Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചെങ്കടലിലെ പുതിയ സംഭവങ്ങള്‍ എണ്ണവിലയില്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്ന് ആശങ്ക....ഇടപെടാന്‍ കേന്ദ്രം, മന്ത്രി ഇറാനിലേക്ക്...ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാകും...

15 JANUARY 2024 07:58 PM IST
മലയാളി വാര്‍ത്ത

ചെങ്കടലിലെ പുതിയ സംഭവങ്ങള്‍ എണ്ണവിലയില്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്ന് ആശങ്ക. മേഖല പ്രക്ഷുബ്ദമാകുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാകും. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ ഇത് ബാധിച്ചേക്കുമെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോര്‍ഗ് ബ്രെന്‍ഡ് മുന്നറിയിപ്പ് നല്‍കി. ഹൂതികളും അമേരിക്കയും ബ്രിട്ടനുമാണ് ചെങ്കടലില്‍ പോരടിക്കുന്നത്.അതേസമയം, വിഷയത്തില്‍ രമ്യമായ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ചെങ്കടല്‍ വഴിയുള്ള ചരക്കു കടത്ത് തടസപ്പെട്ടാല്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതിയെ ബാധിക്കും. എന്നാല്‍ മറ്റു വന്‍കിട രാജ്യങ്ങളെ ബാധിക്കുന്ന അത്ര ഇന്ത്യയെ ബാധിക്കില്ല. ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാനിലെത്തുമ്പോള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

 

ചെങ്കടലിലെ പ്രശ്‌നങ്ങള്‍ പ്രധാനമായും ബാധിക്കുക ഇസ്രായേലിനെയും യൂറോപ്പിനെയും ആഫ്രിക്കയെയുമാണ്. ഹൂതികള്‍ ലക്ഷ്യമിടുന്നത് ഇസ്രായേലിനെയാണ്. എന്നാല്‍ പ്രമുഖ കപ്പല്‍ കമ്പനികള്‍ ഇതുവഴിയുള്ള സര്‍വീസ് നിര്‍ത്തിയത് ചരക്കുകടത്തിനെ ബാധിച്ചു. മാത്രമല്ല, കപ്പലുകള്‍ കണ്ടെയ്‌നറുകളുടെ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തിയതും ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്.ചെങ്കടല്‍ പാത ഒഴിവാക്കി യാത്ര ചെയ്യുക എന്നത് കപ്പല്‍ കമ്പനികള്‍ക്ക് വളരെ ചെലവേറിയതാണ്. ചെങ്കടല്‍ പാത അടഞ്ഞാല്‍ സൂയസ് കനാല്‍ വഴിയും അടയും. ഇതാകട്ടെ, യൂറോപ്പിനെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും.സൂയസ് കനാല്‍ വഴി ഇന്ത്യയുടെ നിരവധി ചരക്കു കപ്പലുകള്‍ യാത്ര ചെയ്യുന്നതാണ്. ഇതിനെല്ലാം പുറമെയാണ് ഈ പ്രതിസന്ധി കാരണം എണ്ണ വില വര്‍ധിക്കുമെന്ന ആശങ്ക.

ഇന്ത്യയുള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ 10 മുതല്‍ 20 ഡോളര്‍ വരെ അധികം നല്‍കേണ്ടി വന്നേക്കും. ബാരലിന് ഇത്രയും വര്‍ധന വരുന്നത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിക്കും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ ഇറാനില്‍ വിഷയം ചര്‍ച്ചയാക്കുന്നത്. ഹൂതികളെ പിന്തിരിപ്പിക്കാന്‍ കഴിയുന്ന ഏക രാജ്യം ഇറാനാണ്.അതേസമയം, ഇന്ത്യയ്ക്ക് എണ്ണ വില കുറച്ച് നല്‍കാമെന്ന് സൗദി അറേബ്യ സമ്മതിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ നല്‍കുന്ന എണ്ണയും വില കുറച്ച് കിട്ടും. ഈ സാഹചര്യത്തില്‍ കൂടുതല്‍ എണ്ണ സൗദിയില്‍ നിന്ന് ഇന്ത്യ ഇറക്കിയേക്കും. പ്രത്യേകിച്ച് റഷ്യയുടെ എണ്ണയ്ക്ക് വില കുറയ്ക്കാത്ത സാഹചര്യത്തില്‍. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ അല്‍പ്പം കുറച്ചിട്ടുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സൗദി അറേബ്യ വില കുറച്ചിരിക്കുന്നത്.

 

ചരക്ക് കപ്പലുകളുടെ സുരക്ഷ, ചെങ്കടല്‍ വഴിയുള്ള ചരക്കു കടത്ത്, കടല്‍ കൊള്ളക്കാരുടെ ശല്യം, വ്യാപാര സഹകരണം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം എസ് ജയശങ്കര്‍ ഇറാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൂതികള്‍ക്ക് നേരെ അമേരിക്കയും ബ്രിട്ടനും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയിരുന്നു.തിരിച്ചടിക്കുമെന്ന് ഹൂതികളും മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് ജയശങ്കര്‍ ഇറാനിലെത്തുന്നത്.യെമനിലെ ഹൂതി വിമതര്‍ ചെങ്കടലില്‍ നടത്തുന്ന കപ്പല്‍ ആക്രമണങ്ങള്‍ ആഗോള വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുന്നതായി ലോക എക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പ്രസിഡന്റ് ബോര്‍ഗ് ബ്രെന്‍ഡെ.

 

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ എണ്ണ വിലയില്‍ 10 മുതല്‍ 20 ഡോളര്‍ വരെ വര്‍ധനവുണ്ടാകുമെന്നും ഇത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൂയസ് കനാല്‍ അടച്ചുപൂട്ടിയത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്നും ചെങ്കടലിലെ ഹൂതി ആക്രമണങ്ങള്‍ ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക എക്കണോമിക് ഫോറത്തിന്റെ 54-ാമത് വാര്‍ഷികയോഗം ഇന്ന് തുടങ്ങാനിരിക്കെയാണ് ബ്രെന്‍ഡെയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends