Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇസ്രയേലിന്റെ നെഞ്ച് പിളര്‍ക്കും വജ്രായുധം റെഡിയെന്ന് ഹിസ്ബുള്ള;ലബനനില്‍ നിന്ന് വലിയ പണിവരുന്നുണ്ടെന്ന് വെല്ലുവിളി,ജൂതര്‍ക്ക് നേരെ തിരിഞ്ഞാല്‍ കത്തിക്കുമെന്ന് IDF,നെതന്യാഹു കുറിച്ചിട്ടോളു തലയെടുത്തിരിക്കും സമയം സൈന്യം തീരുമാനിക്കും,ഇറാനും വെല്ലുവിളിയുമായ് രംഗത്ത് ഇറങ്ങി

06 JANUARY 2024 07:46 PM IST
മലയാളി വാര്‍ത്ത

ഹമാസ് നേതാവ് സാലേഹ് അല്‍ അരൗറി കൊല്ലപ്പെട്ടതിന്റെ വേവിലാണ് ഇറാനും കൂട്ടരും. അതിന്റെ പൊള്ളലില്‍ കൈവിട്ട കളി കളിച്ച് ഹിസ്ബുള്ള. ഇസ്രയേലിലേക്ക് 62 റോക്കറ്റുകള്‍ വര്‍ഷിച്ചു. ഓരോന്നും എണ്ണിത്തിട്ടപ്പെടുത്തി വെച്ചിട്ടുണ്ട് ജൂതപ്പട. ഒന്നിന് പത്തായി തിരിച്ച് തന്നിരിക്കുമെന്ന് മുന്നറിയിപ്പ്. ഇതോടെ ഇസ്രയേല്‍-ഹമാസ് യുദ്ധം ലെബനന്‍,യെമന്‍ അതിര്‍ത്തികളിലേക്കും പടര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ഹമാസ് തലവന്മാരുടെ തലകള്‍ എണ്ണിയെണ്ണിയാണ് തീര്‍ത്തത്. ഇനി ഹിസ്ബുള്ള,ഹൂതി സംഘ തലവന്മാരുടെ തലയ്ക്കും കുറിവെച്ച് കഴിഞ്ഞു ഇസ്രയേല്‍.

ഇസ്രയേലിന്റെ വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള. ഇസ്രയേലിലേക്ക് ഹിസ്ബുള്ള 62 റോക്കറ്റുകള്‍ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഹമാസ് ഉപമേധാവി കൊല്ലപ്പെട്ടതിന് പ്രതികരണമായാണ് റോക്കറ്റാക്രമണം നടത്തിയതെന്ന് ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്‌റല്ല പറഞ്ഞു. വാനനിരീക്ഷണത്തിനും വായുവിന്റെ നിയന്ത്രണത്തിനുമായി ഇസ്രയേല്‍ ആശ്രയിക്കുന്ന കുന്നില്‍ പ്രദേശത്തുള്ള കേന്ദ്രത്തിലേക്കാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്.

ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ നിശബ്ദത പാലിച്ചാല്‍ ഭാവിയില്‍ എല്ലാ ലെബനനും കൊല്ലപ്പെടുമെന്ന് ബെയ്‌റൂട്ടിലുണ്ടായ ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് ഉദ്യോഗസ്ഥനായ സലേഹ് അല്‍ അറൂരി കൊല്ലപ്പെട്ടത് ഉദ്ധരിച്ചുകൊണ്ട് ഹിസ്ബുള്ള പറഞ്ഞു.
ഹിസ്ബുള്ളയുടെ ആക്രമണം വടക്കന്‍ ഇസ്രയേലിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ആക്രമണത്തില്‍ ഇസ്രയേലി സൈനികര്‍ക്ക് പരിക്കേറ്റതായും യുദ്ധ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മന്ത്രാലയം അറിയിച്ചു.

ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലെ മെറോണ്‍ പ്രദേശത്തേക്ക് ഏകദേശം 40 റോക്കറ്റ് വിക്ഷേപണങ്ങള്‍ നടന്നതായി ഇസ്രയേലി സൈന്യം ചൂണ്ടിക്കാട്ടി. ഹിസ്ബുള്ളയുടെ പ്രധാന ശക്തികേന്ദ്രമായ ദഹിയില്‍ ഫലസ്തീനിലെ നഗരങ്ങളിലേത് പോലെ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശിക്ഷിക്കപ്പെടാതെ കൊല്ലപ്പെടില്ലെന്ന് ഹിസ്ബുള്ള പ്രതികരിച്ചിരുന്നു. എന്നാല്‍ ഹിസ്ബുള്ളയുടെ ഈ ആക്രമണം ഇസ്രയേലിന്റെ വെല്ലുവിളിക്കുള്ള മറുപടിയാണെന്ന് രാഷ്ട്രീയ വിദഗ്ധര്‍ പറഞ്ഞു.

ഇസ്രയേലിന് നേരെ തിരിച്ചടി ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് ഇറാനും രംഗത്ത്. ഇറാനില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഇസ്രയേലിന്റെ കൈയ്യുണ്ടെന്ന് വാദിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. 'അമേരിക്കക്കും ഇസ്രായേലിനും മരണം' എന്ന് മുദ്രാവാക്യമാണ് ഇറാനില്‍ മുഴങ്ങുന്നത്. കെര്‍മാനില്‍ ഒത്തുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ''ഇറാന്റെ കരുത്ത് എന്താണെന്ന് ശത്രു അറിയും. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യം തീരുമാനിക്കും'' ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഇതിനിടെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തുന്നതിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ മൂന്നു മാസത്തെ അനുഭവങ്ങളില്‍നിന്ന് അദ്ദേഹം ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ടാകുമെന്നാണ്. ഗസയില്‍ ഞങ്ങളുടെ ജനതയ്ക്കുമേല്‍ അഭൂതപൂര്‍വമായ കൂട്ടക്കുരുതികളും യുദ്ധക്കുറ്റങ്ങളും നടത്തിയ സയണിസ്റ്റ് അധിനിവേശകരെ അന്ധമായി പിന്തുണച്ചും അവര്‍ പറഞ്ഞുപരത്തിയ നുണകള്‍ വിശ്വസിച്ചും അമേരിക്ക ചെയ്ത അബദ്ധങ്ങളുടെ വ്യാപ്തിയും ബ്ലിങ്കന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഇത്തവണ അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യം മുഴുവന്‍ ഫലസ്തീന്‍ മണ്ണിലെയും അധിനിവേശം അവസാനിപ്പിക്കുന്നതിലേക്കുള്ള നടപടിയെന്ന നിലയില്‍ ഗസയിലെ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും ഊന്നല്‍ നല്‍കിയാണെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അതേസമയം, മേഖലയുടെ ഭാവിയും സ്ഥിരതയും ഫലസ്തീന്‍ വിഷയവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്നും ഫലസ്തീന്‍ പ്രശ്‌നം അവഗണിക്കാനാവാത്തതാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ ഞങ്ങളുടെ സഹോദരന്മാര്‍ പ്രകടിപ്പിക്കണമെന്നും ഞങ്ങള്‍ അഭിലഷിക്കുന്നു. ഞങ്ങളുടെമേല്‍ ആക്രമണപരമായി തുടരുന്ന നിന്ദ്യമായ അധിനിവേശം ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ധീരോദാത്തമായ ചെറുത്തുനില്‍പ്പ് മുന്നേറ്റങ്ങള്‍ക്കും അംഗീകരിക്കാനാവില്ല. അധിനിവേശ ശക്തികള്‍ അടിച്ചേല്‍പ്പിച്ച ആയിരക്കണക്കിന് കൂട്ടക്കൊലകളുടെയും അതിദാരുണമായ നശീകരണ പ്രവര്‍ത്തനങ്ങളുടെയും ഫലമായി അനേകായിരങ്ങളുടെ രക്തം ചിന്തിയ ജനതയാണ് ഫലസ്തീനികള്‍. ഖുദ്‌സ് തലസ്ഥാനമായി സ്വതന്ത്രവും സമ്പൂര്‍ണ പരമാധികാരമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രം നേടിയെടുക്കും വരെ നമ്മുടെ ജനതയ്ക്ക് സുരക്ഷിതത്വവും സുസ്ഥിരതയും വിമോചനവും കൈവരിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (16 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends