മകന് വസ്ത്രങ്ങളെടുക്കാന്‍ മേശ വലിപ്പ് തുറന്ന് യുവതി വീട്ടമ്മ കണ്ട കാഴ്ച?

മക്കളുടെ മുറിയിലെ മേശവലിപ്പില്‍ നിന്നും മകന് ധിരിക്കാനായി വസ്ത്രങ്ങള്‍ എടുക്കാന്‍ മേശവലിപ്പ് തുറന്നപ്പോള്‍ കണ്ട കാഴ്ച ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പ്. ഓസ്ട്രേലിയയിലാണ് സംഭവം. ഓസ്ട്രേലിയയില്‍ എവിടെ നോക്കിയാലും കാണുന്ന ജീവിയാണ് പാമ്പ്.
വിവരമറിഞ്ഞ് ഓസ്ട്രേലിയയിലെ പാമ്പുപിടുത്തക്കാരനായ മാര്‍ക്ക് പെല്ലി സ്ഥലത്തെത്തുകയും അഞ്ചടി നീളമുള്ള ഈസ്റ്റേണ്‍ ബ്രൗണ്‍ എന്ന പാമ്പിനെ കുട്ടിയുടെ മുറിയില്‍ നിന്ന് പിടികൂടുകയും ചെയ്തു. ഇതിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'കഴുകി, ഉണക്കിയ വസ്ത്രങ്ങള്‍ മടക്കിവയ്ക്കുന്നതിനിടയിലാണ് പാമ്പ് വസ്ത്രങ്ങള്‍ക്കിടയിലേക്ക് കയറിയത്. യുവതി അത് അറിഞ്ഞില്ല. തുണി മടക്കിവച്ച് മേശ അടച്ചു. കുറച്ച് കഴിഞ്ഞ് മകന് വസ്ത്രങ്ങള്‍ എടുക്കാനായി മേശ തുറന്നപ്പോഴാണ് അഞ്ചടി നീളമുള്ള, തവിട്ട് നിറത്തിലുള്ള ഈസ്റ്റേണ്‍ ബ്രൗണിനെ കണ്ടെത്തിയത്.'- എന്നാണ് പാമ്പ് പിടുത്തക്കാരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇത്രയും വലിയ പാമ്പ് മേശയ്ക്കകത്തേക്ക് കയറുന്നത് ഈ സ്ത്രീ കണ്ടില്ലേയെന്ന് ചോദിച്ച് നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും ആര്‍ക്കും ഇങ്ങനെ സംഭവിക്കാമെന്നും മറ്റുചിലരും കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























