളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി സൗദിയില്‍ പല എണ്ണക്കമ്പനികള്‍ക്കും ടാങ്കറുകള്‍ക്കും നേരെ ഹൂതികള്‍ നിരന്തരം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതുപോലെ ഏദന്‍ കടലിലും , ചെങ്കടലിലും സൗദിയുടെ നിരവധി കപ്പലുകള്‍ അവര്‍ ആക്രമിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സൗദിയെ എത് വിധേനെയും ഒതുക്കുമെന്നാണ് ഹൂതികളുടെ ശപഥം. പശ്ചിമേഷ്യയില്‍ മൊത്തം അശാന്തി വിതക്കുകയാണ് ഹൂതികള്‍. തങ്ങളില്‍ ഒരാളെ കൊന്നാല്‍ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയില്‍ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകള്‍. അങ്ങനെ ഷിയാ ഐസിസ് എന്നപേര് ലോകത്തിന് ഞെട്ടലായി മാറി. ഇപ്പോള്‍ ഇസ്രയേല്‍ ശതകോടീശരന്റെ കപ്പല്‍ വെച്ച് വിലപേശുകയാണ് ഹൂതികള്‍..ഇസ്രയേല്‍ ഭരണകൂടത്തിന്റെയും ചാരസംഘടന മൊസാദിന്റെയും അടുത്ത കൂട്ടാളി റാമി ഉന്‍ഗറിന്റേതാണ് ഈ കപ്പല്‍. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (56 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends