Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

കളത്തില്‍ ഇറാന്‍ ഇറക്കിയ ഭീകര കൂട്ടത്തെ കാലപുരിയ്ക്ക് അയച്ചു; ഒറ്റ രാത്രികൊണ്ട് പണിതീര്‍ത്ത് IDF തിരിച്ചെത്തി,ഹമാസിന് മുന്നില്‍ ഇസ്രയേല്‍ തോറ്റെന്ന ഇറാന്റെ പ്രചാരണത്തിന് കിടിലന്‍ മറുപടി കൊടുത്തു,ഹമാസ്-ഹിസ്ബുള്ള-ഹൂതി കൂട്ടത്തിന്റെ നിലവിളി അങ്ങ് ടെഹ്‌റാനില്‍ മുഴങ്ങുന്നു,മൂന്ന് ഭാഗത്ത് നിന്നുമുള്ള ശക്തികളെ ഒരുപോലെ നേരിട്ട് ജൂതപ്പട

05 JANUARY 2024 08:37 PM IST
മലയാളി വാര്‍ത്ത

ഹമാസിന് മുന്നില്‍ ഇസ്രയേല്‍ തകര്‍ന്നുവെന്ന പ്രചാരണം ഒരുവഴിക്കൂടെ അടിച്ചിറക്കുകയാണ് ഇറാന്‍. ജൂതപ്പടയെ ഗാസയിലെ പോരാളികള്‍ വിഴുങ്ങിയെന്നാണ് ഇറാന്‍ ഭരണകൂടം ലോകത്തിന് മുന്നില്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഗസ്സയിലെ ഹമാസിന്റെ തുരങ്കങ്ങള്‍ നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തിന് സമയമെടുക്കുമെന്ന് ഐഡിഎഫ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ നൂറ്റമ്പതോളം തുരങ്കങ്ങള്‍ ഇതിനകം അവര്‍ തകര്‍ത്തുകളഞ്ഞിരുന്നു. ചെങ്കടലില്‍ ഭീതി ഉയര്‍ത്തുന്ന ഹൂതികളെ മെരുക്കാനായി അമേരിക്കയടക്കമുള്ള സംയുക്ത സേന ഇറങ്ങിക്കഴിഞ്ഞു. ഇസ്രയേല്‍ നേവിയും ഒപ്പമുണ്ട്. ഇതിനിടെ ലെബനനിലെ ഹിസ്ബുള്ളക്കെതിരെയും അവര്‍ ആക്രമണം ശക്തമാക്കി. അതായത് മൂന്ന് ഭാഗത്തുനിന്നുമുള്ള ശക്തികളെ ഒരുപോലെ നേരിടുകയാണ്.

ഒരേസമയം പലയിടത്തായ് പോര്‍മുഖം തുറന്ന് ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. ഒറ്റരാത്രി കൊണ്ടാണ് ഹിസ്ബുല്ലയെ വിറപ്പിച്ചത്. കഴിഞ്ഞ രാത്രിയില്‍ ഇസ്രയേല്‍, ലെബനോന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല ഭീകരരെ ശരിക്കും വിറപ്പിച്ചു. തെക്കന്‍ ലെബനനില്‍ ഒറ്റരാത്രി കൊണ്ട് നാല് ഹിസ്ബുള്ള ഭീകരരെയാണ് അവര്‍ വധിച്ചത്. ്അതിര്‍ത്തി പട്ടണമായ നഖുറയിലാണ് സംഭവം. ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്‌റൂട്ടില്‍ മുതിര്‍ന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഹിസ്ബുള്ള ഭീകരര്‍ക്കും ഇസ്രയേല്‍ വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്.

ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കാന്‍ ആരംഭിച്ചത്. ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തില്‍ ലെബനനില്‍ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രയേല്‍ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകര നേതാവ് സാലിഹ് അല്‍അരൂരി അടക്കം ആറ് ഭീകരരെയും തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വച്ച് ഇസ്രയേല്‍ വധിച്ചിരുന്നു. ഹിസ്ബുല്ലയുടെ ഒരു ഡസനിലേറെ കമാന്‍ഡര്‍മാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. തങ്ങളുടെ കമാന്‍ഡര്‍മാര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സമ്മതിച്ചിട്ടുണ്ട്. അബ്ബാസ് ഫൈസി, മുഹമ്മദ് അഹമ്മദ് കാസിം എന്നിവര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം

ഇസ്രയേല്‍ഹമാസ് യുദ്ധം മൂന്നു മാസം പിന്നിടുമ്പോള്‍ ഹമാസ് ഭീകരര്‍ വ്യാപകമായി കൊല്ലപ്പെടുകയാണ്. 5000ത്തോളം ഹമാസ് സൈനികരെ കൊന്നുവെന്നു, മുന്നൂറിലേറെ തുരങ്കങ്ങള്‍ തകര്‍ത്തുവെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു. നുറ്റമ്പതോളം ഹമാസിന്റെ കമാന്‍ഡര്‍മാര്‍ തന്നെ കൊല്ലപ്പെട്ടുകഴിഞ്ഞു. ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ സിവിലിയന്മാര്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയ നുഖ്ബ സ്‌പെഷ്യല്‍ ഫോഴ്‌സ് കമാന്‍ഡര്‍ അലി ഖാദി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. അതുപോലെ ഹമാസിന്റെ വിദേശകാര്യ മേധാവി അബു മമര്‍, നുഖ്ബ ഖാന്‍ യൂനിസ് അസോള്‍ട്ട് കമ്പനിയുടെ കമാന്‍ഡറായിരുന്ന ബിലാല്‍ അല്‍ കദ്ര, ഹമാസിന്റെ തെക്കന്‍ ഡിസ്ട്രിക്റ്റിന്റെ ദേശീയ സുരക്ഷാ കമാന്‍ഡറായിരുന്ന മുതാസ് ഈദ്, ഹമാസ് ഗവണ്‍മെന്റിന്റെ ധനമന്ത്രി ജോയ്ദ് അബു, വ്യോമസേനയുടെ തലവന്‍ മെറാദ് അബു, നോര്‍ത്തേണ്‍ ബ്രിഗേഡിന്റെ ടാങ്ക് വേധ മിസൈല്‍ ശ്രേണിയുടെ തലവനായ ഇബ്രാഹിം അല്‍ സഹെര്‍, നോര്‍ത്ത് ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡര്‍ തയ്‌സിര്‍ മുബാഷര്‍, പീരങ്കിപ്പടയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് കത്മാഷ്, മുതിര്‍ന്ന കമാന്‍ഡര്‍ അയ്മാന്‍ നോഫല്‍, ഹമാസിന്റെ സ്ഥാപക അംഗം അബു ഒസാമ എന്നറിയപ്പെടുന്ന അബ്ദുല്‍ ഫത്താ ദുഃഖാ, അഖ്‌സ ബ്രിഗേഡിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു സമി അല്‍ഹാസ്‌നി, ഹമാസിന്റെ ഉന്നത കമാന്‍ഡര്‍ മബെദു ഷലാബി തുടങ്ങിയ രണ്ടുഡസനിലേറെ പ്രമുഖരെയാണ് പ്രത്യാക്രമണത്തില്‍ ഇസ്രയേല്‍ സേന കൊന്നൊടുക്കിയത്. നേതാക്കള്‍ കൊല്ലപ്പെടുന്നതോടെ ഹമാസ് ശരിക്കും ഞെട്ടിയിരിക്കയാണ്.

ഗസ്സയില്‍ നിലവിലുള്ള ആക്രമണം രൂക്ഷമാക്കാനാണ് ഇസ്രയേല്‍ നീക്കം. തെക്കന്‍ ഗസ്സയിലും വടക്കന്‍ ഗസ്സയിലും വെവ്വേറെ യുദ്ധ തന്ത്രങ്ങള്‍ പ്രയോഗിക്കുമെന്ന് ഗാലന്റ് പറഞ്ഞു. വടക്കന്‍ മേഖലയില്‍നിന്ന് ഹമാസ് പോരാളികളെ ഇല്ലാതാക്കാനും തെക്കന്‍ ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാനും വ്യോമ, കര ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനുമാണ് തീരുമാനം. തുരങ്കങ്ങളെല്ലാം തകര്‍ത്ത് ഹമാസിന്റെ നേതാക്കളെ ഒന്നൊന്നായി തീര്‍ക്കുകയാണ് ഇസ്രയേല്‍. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി സാലിഹ് അല്‍ അരൂരി കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ മറ്റ് നേതാക്കളെയും വകവരുത്തുമെന്നാണ് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത്. ഹമാസ് നേതാക്കള്‍ എവിടെപ്പോയി ഒളിച്ചാലും പിന്തുടര്‍ന്ന് വധിക്കുമെന്ന പ്രഖ്യാപനവുമായി മൊസാദ് വീണ്ടും രംഗത്തുവന്നിട്ടുണ്ട്. മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയയാണ് ഇക്കാര്യം ആവര്‍ത്തിച്ചു രംഗത്തുവന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (25 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (45 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (56 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends