Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു..!

09 JANUARY 2024 03:17 PM IST
മലയാളി വാര്‍ത്ത

തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇതാദ്യമായാണ് ഒരു കമാൻഡർ കൊല്ലപ്പെടുന്നതെന്നും ഹിസ്ബുള്ള പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിസാം ഹസ്സൻ തവിൽ എന്ന കമാൻഡറെയാണ് ഇസ്രായേൽ വധിച്ചത്. ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള ഭാഗത്ത് ഹിസ്ബുള്ളയുടെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. 2020ൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിക്കും ഹിസ്ബുള്ളയുടെ പ്രധാന നേതാക്കൾക്കൊപ്പം ഒപ്പമുള്ള വിസാം ഹസന്റെ ചിത്രങ്ങളും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്.

സിറിയയിൽ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസൻ നസറുല്ലയും, മുൻ ടോപ് കമാൻഡർ ഇമാദ് മുഗ്‌നിയേയും ഹിസ്ബുള്ള പുറത്തുവിട്ട ഈ ചിത്രത്തിൽ കാണാം. ഒക്ടോബർ 7ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, കൊല്ലപ്പെടുന്ന ഹിസ്ബുള്ളയിലെ ഏറ്റവും ഉയർന്ന നേതാവാണ് വിസാം ഹസൻ. ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ യുദ്ധത്തിന് ഇറങ്ങിയത്.

2006ൽ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടു പോയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഇസ്രായേൽ പ്രതികരണം നടത്തിയിട്ടില്ല, എന്നാൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഹിസ്ബുള്ള ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ വ്യക്തമാക്കി. ഈ സംഘർഷം യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്.

ഇസ്രയേലിന്റെ അതിർത്തി പ്രദേശങ്ങളിൽ വൻ തോതിലുള്ള ആക്രമണങ്ങൾ അഴിച്ച് വിട്ടുവെന്നാണ് ഹിസ്ബുള്ളയുടെ അവകാശ വാദം. ഇസ്രായേൽ പ്രതിരോധ സേന പീരങ്കികളും വ്യോമാക്രമണങ്ങളും ഉപയോഗിച്ചാണ് ഇതിന് മറുപടി നൽകുന്നത്.

 

ഹമാസ് ഇസ്രയേലിൽ നടത്തിയ ആദ്യത്തെ ആക്രമണത്തിലും ഹിസ്‌ബുള്ളക്ക് പങ്കുള്ളതായാണ് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകൾ. മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്കൂളുകളും ഉൾപ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവർ കൈകാര്യം ചെയ്യുന്നു.

നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകൾ ഹിസ്ബുല്ല ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്‌ബുള്ളക്ക് സഹായകമായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 minute ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (16 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends